0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 257

ശംഭുവിന്റെ ഒളിയമ്പുകൾ 43

Shambuvinte Oliyambukal Part 43 | Author : Alby | Previous Parts

പക്ഷെ അവരുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് നിന്നിരുന്ന ആ രണ്ടു കണ്ണുകൾ അവർ ശ്രദ്ധിച്ചിരുന്നില്ല.അവരുടെ ഓരോ ചുവടിലും കൂടെ അയാളും ഉണ്ടായിരുന്നു."ഗോവിന്ദ്"

"ഇവനിങ്ങനെ ജീവനോടെ എന്റെ മുന്നിൽ.......എന്റെ പിടിവിട്ടു പോകുന്നുണ്ട് കത്രീന"രുദ്ര പറഞ്ഞു.

"ഞാൻ പറഞ്ഞുകഴിഞ്ഞു.ശംഭു അല്ല അത് ചെയ്തത്.പക്ഷെ അവനറിയാം ആളെ."

"ആളെ മനസ്സിലായാൽ തീർക്കും ഞാൻ രണ്ടിനെയും.എന്നിട്ടാവാം മാധവൻ."

ഇതിനിടയിൽ തന്നെ റപ്പായിയെ കൈകാലുകൾ ബന്ധിച്ച് അവർ വന്ന കാറിനുള്ളിലാക്കിയിരുന്നു.
ശംഭു അബോധാവസ്ഥയിലും കിടന്നു ഞരങ്ങുന്നുണ്ട്.

"വെളുക്കുവോളം ഇവന് കാവല്
നിക്കാനല്ലല്ലോ രുദ്ര നമ്മളിവിടെ."
കത്രീന ചോദിച്ചു.അത് കേട്ട് രുദ്ര എന്ത്‌ എന്നുള്ള ഭാവത്തിൽ അവളെ നോക്കി.

"കൊല്ലാനായാലും വളർത്താൻ ആയാലും ഇവിടെ വേണോ? മറ്റ് എവിടെയെങ്കിലും പോരെ?"

"നിനക്കിനിയും ഇവനെ മതിയായില്ലെ കത്രീന.നിന്റെ കണ്ണുകളിൽ ഇവനോടുള്ള അഭിനിവേശം കാണുന്നുണ്ട്.
അതിനി വേണ്ട എന്നും ഞാൻ പറഞ്ഞു.അല്ല എന്താ ഇവനോട് ഇത്ര കൊതി തോന്നാൻ?

നമ്മൾ എങ്ങും പോകുന്നില്ല. ഇവന് ബോധം വരുമ്പോൾ എന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും ഇവിടെയിവനെ കുഴികുത്തി മൂടിയിട്ടേ ഞാൻ ഇവിടം വിടൂ.

ശംഭുവിനെയും റപ്പായിയെയും കാണാനില്ല.ഒരു മാൻ മിസ്സിങ്.......
അതിൽ തീരണം ശംഭു എന്ന അധ്യായം."രുദ്ര പറഞ്ഞു.

"അതത്ര എളുപ്പമാണെന്ന് തോന്നുന്നുണ്ടോ രുദ്ര.ശംഭു അത്രേയുള്ളൂ എന്നാണോ നിന്റെ മനസ്സിൽ.അല്ല രുദ്ര.......ഇവന്റെ
വലിപ്പമറിയില്ല നിനക്ക്.ഇവന് കാവൽ നിക്കുന്നവരെയും.ഒന്ന് പോറിയാൽ ചോദിക്കാൻ ഒരു പട തന്നെയുണ്ട് ഇവന് പിറകിൽ.
മാധവൻ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ.വീണയെപ്പിന്നെ പിടിച്ചാൽ കിട്ടില്ല.ഉടക്കി നിക്കുവാണെലും ചന്ദ്രചൂഡനെ അവഗണിക്കുകയും വയ്യ.ഒരേ ചോരയല്ലേ,ഒരു നിമിഷം മതി എല്ലാം മറന്ന് ഒന്നാവാൻ.

ഇവന്റെ മേൽ ഒരുതരി മണ്ണ് വീണാൽ നമ്മൾ നമ്മുടെ കുഴി തോണ്ടുന്നതിന് തുല്യമാവും. ഈ സാഹചര്യത്തിൽ അത് വേണ്ട എന്നെ ഞാൻ പറയൂ."

"പിന്നെ ഞാൻ എന്ത്‌ വേണം. രാജീവന്റെ മരണത്തിന് പിന്നിൽ ഇവന്റെ പങ്ക് തിരിച്ചറിഞ്ഞിട്ടും
നോക്കി നിക്കണോ ഞാൻ?"

"ചിലപ്പോൾ നിന്നെ പറ്റൂ.ബുദ്ധി ഉള്ളവർ അങ്ങനെയാ.അത് നീ മനസ്സിലാക്കിയാൽ നിനക്ക് നന്ന്.
പുറത്തുള്ളവർക്ക് ഇവൻ വെറും ഡ്രൈവറാ,മാധവന്റെ

💬 Comments

View all comments