0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 343
ചെയ്തതുമില്ല. "മിസ്റ്റർ കോശി.......എങ്ങനെയാണ് കാര്യങ്ങൾ?"കത്രീന ചോദിച്ചു.
"അത് മാഡം.......രാജീവന് ചിലത് പറയാനുണ്ട്.അതുകൂടി കേട്ടിട്ട്....." "ഒക്കെ ഷൂട്ട്......ഇനി ഞാൻ വൺ സൈഡ് ആയി,ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല എന്ന് വേണ്ട."കത്രീന പറഞ്ഞു. അപ്പോഴും രാജീവന്റെ ശ്രദ്ധ കത്രീന എന്ന കൊഴുത്ത പെണ്ണിന്റെ ദേഹത്ത് തന്നെയായിരുന്നു."ഇയാള് ഇങ്ങനെ നോക്കി ചോര കുടിക്കാതെ കാര്യം പറയടോ"എന്ന് കത്രീനക്ക് പറയേണ്ട സ്ഥിതിയുമുണ്ടായി. കോശിയും പീറ്ററും ലജ്ജിച്ചു തല താഴ്ത്തി.പക്ഷെ ഒരു കൂസലുമില്ലാതെ രാജീവൻ പറഞ്ഞു തുടങ്ങി. "താൻ പറഞ്ഞത് തന്നെയല്ലേടൊ ഈ റിപ്പോർട്ടിലുമുള്ളത്.പുതിയതൊന്നുംതനിക്ക് പറയാനില്ലേ?"കത്രീന കലിപ്പിൽ തന്നെയാണ്.രാജീവൻ പറഞ്ഞു നിർത്തിയതും കത്രീന ചോദിച്ചു. "ഇപ്പൊ ബ്രീഫ് ചെയ്തത് റിപ്പോർട്ട്‌ തന്നെയാണ് മാഡം.അതിൽ ഒന്നു രണ്ട് ലീഡ് കൂടിയുണ്ട്." "കം ഓൺ....... ഷൂട്ട്‌ മി." "എ എസ് ഐ പത്രോസ്.... അയാൾ ആണ് മാഡം സ്റ്റേഷൻ കത്തിച്ചതിന് കൂട്ടുനിന്നത്." "വാട്ട്‌.........തനിക്കെങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കും.അയാൾ തന്റെ വിശ്വസ്ഥണല്ലേ?"കോശി ചോദിച്ചു . "ആയിരുന്നു സർ.പക്ഷെ ഇപ്പോൾ അല്ല.ഞാൻ അന്ന് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന സകലരുടെയും കാൾ ഡീറ്റെയിൽസ് എടുത്തിട്ടുണ്ട്,ടവർ ലൊക്കേഷൻ സഹിതം.അതിൽ പത്രോസ് സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ ഞാൻ മാർക്ക്‌ ചെയ്തിരിക്കുന്ന നമ്പറിൽ സ്ഥിരമായി വിളിച്ചിട്ടുണ്ട്.അതൊരു സുരയുടെ നമ്പർ ആണ്,ഭൈരവൻ കേസിൽ സംശയിക്കുന്നവരിൽ ഒരുവൻ.മാധവന്റെ റൈറ്റ് ഹാൻഡ്. അവർ തമ്മിൽ കണ്ടു സംസാരിച്ചതിനും തെളിവുകലുണ്ട്." കുറച്ചു രേഖകൾ മുന്നോട്ട് വച്ചശേഷം രാജീവ്‌ പറഞ്ഞു. "എടൊ...........കുറച്ചു ഫോൺ കാൾ കൊണ്ട് ഒരു ചുക്കും നടക്കില്ല. സോളിഡ് ആയിട്ടുള്ള പ്രൂഫ് വേണം. തന്റെ റിപ്പോർട്ട്‌ ഞാൻ കണ്ടതാ.ഒരു അന്തവും കുന്തവും ഇല്ലാത്ത ഒന്ന്. കുറച്ചു പേപ്പർ നഷ്ടമായത് മിച്ചം." കത്രീന ഭംഗിയായി രാജീവന്റെ വാദം പുച്ഛിച്ചു തള്ളി. പക്ഷെ രാജീവ്‌ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.തനിക്ക് ലഭിച്ച തലയുടെ കാര്യമുൾപ്പടെ കത്രീനക്ക് മുന്നിൽ വിശദീകരിച്ചു.പക്ഷെ കത്രീന അയാളുടെ വാദം മുഴുവൻ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. വീണയെ പ്രൊട്ടക്ട് ചെയ്യുക എന്നത് അവൾ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. രാജീവന്റെ നാവിന് അനങ്ങാൻ വയ്യാത്ത സ്ഥിതിയായിരുന്നു.കത്രീന, അവൾ വറുത്തു കോരിയെടുത്തു എന്ന് പറയുന്നതാവും ശരി.രാജീവന് മുന്നിൽ വച്ചുതന്നെ റിപ്പോർട്ട്‌ മുഴുവൻ കീറി കുട്ടയിലുമിട്ടു അവൾ. "സീ മിസ്റ്റർ കോശി........തത്കാലം

💬 Comments

View all comments