Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]
പ്ലാൻ മാറ്റേണ്ടിവന്നു. കാരണം രുദ്ര തന്നെ.സൂക്ഷിച്ചു കളിച്ചില്ലേൽ മുറിയും.
കളിക്കാനറിയുന്നവരാണ് രണ്ടും.
മ്മ്മ്.......അവരെയെങ്ങനെ.......?"
ചെട്ടിയാർ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
"അറിയാം ചെട്ടിയാരെ.അത്ര ഈസിയല്ല കാര്യം.ചന്ദ്രചൂഡൻ മാത്രമല്ല 'രുദ്ര' അവളും വീഴണം.
ഗോവിന്ദിനെ സംരക്ഷിക്കുന്നതാരായാലും
അവർ വീണിരിക്കണം.അതിനി എന്ത് ചെയ്തിട്ടായാലും ശരി."
"ഒറ്റുക.......അതാണ് സിംപിൾ ആയി ചെയ്യാൻ പറ്റുന്ന കാര്യം. പക്ഷെ അതുകൊണ്ട് മാത്രം അവരെ പിടിച്ചുകെട്ടുക പ്രയാസമാണ്.
ഇങ്ങനെയുള്ള ഡീലിൽ ഏത്ര മുൻകരുതലെടുത്താവും നടത്തി എടുക്കുക എന്നറിയാല്ലോ.പിന്നെ നമുക്കിടയിലെ പൊതു ധാരണ ഒറ്റരുതെന്നല്ലെ.അതുകൊണ്ട് നമ്മളെ അറിയാതിരിക്കുകയാണ് ആദ്യം വേണ്ടത്."ചെട്ടിയാർ പറഞ്ഞു.
"ചെട്ടിയാരെയും ഒറ്റിയതല്ലെ അവൻ.അതിന്റെ ലാഭം രാജീവ് നേടി."വീണ പറഞ്ഞു.
"അതല്ല മാഡം.....ഒരൊറ്റു കൊണ്ട്
പിടിച്ചുകെട്ടാൻ പറ്റുന്നതല്ല അവരെ.അത്രയും
മുൻകരുതലെടുത്തു ഡീൽ നടത്തുന്നവരാ എന്റെ അറിവിൽ രണ്ടു കൂട്ടരും.അവർക്കിടയിൽ കയറി കളിക്കുമ്പോൾ നമ്മുടെ സാന്നിധ്യമവർ തിരിച്ചറിയാതെ നോക്കുകയും വേണം.
അവരുടെ ഒരു കൺസെന്റ് നമ്മുടെ കയ്യിലെത്തിയാൽ അത് വച്ച് കളിക്കാം.എങ്കിലേ നമ്മൾ വിചാരിക്കുന്നിടത്ത് കളി നടക്കൂ."
ചെട്ടിയാർ പറഞ്ഞു.
"യു ആർറൈറ്റ്.....അവരിൽ ആരുടെയെങ്കിലും ഇടപാടിന് ചെട്ടിയാർ ചെക്ക് വക്കണം.
കൺസെന്റ് ഞാൻ പറയുന്നിടത്ത് എത്തിച്ചുതരണം.
പിന്നീട് എങ്ങനെ കളിക്കണമെന്ന് ഞാൻ പറഞ്ഞുതരാം.
ചെട്ടിയാരെ..........അവരുടെ വിശ്വാസം നഷ്ട്ടപ്പെടണം.
അവരുടെ ഇനിയുള്ള ഡീലുകൾ മുടങ്ങണം.അതിലൊന്ന് നമ്മുടെ കയ്യിൽ കിട്ടിയാൽ ഞാൻ കാണിച്ചു തരാം ചെന്നായ എങ്ങനെ ചോര കുടിക്കുമെന്നത്
അറിയാല്ലോ........എന്റെ ഏട്ടന്റെ ബന്ധങ്ങൾ.ഇത് നിയന്ത്രിക്കുന്ന ഒരുവനും ഏട്ടന്റെ വാക്ക് തട്ടില്ല.
അത്രയുമുണ്ട് സ്വാധീനം.അത് ചെട്ടിയാർക്ക് അറിയുന്നതുമാണ്.
കാര്യം ഞാൻ പറയുന്നത് പോലെ വന്നാൽ മലബാറിൽ ചെട്ടിയാർ ആവും കാര്യങ്ങൾ നിയന്ത്രിക്കുക
നിങ്ങളറിയാതെ ഒരു കൺസെന്റ് പോലും മലബാർ കടക്കില്ല.
അവിടെ കടന്നുപോകുന്ന ഓരോ കൺസെന്റിനും കമ്മീഷൻ കൃത്യമായി നിങ്ങൾക്ക് ലഭിക്കും."
ഇത്രയും പോരെ ചെട്ടിയാർക്ക്.
ചെട്ടിയാർക്ക് അതിൽ പരമൊരു സന്തോഷം വേറെയില്ലായിരുന്നു.
അത്രയും വലിയൊരു ഓഫർ തന്റെ മുന്നിൽ നിക്കുമ്പോൾ അത് ലഭിക്കാൻ എന്തും അയാൾ ചെയ്യുമായിരുന്നു.തന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടപ്പോൾ
എല്ലാം നഷ്ട്ടമായെന്ന് കരുതിയ തനിക്ക് വിനോദിന്റെ ഒരൊറ്റ വാക്കിന്റെ പുറത്താണ് ജീവൻ പോലും തിരിച്ചുകിട്ടിയത്.അതിന് നന്ദി കാട്ടാനുള്ള ഒരസരമാണിത്.
കൂടാതെ തനിക്ക് ലഭിക്കുന്ന പുരോഗതിയുമോർത്തപ്പോൾ ചെട്ടിയാർ എന്തിനും തയ്യാറായി.
ഹവാലാ
💬 Comments
View all comments