Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]
തന്നെയിരിക്കട്ടെ.എന്റെ ശരികൾ ആണ് എന്റെ തീരുമാനം.അത് നിശ്ചയിക്കുന്നത് ഞാനും.ഒന്ന് ഉറപ്പിച്ചാൽ മാറുന്ന പ്രകൃതവുമല്ല"
വിക്രമനും വിട്ടുകൊടുത്തില്ല.
"കേട്ടിട്ടുണ്ട് വിക്രമനെക്കുറിച്ച്.
കണ്ടറിഞ്ഞു അദ്ദേഹത്തെ.ഞാൻ കണ്ടു പരിചയപ്പെട്ട ഓഫിസർമാർ നട്ടെല്ല് പണയം വക്കുന്നവരായിരുന്നു.താങ്കൾ അതിനപവാദവും.ഇപ്പോഴെനിക്ക് കളിക്കാൻ ത്രില്ല് കൂടിയിരിക്കുന്നു.
കൂടെയുള്ളവർക്ക് വേണ്ടിയാകുമ്പോൽ അതിരട്ടിക്കുകയും ചെയ്യും.സർ....
ഞാൻ ഏതറ്റം വരെയും പോകും.
ഈ ചങ്കുറപ്പ് അന്നും കാണണം."
വിനോദ് പറഞ്ഞു.
"എന്റെ ശരികളെ മറികടക്കാൻ ഞാനാരെയും സമ്മതിച്ചിട്ടില്ല.ഇനി ഉണ്ടാകുകയുമില്ല.വില്ല്യം കേസ് അട്ടിമറിക്കാൻ നിങ്ങൾ ആവുന്നത് ശ്രമിക്കുമെന്നുമറിയാം.അതിൽ ഞാൻ പരാജയപ്പെടില്ല വിനോദ്.
അറിയാമെനിക്ക് നിങ്ങളുടെ ഭാര്യക്കും അളിയനും ഇതിലുള്ള പങ്ക്.അതാണ് നിങ്ങളെ ഇവിടെ നിർത്തിയതും.പക്ഷെ കുറച്ചു തെളിവുകൾ കൂടി വേണം.എന്നിട്ട് ഞാൻ വരും,തൂക്കി അകത്തിടുകയും ചെയ്യും."വിക്രം ആത്മവിശ്വാസത്തോടെ പറഞ്ഞു
"നടന്നില്ലെങ്കിൽ..........?"
"ഈ യുണിഫോം ഞാൻ അഴിച്ചുവെക്കും."വിക്രമനും
വിട്ടുകൊടുത്തില്ല.
"ഒരു ഡീലിനാണ് ഞാൻ വന്നത്.
നിങ്ങൾ വഴങ്ങുകയുമില്ല.പക്ഷെ ഞാൻ ഹാപ്പിയാണ്.ഇവിടെ നിന്നു പോകുമ്പോൾ കാര്യങ്ങൾ എനിക്കനുകൂലമാവുമെന്ന ഉറപ്പ്
ലഭിച്ചുകഴിഞ്ഞു.ഇനി കളത്തിൽ കാണാം സാറെ......"വിനോദ് ആത്മവിശ്വാസത്തോടെ പറഞ്ഞു
"തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ."വിക്രമൻ മറുപടി നൽകി.
"എന്നെ നിനക്കറിയില്ല വിക്രം. എതിരാളിയെക്കുറിച്ചറിഞ്ഞെ ഞാൻ കളിക്കാറുള്ളൂ.ഇപ്പോൾ എനിക്ക് നിന്നെ നന്നായിട്ടറിയാം.
അപ്പോൾ രാത്രിക്ക് യാത്രയില്ല."
എന്തോ നേടിയ സന്തോഷത്തിൽ വിനോദ് അവിടെനിന്നുമിറങ്ങി.
വിക്രമനെ തടയാൻ ഒരവസരം മുന്നിൽ വന്നതിന്റെ സന്തോഷം വിനോദിന്റെ മുഖത്തുണ്ട്.വിനോദ് പറഞ്ഞതിലെ പൊരുൾ മനസിലാവാതെ വിക്രമനും.
*****
ഫോണിൽ കേട്ട വാർത്തയറിഞ്ഞ്
ഞെട്ടിത്തരിച്ചിരുന്നുപോയി ചന്ദ്രചൂഡൻ.ആ ഫോൺ കോൾ
കേട്ടാണ് അയാളുണർന്നത്.
അയാൾ വെട്ടിവിയർത്തു.
ഒരു നിമിഷം എന്ത്
ചെയ്യണമെന്നറിയാതെ അയാൾ
പരിഭ്രാന്തനായി.തന്റെയും ചിത്രയുടെയും കിടപ്പറ രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി ഷെയർ ചെയ്യപ്പെടുന്നു എന്നതായിരുന്നു ആ വാർത്ത.
അതെങ്ങനെ.........?അയാൾ ചിന്തിച്ചു.
"ചിത്ര.......അവൾ.....അവൾ തന്നെയും വില്പനച്ചരക്കാക്കിയിരിക്കുന്നു."
ആ വാർത്ത അയാളെ കുറച്ചല്ല വലച്ചത്.അവളുടെ കച്ചവടം എന്തെന്നറിഞ്ഞിരുന്നു എങ്കിലും അവളിൽ മതിമറന്ന് അവളിലുള്ള വിശ്വാസത്തിൽ സ്വയം മറന്നപ്പോൾ ഇങ്ങനെയൊരു ചതി അയാൾ പ്രതീക്ഷിച്ചതല്ല.താനും അവളുടെ പ്രോഡക്റ്റ് ആയി എന്നത് അയാളെ ഭ്രാന്ത് പിടിപ്പിച്ചു
"എങ്ങനെ മറ്റുള്ളവരെ നേരിടും "
എന്നതായിരുന്നു അയാളുടെ പ്രശ്നം."ഇനിയിത് തന്നെ എങ്ങനെയൊക്കെ ബാധിക്കും"
എന്നും.
വേഗം തന്നെ അയാൾ തയ്യാറായി
കാറിന്റെ കീയും ജുബ്ബയുടെ
💬 Comments
View all comments