Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]
സലിം നിസ്സഹായനാവുകയും ചെയ്തു.
ഇന്ന് അളിയനില്ല,അതുകൊണ്ട് തന്നെ ഗോവിന്ദുമായുള്ള ഇടപാടുകൾ ഇനി വേണ്ട എന്ന സാഹിലയുടെ നിർബന്ധത്തിന് എതിരില്ലാതെയായി.അതിനാൽ സലിം നയത്തിൽ ഗോവിന്ദിനെ ഒഴിവാക്കിവിടുകയായിരുന്നു.
അതുമാത്രമല്ല സലീമിനെ ഇങ്ങനെ ചിന്തിപ്പിച്ചത്.മാധവനും കുടുംബവും
തന്റെയും സാഹിലയുടെയും പ്രധാന
പ്രശ്നമല്ല എന്നുള്ളതാണ്.രാജീവന്റെ അനധികൃത സമ്പാദ്യം മുഴുവൻ
കൈപ്പിടിയിലൊതുക്കി മറ്റൊരിടത്തു സെറ്റിൽ ചെയ്യുക എന്ന വലിയ കടമ്പ അവർക്ക് മുന്നിലുണ്ടായിരുന്നു.
പക്ഷെ അതിന് നേരിടേണ്ടത് മന്ത്രി പീതാമ്പരനെയും.അതുകൊണ്ടാണ് ഗോവിന്ദിനെ തഴഞ്ഞ് ചന്ദ്രചൂഡന് കൈ കൊടുത്തതും.
അതിനിടയിൽ ഗോവിന്ദനുണ്ടായാൽ
........ജീവനിൽ പോലും ഭയക്കണം.
മാധവനെയും പീതാമ്പരനെയും ഒന്നിച്ചെതിരിടുക എന്നത് ബുദ്ധിയല്ല.
മാധവനുമായി പിടിച്ചു നിൽക്കുക പ്രയാസമുള്ള കാര്യവും.സലിം അത് മനസ്സിലാക്കിയിരുന്നു.
പക്ഷെ തങ്ങളുടെ ഇപ്പോഴുള്ള കൂട്ട്.....
അതും സലിമിന് തലവേദന കൊടുത്തുതുടങ്ങിയിരുന്നു.ശംഭു സാഹിലയെ കണ്ടതുകൂടിയായപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം സലീമിൽ ഉടലെടുത്തു.
ചിത്രയെന്ന മുതലിനെ ഒഴിവാക്കാൻ തോന്നുന്നില്ലയെങ്കിലും അതിന്റെ മറ്റു
വശങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ
തങ്ങളുടെ ഭാഗം സേഫ് ആക്കി ഒഴിവാക്കിവിടുക എന്നതിലേക്ക് എത്താൻ സലീമിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കാരണം മാധവൻ എന്ന ഘടകം തന്നെ.
തത്കാലം കൂടെ നിന്നെ പറ്റൂ.മറ്റു വഴികളില്ല എന്ന് സലിം മനസ്സിലാക്കി. സൗകര്യം പോലെ ചന്ദ്രചൂഡനെയും ചിത്രയെയും ഒഴിവാക്കുക.കയ്യിൽ ഉള്ളവയൊക്കെ ചേർത്ത് പിടിച്ചു മറ്റെവിടെയെങ്കിലും സേഫ് ആവുക.
അതിനെക്കുറിച്ചാണ് സലീമിന്റെ ചിന്ത മുഴുവൻ.
മറുവശത്ത് മാധവനെതിരെയുള്ള ഗൂഡാലോചനയിലായിരുന്നു ചന്ദ്രചൂഡൻ.തനിക്ക് ലഭിച്ച പുതിയ കരുക്കളാണ് സാഹിലയും സലിമും.
കൃത്യമായി അവരെ ഉപയോഗിച്ചാൽ കാര്യം നടക്കുമെന്നുമറിയാം.
അതിനാണ് ചിത്രയിലൂടെ അവരെ തന്റെയൊപ്പം നിർത്തിയതും.അവരെ ചൂണ്ടയിൽ കൊരുത്തെറിയാനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ്
ചന്ദ്രചൂഡൻ.
തന്റെ പ്രൈവറ്റ് സ്യുട്ട് റൂമിൽ ആ ചിന്തകൾക്ക് ചൂടും വീര്യവും പകർന്നു നൽകിക്കൊണ്ട് അയാൾക്കൊപ്പം ചിത്രയുമുണ്ട്.
*****
തിരികെ ഫ്ലാറ്റിലെത്തുമ്പോഴും ഗോവിന്ദ് അസ്വസ്ഥനായിരുന്നു.തന്റെ അവസാനം മുന്നിൽ കണ്ടുകൊണ്ടുള്ള ജീവിതമാണിനി.
അതേതു നിമിഷവും സംഭവിക്കാം.
ഇനിയൊരു റീ ടെക്ക് സാധ്യവുമല്ല.
ഓരോ ചുവടിലും മരണം പതിയിരിക്കുന്നു.കാറ്റിന് പോലും മരണത്തിന്റെ ഗന്ധമാണ്.
അങ്ങനെയോരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ കാളിങ് ബെൽ മുഴങ്ങി.നിർത്താതെ അത് തന്നെ ശല്യം ചെയ്യുന്നു എന്ന് കണ്ടപ്പോൾ താത്പര്യമില്ലാതെയാണ് ഗോവിന്ദൻ വാതിൽ തുറന്നതും.
"സർ........ഒരാൾ തിരക്കിവന്നിരുന്നു. കുറച്ചു നേരം കാത്തുനിന്നശേഷം തിരികെപ്പോയി."ഫ്ലാറ്റിലെ സെക്യൂരിറ്റിയായിരുന്നു അത്.
💬 Comments
View all comments