0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 320

കിടന്നിരുന്നത്.റൈറ്റ് ജുഗുലാർ വെയ്ൻ കട്ട് ആയി രക്തം വാർന്നാണ് മരിച്ചിരിക്കുന്നത്.വൺ സിംഗിൾ കട്ട്,കൃത്യമായിത്തന്നെ കത്തി വീശിയിരിക്കുന്നു.ഒരു മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണം ഒന്നും തന്നെയില്ല."കോശി പറഞ്ഞു നിർത്തി.

"തന്നെയുമല്ല രാത്രിയിൽ ഈ വഴി അധികം സഞ്ചാരമില്ല മാഡം.മോശം റോഡും വിജനമായ സ്ഥലവും തന്നെ കാരണം.ഇതുവഴി രാജീവൻ വരാൻ കാരണം?തന്റെ വഴിയിൽ എന്തിനോ അയാൾ പുറത്തിറങ്ങി,എന്തിനാവും?

ഇനിയുള്ളത് ശ്രദ്ധിച്ചു കേൾക്കണം.
ജീപ്പ് കിടക്കുന്ന പൊസിഷൻ കണ്ടോ?
ആരെയോ ക്രോസ്സ് വച്ചതുപോലെ. അത് കണ്ടോ മാഡം,അവിടെ വഴിയിൽ ടയർ കയറി പുല്ല് ചതഞ്ഞു കിടക്കുന്നത്.ആരോ ജീപ്പ് മറികടന്നുപോയിരിക്കുന്നു.ടയർ പാട് കണ്ടിട്ട് അതൊരു ലക്ഷ്വറി കാറിൽ ഉപയോഗിക്കുന്നതാണെന്നത് വ്യക്തം
അയാളെത്തന്നെയാവും രാജീവ്‌ തടഞ്ഞതും.കണ്ടില്ലേ,അതെ വണ്ടി റിവേഴ്‌സ് എടുത്തതിന്റെ പാടുകൾ."
കോശി പറഞ്ഞതിനോട്‌ ചേർത്ത് പീറ്റർ പറഞ്ഞുനിർത്തി.

കത്രീന ഒരു നിമിഷം ആലോചിച്ചു നിന്നു."ഈ വഴി എങ്ങോട്ടുള്ളതാണ്?" അവൾ ചോദിച്ചു.

"ഇത് ബൈപാസിൽ നിന്നും ടെമ്പിൾ റോഡിലേക്കുള്ള കട്ടാണ് മാഡം.
പക്ഷെ റോഡ് മോശമായതുകൊണ്ട്
വലിയ അത്യാവശ്യക്കാരും ഏതാനും ചില പരിസരവാസികളുമല്ലാതെ ആരും ഇതുപയോഗിക്കാറില്ല."കോശി പറഞ്ഞു.

ഇവിടെ ആൾ താമസമുള്ളതിന്റെ ലക്ഷണമൊന്നുമില്ല എന്നാലിവിടെ
ഏതാനും ചില നാട്ടുകാർ കാര്യങ്ങൾ നോക്കി വീക്ഷിക്കുന്നതും കത്രീന ശ്രദ്ധിച്ചു.വരുന്ന വഴിയിൽ ഒറ്റപ്പെട്ട ചില വീടുകൾ കണ്ടതും അവൾ ഓർത്തു.കോശിയോടും പീറ്ററിനോടും സംസാരിച്ചുകൊണ്ട് തന്നെ അവൾ സീൻ കൃത്യമായി നോട്ട് ചെയ്യുന്നുണ്ടായിരുന്നു.

"ഇതാരാ ആദ്യം കണ്ടത്.അയാൾ ഇക്കൂട്ടത്തിലുണ്ടോ?"കത്രീന ചോദിച്ചു.

അത് കേട്ടതും കോശി നാട്ടുകാർക്ക് ഇടയിൽ നിന്നും ഒരാളെ വിളിപ്പിച്ചു.
റപ്പായിയായിരുന്നു അത്.അയാൾ
തന്റെ ശീലങ്ങളും,പതിവ് മദ്യപാനം കഴിഞ്ഞു പോകുന്നത് അതു വഴിയെ ആണെന്നും,തലേന്ന് അല്പം ഓവറായതിനാൽ പറ്റിറങ്ങിയ ശേഷം മാത്രം വീട്ടിലേക്ക് മടങ്ങിയത് മൂലം താമസിച്ചതും,വഴിയിൽ വച്ചു കണ്ട കാഴ്ച്ചയും,ഒടുവിൽ രാജീവന്റെ ബോഡി കണ്ടതും വസ്തുതകൾ നിരത്തി പറഞ്ഞപ്പോൾ കത്രീനക്കും വിശ്വസിക്കാതെ തരമില്ലായിരുന്നു.

"ഇതിന് പിന്നിൽ വലിയ കളികളുണ്ട് പീറ്റർ ഉന്നതരുടെ കരങ്ങൾ വരെ ചിലപ്പോൾ ഇതിൽ കണ്ടെന്ന് വരാം."
കത്രീന പറഞ്ഞു.പക്ഷെ അവളങ്ങനെ പറഞ്ഞതിന്റെയർത്ഥം
പീറ്ററിനും കോശിക്കും മനസ്സിലായില്ല.
അവർ അവളെ ചോദ്യഭാവത്തിൽ നോക്കി.

"ഒന്നും പിടികിട്ടിയില്ലല്ലേ.പീറ്റർ,താൻ പറഞ്ഞത് പോലെ രാജീവ്‌ ആരെയോ ബ്ലോക്ക്‌ ചെയ്തു എന്ന് തന്നെ

💬 Comments

View all comments