0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 352
തടയാനും കഴിയാത്ത അവസ്ഥയിൽ ആണ് രാജീവ്‌.ഈയിടെയായി എന്തോ മാറ്റം അവളിലുണ്ട് എന്നത് രാജീവൻ ശ്രദ്ധിച്ചു.വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസം ഉള്ളത് പോലെ.വരട്ടെ......നോക്കാം എന്നാണ് രാജീവന്റെ പക്ഷം.മക്കളെ പതിവ് പോലെ സ്കൂളിൽ വിട്ടതിന് ശേഷമാണ് സാഹിലയുടെ നാട് ചുറ്റലൊക്കെയും.അതുകൊണ്ട് അതും ഒരു കഴിച്ചിലായി എന്ന ഒരു ആശ്വാസം അവൾക്കുണ്ട്.വൈകിട്ട് അവരെ കൂട്ടിയാൽ മതിയല്ലോ എന്ന സമാധാനവും. ചന്ദ്രചൂഡനൊപ്പം സാഹില ബെഡ് റൂമിലേക്ക് പോകുന്നത് കണ്ട സലീമിന് ഒരു വല്ലായ്‌മ തോന്നി.അത് ചിത്ര ശ്രദ്ധിച്ചു.ഒന്നുമില്ല,അതൊന്നും കാര്യമാക്കേണ്ടയെന്ന് അവനെ കണ്ണ് കാണിക്കുകയും ചെയ്തു. "എന്തോ പോലെ തോന്നുന്നു ചിത്ര, നെഞ്ചിൽ ഒരു നീറ്റൽ."തങ്ങളുടെ മുന്നിൽ അവരുടെ വാതിലടഞ്ഞതും സലിം പറഞ്ഞു.സാഹിലയെ ചേർത്ത് പിടിച്ചു ചന്ദ്രചൂഡൻ പോകുന്ന കാഴ്ച്ച, സലിമിന്റെയുള്ളിൽ സ്വാർത്ഥതയുടെ ചിറക് മുളച്ചുകഴിഞ്ഞത് അതിലൂടെ വെളിവാക്കുകയായിരുന്നു. "തത്കാലം കണ്ണടച്ചേ പറ്റൂ സലിം. അയാൾക്കേ നമ്മെ ഈ സമയത്ത് സഹായിക്കാൻ കഴിയൂ.അല്ലെങ്കിൽ രാജീവന് മുന്നിൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാവും." "അളിയനിതറിയുമ്പോൾ........... ചിന്തിച്ചിട്ടുണ്ടോ അത്?"അവിടെ കിടന്ന സോഫയിലേക്കിരുന്നുകൊണ്ട് സലിം ചോദിച്ചു. "ഒരു ഭൂകമ്പം തന്നെ ഉണ്ടായേക്കാം. ഒരു പൊട്ടിത്തെറി എപ്പോഴും നമ്മൾ പ്രതീക്ഷിക്കണം. പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നി പർവതത്തിന് മുകളിലാണ് നമ്മുടെ സ്ഥാനം.അതുകൊണ്ട് എല്ലാം വേഗത്തിൽ ഒരു പിഴവുമില്ലാതെ മുന്നോട്ട് നീക്കണം."ചിത്ര പറഞ്ഞു. "മനസ്സിലാവുന്നുണ്ട് ചിത്ര....... പക്ഷെ" "ആ പക്ഷെ ആണ് സലിമിന്റെ പ്രശ്നം.ഒന്ന് ലിബറലായി ചിന്തിക്ക്. പിന്നെ ഇതൊന്നും എക്കാലത്തെക്കും വേണ്ടിയല്ല. അവൾ നിന്നിൽ മാത്രമൊതുങ്ങും. അതുവരെ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുക.നമ്മുക്ക് വേണ്ടിയല്ലേ സലിം" "ഒരു സംശയം.........നിനക്കും ചന്ദ്രചൂഡനും മാധവൻ എതിരാളി ആണ്.അതിന് കാരണങ്ങളുമുണ്ട്. പക്ഷെ സാഹില........അവളെങ്ങനെ നിങ്ങൾക്കൊപ്പം.ഞാൻ അറിഞ്ഞത് വച്ച് സാഹിലക്ക് അളിയനോടാണ് പക.അവളെ വച്ച് സമ്പാദിച്ചതിന് ആരും ചോദിക്കാനുണ്ടാവരുത്,അത് അവൾക്കും മക്കൾക്കും ഒറ്റക്ക് വേണമെന്ന ചിന്ത.അതിൽ നിന്നും ഉടലെടുത്ത പകയാണവൾക്ക്. രാജീവന്റെ രണ്ടാം ഭാര്യയാണ് താൻ എന്നുള്ളതും തനിക്കും കുഞ്ഞിനും ഒരവകാശവും അവിടെ ഇല്ലെന്ന തിരിച്ചറിവും അവളുടെ വെറുപ്പ് കൂട്ടിയതെയുള്ളൂ.തനിക്ക് ഒരു വെപ്പാട്ടിയുടെ സ്ഥാനമായിരുന്നു എന്നവൾ
മനസിലാക്കിയപ്പോൾ അവളിലെ പക ആളിക്കത്തി.ഒടുക്കം തന്നെ കാഴ്ചവച്ചു നേടിയതൊക്കെ മാറ്റിക്കൊടുക്കണം എന്ന ആവശ്യം ഉയർന്നതും,ഇപ്പോൾ അതങ്ങനെ പുകഞ്ഞുനിൽക്കുന്നതും രാജീവനെ ഒഴിവാക്കി സേഫ് ആകുക എന്ന സ്ഥിതിയിൽ സാഹിലയെ എത്തിച്ചു."

💬 Comments

View all comments