Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]
ഉറപ്പിക്കാം.അതോടൊപ്പം തന്നെ ഒരു ഫിസിക്കൽ ഫൈറ്റിന്റെ ലക്ഷണങ്ങളുമില്ല.
എന്റെ ബലമായ സംശയം അത് രാജീവന്റെ പരിചയക്കാരനാവണം.
കൂടാതെ മൂന്നാമത് ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ സംശയിക്കുന്നു."
കത്രീന പറഞ്ഞു.
"മാഡം എന്താ പറഞ്ഞുവരുന്നത്?"
കോശി ചോദിച്ചു.
"കോശി........നിങ്ങൾ റപ്പായി പറഞ്ഞത് ശ്രദ്ധിച്ചതല്ലേ?അയാൾ ഈ റോഡിലേക്ക് തിരിയുമ്പോൾ ആരോ ഒരു സ്കൂട്ടറിൽ വളവ് തിരിഞ്ഞു പോകുന്നത് കണ്ടു എന്ന്.അയാൾക്ക് എന്തോ ബന്ധം ഇതുമായിട്ടുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.
വൺ ക്യൂട്ട് കട്ട്............ഒട്ടും പ്രതീക്ഷിക്കാതെയാവണം ലഭിച്ചിരിക്കുക.അതും വളരെ പരിചയമുള്ള ഒരാളിൽ
നിന്നുമാവുമ്പോൾ............?എന്റെ ചില സംശയങ്ങളാണ്.പക്ഷെ ആകെ ഒരു ക്ലൂ ഉള്ളത് കൊലയാളി ലെഫ്റ്റ് ഹാൻഡറാണ്.പിന്നെ ചില ഊഹാഭോഗങ്ങളും."കത്രീന പറഞ്ഞു.
പിന്നെയും കുറച്ചു സമയം അവർ സംസാരിച്ചു.ഇതിനിടയിൽ തന്നെ ലോക്കൽ പോലീസും വിദഗ്ദ്ധരും പരിശോധന പൂർത്തിയാക്കിയിരുന്നു.
കാര്യമായി ഒന്നും ലഭിക്കാതിരുന്നത് നിരാശയുളവാക്കി എങ്കിലും ചിലത് കത്രീനയെ സ്ട്രൈക്ക് ചെയ്തിരുന്നു.
"ഏത്രയും വേഗം ബന്ധുക്കൾക്ക് ബോഡി വിട്ടുകൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം"എല്ലാം ഒന്നൊതുങ്ങി എന്നുറപ്പുവരുത്തിയ ശേഷം പോകുന്നതിന് മുന്നേ കത്രീന പത്രോസിനെ പറഞ്ഞേല്പിക്കുകയും ചെയ്തു.
"ശക്തമായ ഗൂഢാലോചനയും കൃത്യം ആയിട്ടുള്ള എക്സിക്യുഷനും." തിരികെ പോകുന്നവഴിയിൽ കത്രീന സ്വയം പറഞ്ഞു.അവളുടെ മനസ്സിൽ സംശയങ്ങൾ മുളപൊട്ടാൻ തുടങ്ങി.
അതിനുള്ള കാരണം വീണയുടെ മെയിലാണ്.അതിന്റെ ചുവടുപിടിച്ചു മുന്നോട്ട് പോകാം എന്ന് തന്നെയായിരുന്നു തീരുമാനവും.അത് കോശിയോടും പീറ്ററിനോടും അവിടെ വച്ചു പറഞ്ഞില്ല എന്ന് മാത്രം.
അവയെല്ലാം ഉൾപ്പെടുത്തി വൈകിട്ട് തന്നെ കത്രീന പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു.പക്ഷെ രാജീവന്റെ ഇടപാടുകളെക്കുറിച്ചുള്ള തെളിവുകളുടെ സോഴ്സ് അവൾ മറച്ചുപിടിച്ചു.
സ്വന്തം നിലനിൽപ്പിനു വേണ്ടി പത്രോസ് ചെയ്തത് കോളിളക്കം സൃഷ്ടിക്കാൻ പോന്ന ഒന്നായിരുന്നു.
അതുകൊണ്ട് തന്നെ രാജീവന്റെ
മരണവും അതുമായി ബന്ധമുള്ള എന്തും അന്വേഷിക്കാൻ ചുമതല കിട്ടിയത് കത്രീനക്കും.അതെ സമയം പത്രോസിനെ ആശങ്കപ്പെടുത്തിയത് തന്നെ മനസ്സിലായില്ല എങ്കിലും റപ്പായി കണ്ടുവെന്നുള്ളതും,കേസ് കത്രീന നേരിട്ടന്വേഷിക്കുമെന്നതും ആണ്.
ജനങ്ങൾ ഉറ്റുനോക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയമായി രാജീവന്റെ മരണം മാറിക്കഴിഞ്ഞിരുന്നു.
എന്തായാലും അന്ന് രാത്രി പീറ്ററിനും കോശിക്കും ആഘോഷത്തിന്റെ രാവായിരുന്നു.വലിയൊരു തലവേദന ഒഴിഞ്ഞതിന്റെ സന്തോഷം.
തങ്ങൾക്ക് കഴിയാതെപോയത്
ആരോ ചെയ്തതിനുള്ള നന്ദി മനസ്സിൽ അത് ചെയ്ത വ്യക്തിക്ക് നൽകിക്കൊണ്ട് അവർ
💬 Comments
View all comments