0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 255

ഓൾ ഇൻ ഓൾ.പക്ഷെ അവർക്കിവൻ അങ്ങനെയല്ല.സൊ തൊട്ടാൽ പൊള്ളും.അതിന്റെ പ്രത്യാഘാതവും വലുതായിരിക്കും
അതെ എനിക്ക് പറയാനുള്ളൂ."

"പിന്നെ ഞാൻ എന്താ വേണ്ടത് കത്രീന?ഒരു പൊട്ടിയെപ്പോലെ കണ്ട് നിക്കണോ,അതോ എന്റെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് അറിയുന്നില്ല എന്ന് വെക്കണോ?"

"കൂടെ നിർത്തണം.....ശംഭുവിനെ നമ്മുടെ കൂടെ നിർത്തണം.
അവന്റെ സാന്നിധ്യം അവരുടെ പദ്ധതികളെ സ്ലോ ചെയ്യും എന്നത് തീർച്ച.എന്നിട്ട് കൃത്യമായ സമയം നോക്കി അടി കൊടുക്കണം.
എങ്കിലെ നിനക്ക് നിലനിൽപ്പുള്ളൂ"

"മ്മ്മ്മ്......മനസ്സിലാവുന്നുണ്ട്.
ഇവനെ കുറച്ചു സഹിക്കേണ്ടി വരും എന്ന് ചുരുക്കം.പക്ഷെ ഇവന്റെ മരണം അല്പം വൈകിയാലും നടന്നിരിക്കും. അപ്പൊ ഇത് പോലെ കുറുകെ നിക്കരുത് നീ."

"അത് അന്തിമ ജയം ആർക്കെന്ന് അനുസരിച്ചിരിക്കും രുദ്ര.കാര്യം ശരിയാണ്,വീണയുമായി അകൽച്ചയുണ്ട് ഇവനിപ്പോൾ. പക്ഷെ ഒന്ന് മറക്കരുത്,ഇവന്റെ കുഞ്ഞിനെ ചുമക്കുന്നവളാണ് അവൾ.അവരുടെ അകലം കുറയാൻ അധികസമയവും വേണ്ട.ഞാനറിയുന്ന വീണക്ക് ശംഭുവിനെ വിട്ടുകളയാൻ കഴിയില്ല."കത്രീന പറഞ്ഞു

"ഇപ്പോൾ ഉള്ള അകൽച്ച കൂട്ടാൻ എന്താ വേണ്ടതെന്ന് എനിക്കറിയാം.എന്റെ ലക്ഷ്യം നേടാൻ ഞാൻ എന്തും ചെയ്യും."
രുദ്രയും കരുതി തന്നെയായിരുന്നു

"ഏത് വഴിയും സ്വീകരിക്കാം.ഒന്ന് മറക്കരുത്,ശംഭുവിന് വേണ്ടി ഏതറ്റം വരെയും പോകാൻ ഒരു കൂട്ടം തന്നെയുണ്ട്.ആദ്യമിവനെ അവരിൽ നിന്ന് ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ഇവനെ അകറ്റുക.എങ്കിലേ വിചാരിക്കുന്നതു പോലെ നടക്കൂ.
ഒപ്പം ഇവൻ നമ്മുടെ വാക്കുകൾ കേക്കുകയും വേണം.അതിനുള്ള വഴി ആലോചിക്ക്."കത്രീന പറഞ്ഞു.അതിൽ കുറച്ചു കാര്യം ഉണ്ടെന്ന് രുദ്രക്ക് മനസ്സിലായി.
അതിനായി എന്തും ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തണം എന്നും അവൾക്ക് തോന്നി.

ഇതൊക്കെ കണ്ടും കേട്ടും മറഞ്ഞുനിന്നിരുന്ന ഗോവിന്ദിന് ശംഭുവിനെ വളർത്താനുള്ള തീരുമാനമായിട്ടാണ് തോന്നിയത്.
ഒരു ചാൻസ് കിട്ടിയാൽ അത് തനിക്ക് അനുകൂലമാക്കി കൂടെ ഉള്ളവർക്കും ഉപകാരപ്രദമാക്കാൻ ശംഭുവിനുള്ള മിടുക്ക് നന്നായി അറിയുന്ന ഗോവിന്ദിന് അവനെ തീർക്കാനുള്ള അവസരം
വിട്ടുകളയുന്നത് മരണത്തിന് തുല്യമായ ഒന്നായിരുന്നു.പക്ഷെ രുദ്രയെ മറികടക്കുകയും വയ്യ.

ശംഭു ഇനി വേണ്ട എന്നായിരുന്നു ഗോവിന്ദിന്.രുദ്ര അത് ചെയ്യും എന്നും കരുതി.അതിന്റെ സന്തോഷവുമവനുണ്ടായിരുന്നു.

പക്ഷെ ഒറ്റ നിമിഷം കൊണ്ട് കാര്യങ്ങൾ തിരിഞ്ഞത് ഗോവിന്ദിനെ അസ്വസ്ഥനാക്കി.

ശംഭുവിനൊപ്പം മുന്നോട്ട് പോവുക എന്നത് മറ്റെന്തിനേക്കാളും അവന് അസഹനീയമായിരുന്നു.
ആ നിമിഷം അവൻ

💬 Comments

View all comments