Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]
ഇടപാടുകളുടെ തലപ്പത്തേക്ക് വരാനുള്ള അവസരമാണ് തനിക്കുമുന്നിൽ.
അയാൾ ചിന്തിച്ചു.
മലബാർ റീജിയൻ. മലപ്പുറം മുതൽ മംഗലാപുരം വരെ താൻ നിയന്ത്രിക്കുക അതും ഏറ്റവും അധികം ഇടപാടുകൾ നടക്കുന്ന ഇടത്തിൽ.അതുവഴി തനിക്ക് ലഭിക്കുന്ന നേട്ടങ്ങൾ.അയാൾക്ക് കുളിരു കോരി.ഇനി തനിക്ക് ഒന്നും നോക്കാനില്ല.കിട്ടിയ അവസരം മുതലാക്കുക തന്നെ. ചെട്ടിയാർ മനസ്സിൽ കുറച്ചു.
മാധവനെയും പരിചയപ്പെട്ട് ഊണും കഴിച്ച ശേഷം വ്യക്തമായ
പദ്ധതികളോടെയാണ് ചെട്ടിയാർ അവിടെനിന്ന് മടങ്ങിയത്.
*****
വിനോദ്......വിക്രമനെ ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു.
അവസാനമായി ഒരു താക്കീത് നൽകാം എന്നാണ് വിനോദിന്റെ മനസ്സിൽ.ഇനിയൊരവസരം കൊടുത്തില്ല എന്നു വേണ്ട എന്ന മനസാക്ഷിക്കുത്ത് വേണ്ട എന്ന് കരുതി.
ഇനിയും തങ്ങളുടെ വഴിയിൽ പ്രതിബന്ധമായാൽ വിനോദ് എങ്ങനെ റിയാക്ട് ചെയ്യും എന്നത് ഒരു പ്രശ്നമായിരുന്നു.
ആ പേടി ദിവ്യക്കുമുണ്ട്.അതാണ് ശീലവും.എതിരെയുള്ള എന്തും പിഴുതെറിയുക എന്നതിൽ ഒരു അപവാദമായി ഗോവിന്ദുണ്ട്.
അതിന് വീണയുടെ ചില പിടിവാശികൾ കാരണവുമാണ്.
അന്ന് രാത്രി വിക്രമൻ വീട്ടിലെത്തുമ്പോൾ അയാളെയും കാത്ത് വിനോദ് ഉമ്മറത്തുണ്ട്.
സിറ്റ് ഔട്ടിലെ വെളിച്ചത്തിൽ ഗേറ്റ് കടന്നപ്പോഴേ വിക്രമന് ആളെ മനസ്സിലാവുകയും ചെയ്തു.
വിക്രമൻ ജീപ്പ് നിർത്തി ഇറങ്ങിയതും വിനോദ് എണീറ്റു.
"എംപയർ ഗ്രൂപ്പുകാർ ഇങ്ങോട്ട് വന്നു കാണാൻ തുടങ്ങിയോ?"
എന്ന് തമാശ കലർത്തി വിക്രമൻ ചോദിക്കുകയും ചെയ്തു.
"കാണേണ്ടവരെ വന്നു കണ്ടല്ലേ പറ്റൂ വിക്രമൻ സാറെ."വിനോദ് മറുപടി നൽകി.
വിനോദിന്റെ വാക്കുകളുടെ മൂർച്ച തിരിച്ചറിഞ്ഞ വിക്രമന് അതൊരു നല്ല ലക്ഷണമായി തോന്നിയില്ല. വിനോദ് എന്തോ ഉറപ്പിച്ചിട്ടുണ്ട് എന്നയാൾക്ക് ബോധ്യമായി.ഇത് ചിലപ്പോൾ ഒരു സന്ധിസംഭാഷണമാവാം.അത് അയാളുടെ ഇഷ്ട്ടത്തിന് നടന്നില്ല എങ്കിൽ താൻ പലതും ഫേസ് ചെയ്യേണ്ടിവരും എന്ന് വിക്രമന് തോന്നി.
"എന്താണ് ഈ വഴി പതിവില്ലാതെ"
തികച്ചും സ്വാഭാവികമായിത്തന്നെ വിക്രമൻ ചോദിച്ചു.
"കാര്യം എനിക്കും സാറിനും നല്ല വണ്ണമറിയാം.ഞാൻ തന്നെ പറയണം എന്നാണെങ്കിൽ എന്റെ പിന്നാലെയുള്ള ഓട്ടം നിർത്തണം.
സിംപിൾ."വിനോദ് നയം വ്യക്തമാക്കി
"എനിക്ക് വിലപറയാൻ മാത്രം എംപയർ ഗ്രൂപ്പ് വളർന്നിട്ടില്ല വിനോദെ.അതിന് ഞാനാരെയും അനുവദിച്ചിട്ടുമില്ല."വിക്രമനും കലിപ്പിലായിരുന്നു.
"അതിന് മാറ്റം ഉണ്ടായിക്കൂടാ എന്നില്ലല്ലോ സാറെ വിക്രമാ.......?"
ഒന്ന് ആക്കിയാണ് വിനോദ് ചോദിച്ചതും.
"തന്റെ പരിഹാസം തന്റെ കയ്യിൽ
💬 Comments
View all comments