0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 322

മതിമറന്നുല്ലസിക്കുകയാണ്.
അനുഭവിച്ചു മരിച്ചില്ല,എല്ലാം ഒറ്റ നിമിഷം കൊണ്ട് തീർന്നു എന്ന സങ്കടം മാത്രമായിരുന്നു അവർക്ക്.

"എന്ത് ചെയ്യാം.....പിടിച്ചുപറിച്ചതും കൂട്ടിക്കൊടുത്തു നേടിയതും ഒന്നും
അനുഭവിക്കാനുള്ള യോഗമില്ല.
സ്വന്തം ഏട്ടന്റെ തിരോധാനം പോലെ ദുരൂഹമായി ഒടുങ്ങാനായിരുന്നു വിധി ചെയ്തു കൂട്ടിയതിന്റെ ഫലം."
അതിനിടയിൽ കോശിയും പീറ്ററും പരസ്പരം പറയുകയും ചെയ്തു.
******
തകർന്നുപോയത് ഗോവിന്ദായിരുന്നു.
രാജീവന്റെ അടക്കു കഴിഞ്ഞു രണ്ടാം പൊക്കം സലിമിനൊപ്പമിരിക്കുകയാണയാൾ.
ഇനിയെന്ത് എന്നൊരു ചോദ്യം അയാൾക്ക് മുന്നിലുണ്ട്.രാജീവൻ കൂടെയുണ്ടായിരുന്ന സമയം ഒരു പച്ചപ്പ് സ്വപ്നം കണ്ടിരുന്നു ഗോവിന്ദ്.
ഇപ്പൊൾ സലിം കൈ മലർത്തുന്ന സ്ഥിതിയും വന്നെത്തി.അത് സലിം തുറന്നു പറയുകയും ചെയ്തു.

"സലിം....ഒന്ന് റീ തിങ്ക് ചെയ്തുകൂടെ?"
അവസാനപ്രതീക്ഷയോടെ ഗോവിന്ദ്
ഒരിക്കൽ കൂടി ചോദിച്ചു.

"നോക്ക് ഗോവിന്ദ്........തനിക്കൊപ്പം നിൽക്കാനുള്ള ഇഷ്ട്ടക്കേട്‌ കൊണ്ടല്ല.എന്റെ അവസ്ഥയതാണ്.
ഒരു കയ്യേ ഉളളൂ,കൂടാതെ ഒറ്റക്കയ്യന്
പോലീസിൽ എന്ത്‌ വില.അളിയന്റെ ബലത്തിലാണ് ഇത്രനാളും ഓഫിസ് വർക്ക്‌ എന്നപേരിൽ കടിച്ചുതൂങ്ങിയത്.ഇനിയതിന് പറ്റും എന്നും തോന്നുന്നില്ല.ശരിയാണ്....... രാജീവൻ കൂടെയുള്ളപ്പോൾ ഒരു ധൈര്യമായിരുന്നു.എന്റെ കയ്യുടെ വില നേടിയെടുക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ടായിരുന്നു.പക്ഷെ ഇന്ന്..........പറ്റുന്നില്ലടൊ.എനിക്ക് കൂടി എന്തെങ്കിലും സംഭവിച്ചാൽ എന്റെ പെങ്ങളും മക്കളും...... അതോർത്തിട്ടുണ്ടൊ താൻ.
അതെങ്ങനാ ഓരോന്ന് വരുത്തി വച്ചിട്ട്......."കാര്യങ്ങളറിഞ്ഞിരുന്ന സലിം ഒരു കുത്തും അതിനിടയിൽ കൂടി നൽകിയപ്പോൾ ഗോവിന്ദിന്റെ മുഖം കുനിഞ്ഞു.

സലിം തന്റെ അവസ്ഥ തുറന്നുപറഞ്ഞപ്പോൾ പ്രതീക്ഷയുടെ അവസാന തിരിനാളവും ഗോവിന്ദിൽ എരിഞ്ഞടങ്ങി.

ഇനി കൂടുതൽ നിക്കുന്നതുകൊണ്ട് കാര്യമില്ല എന്ന് മനസ്സിലായ ഗോവിന്ദ് തന്റെ ഫ്ലാറ്റിലേക്ക് മടങ്ങി.ഗോവിന്ദ് എന്ന ശല്യം അധികം ബുദ്ധിമുട്ടില്ലാതെ ഒഴിഞ്ഞുപോയി എന്ന് കരുതി സലിം സന്തോഷിച്ച നിമിഷങ്ങൾ.

താനിപ്പോഴും സർവീസിലുണ്ട്.ഒന്ന് മനസ്സ് വച്ചാൽ ഗോവിന്ദിനെ ഹെല്പ് ചെയ്യാനും കഴിയും.പക്ഷെ ഇപ്പൊൾ അതിനു മുതിരുന്നത് ബുദ്ധിയല്ല.തടി കേടാവാതെ നോക്കേണ്ടത് തന്റെ മാത്രം ആവശ്യമാണ്.തന്റെ പക അത് തന്റേത് മാത്രമാണ്.അതിന്റെ ഒപ്പം ഗോവിന്ദുമുണ്ടെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതുമാണ്.സലിമിന്റെ ചിന്തകൾ വളരെ ഷാർപ്പ് ആയിരുന്നു.

കൂടാതെ സാഹിലയുടെ ഇഷ്ട്ടക്കേടും ചന്ദ്രചൂഡൻ ഇതെങ്ങനെയെടുക്കും എന്നറിയാത്തതുകൊണ്ടുള്ള
പ്രശ്നങ്ങളും മറ്റൊരു വശത്ത് സലിമിനെ ബുദ്ധിമുട്ടിച്ചിരുന്നു.

ഗോവിന്ദിനോടുള്ള ഇഷ്ട്ടക്കുറവ് സാഹില പലതവണ പറഞ്ഞിട്ടുണ്ട്. തന്നോടും,അളിയനുള്ളപ്പോഴും. പക്ഷെ അളിയന്റെ മുന്നിൽ അത് വിലപ്പോയില്ല എന്ന് മാത്രമല്ല

💬 Comments

View all comments