Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
സസ്പെൻഷൻ എന്നത് മാറ്റിവക്കാം.
പക്ഷെ ഈ കേസ് ഇനി നിങ്ങൾ വേണം അന്വേഷിക്കാൻ.രാജീവന് വന്ന പാഴ്സൽ ഉൾപ്പടെയുള്ളതും നിങ്ങളുടെ പരിധിയിൽ വരും.ഇയാൾ തത്കാലം ഒരു പേരിന് എസ് ഐ ആയി ഇരിക്കട്ടെ,ആസ് എ ഡമ്മി."
കത്രീന രാജീവനെ മൊത്തത്തിൽ ഫ്രീസ് ചെയ്യുകയായിരുന്നു.കേസ് തന്റെ മനസ്സ് പറയുന്നതുപോലെ മുന്നോട്ട് പോകണം എന്നവൾ തീരുമാനിച്ചിരുന്നു.അതിന്റെ ആദ്യ പടിയായിരുന്നു രാജീവനെ വെറും നോക്കുകുത്തിയാക്കിയത്.സത്യത്തിൽ കോശിക്കും പീറ്ററിനും രാജീവനെ ഒന്ന് തളക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്.
അയാളുടെ വീഴ്ച്ചകൾ മുന്നോട്ട് കൊണ്ടുവരികകൂടി ചെയ്‌താൽ രാജീവനെ ഒതുക്കാം എന്നവർ കണക്കുകൂട്ടി.കേസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന് സ്ഥിരം ബാറിലിരുന്ന് ചർച്ച ചെയ്യുമ്പോഴും അതിൽ രാജീവനെ എങ്ങനെ ഒതുക്കാം എന്ന സാധ്യതയും അവർ തിരഞ്ഞുകൊണ്ടിരുന്നു.
*****
വിക്രമൻ........അയാൾ ഞെട്ടിത്തരിച്ചിരുന്നുപോയി എങ്കിലും സംയമനം വീണ്ടെടുത്ത വിക്രമൻ സ്പോട്ടിലേക്ക് വച്ചുപിടിച്ചു.
സ്ഥലത്തെത്തുമ്പോൾ എല്ലാവരും ഉണ്ട്.ഫോറൻസിക് വിദഗ്ദ്ധരടക്കം എല്ലാവരും.
ആ ഏരിയ പോലീസ് കവർ ചെയ്തു കഴിഞ്ഞിരുന്നു.അതിനിടയിലൂടെ വിക്രമൻ ഉള്ളിലേക്ക് കയറി.ഒന്നേ നോക്കിയുള്ളൂ,അയാൾ മുഖം തിരിച്ചുകളഞ്ഞു.
ഒരു മനുഷ്യശരീരം.കൈകളും കാലുകളും മുറിച്ചു മാറ്റപ്പെട്ട സ്ഥിതിയിലാണത്.അതും മുഴുവൻ നായകൾ കടിച്ചുകീറിയ സ്ഥിതിയിൽ. പക്ഷെ ആ പരിസരത്ത് നിന്ന് അതിന്റെ ശിരസ്സും ലിംഗവും കണ്ടെത്താൻ അവർക്കായില്ല.
ആക്രി പെറുക്കുന്നവരിൽ ചിലരാണ്
ജോലിക്കിടയിൽ റോഡിൽ നിന്ന് അല്പം മാറി കാടുപിടിച്ചു കിടക്കുന്ന ഇടത്ത് ശരീരം കാണുന്നതും പോലീസിലറിയിക്കുന്നതും.ഉടനെ തന്നെ സ്റ്റേഷൻ ചാർജ് ഉള്ള വിക്രമന് അവർ മെസ്സേജ് നൽകുകയും ചെയ്തു.
അതറിഞ്ഞ ഞെട്ടലിൽ ഇപ്പോഴുള്ള സാഹചര്യം സകലതും മറന്ന് ഉടനെ തന്നെ വിക്രം സ്ഥലത്തെത്തുകയും. ചെയ്തു.
പോലീസ് നായകൾ കുറച്ചു ദൂരം മുന്നോട്ടോടിയശേഷം ഏതോ ഒരു പറമ്പിന് മുന്നിലെത്തിയപ്പോൾ ഓട്ടം നിർത്തി അവിടെ ചുറ്റിത്തിരിഞ്ഞു.
അവിടമാകെ പരതിയെങ്കിലും ഒന്നും തന്നെ ലഭിച്ചതുമില്ല.
അതോടെ എന്തെങ്കിലും തുമ്പ് കിട്ടും എന്ന വിക്രമന്റെ പ്രതീക്ഷ അവിടെ തീർന്നു.
ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ.അതാണ് തനിക്കിപ്പോൾ എന്ന് വിക്രമൻ സ്വയം പറഞ്ഞു. ഏതിന് പിന്നാലെ പോകും,എങ്ങനെ മുന്നോട്ട് ചുവട് വക്കും എന്നൊക്കെയായിരുന്നു വിക്രമന്റെ ചിന്ത മുഴുവൻ.എന്തൊക്കെയാണ് ചുറ്റും നടക്കുന്നത്,ആരോ ഒരുവൾ ഫ്ലാറ്റിൽ കയറി ഒരുത്തനെ പൂളി. അതൊരു വശത്ത് ഒന്നുമാകാതെ
💬 Comments
View all comments