Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]
അടിയായി അത്.
ചോദിക്കുമ്പോൾ തികച്ചും ചൈൽഡിഷായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിയെടുക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. അതധികസമയം വിലപ്പോയുമില്ല.
ഒടുവിൽ നിരാശയോടെ എന്തും വരട്ടെ എന്നുകരുതി ടെൻഷൻ പിടിച്ച ഒരു രാത്രിയിൽ നൈറ്റ് ഡ്രൈവിനിടയിൽ എപ്പോഴോ
റോഡരികിൽ വണ്ടിയൊതുക്കി അത്രനേരമുള്ള അലച്ചിലിന്റെ ക്ഷീണമകറ്റുന്നതിനിടയിലാണ് അവിചാരിതമായി പോലീസ് വണ്ടി അതുവഴി വരുന്നതും നോ എൻട്രിയിൽ വാഹനം പാർക്ക് ചെയ്ത ചന്ദ്രചൂഡന്റെ ഫോർച്യുണർ കാണുന്നതും.
ഒന്ന് പെറ്റിയടിച്ചു വിടാം എന്നെ കരുതിയുള്ളൂ അവർ.പക്ഷെ ആകെ അസ്വസ്ഥനായിരുന്ന ചന്ദ്രചൂഡന്റെ പരസ്പരബന്ധം ഇല്ലാതെയുള്ള ഉത്തരങ്ങളിൽ സംശയം തോന്നിയ പോലീസ് ഉടൻ തന്നെ കസ്റ്റടിയിലെടുത്തു.
എത്തിച്ചത് കോശിയുടെയും പീറ്ററിന്റെയും മുന്നിൽ.
*****
തെളിവുകളില്ല എന്ന വിക്രമന്റെ സമ്മതം മാത്രം മതിയായിരുന്നു വിനോദിന്റെ ആശങ്കയകറ്റാൻ.
പക്ഷെ വിക്രമൻ ഓടും.താനും അയാൾക്കൊപ്പമോടണം.തന്റെ വഴിയിലേക്ക് വിക്രമൻ വരാതെ നോക്കുകയും വേണം.
ഇതൊരു മത്സരമാണ്. കുതിര പന്തയത്തേക്കാൾ ഹരം നൽകുന്നത്.പക്ഷെ ഇവിടെ പണയവസ്തു കുറച്ചു ജീവിതങ്ങളാണ്.അതാണ് വിനോദിന്റെ ആശങ്കക്ക് കാരണം
തനിക്കോ മറ്റുള്ളവർക്കോ എന്ത് വന്നാലും കുഴപ്പമില്ല എന്ന മനസ്ഥിതിയിലാണ്.പക്ഷെ വീണ അങ്ങനെയല്ല.ഒരുപാട് സഹിച്ച അവളെ ഇനിയും ദുരിതങ്ങൾക്ക് നടുവിലേക്ക് വലിച്ചെറിയാൻ വിനോദിന് സാധിക്കുമായിരുന്നില്ല
ഇപ്പോൾ സംഭവിക്കുന്നതെല്ലാം വീണയുടെ നിർബന്ധമാണ്. അല്ലെങ്കിൽ തീർത്തുകെട്ടിയേനെ താൻ എന്ന് വിനോദ് സ്വയം കരുതിയിട്ടുണ്ട്,ചിലപ്പോഴെങ്കിലും ഭാര്യയോട് പറഞ്ഞിട്ടുണ്ട്.
വിനോദിന്നിപ്പോൾ മനസിലാവുന്നില്ല വീണയെ.
പക്ഷെ അവളുടെ ലക്ഷ്യം....ഒന്നും കാണാതെ പ്രവർത്തിക്കുന്നവൾ അല്ല വീണ എന്ന വിശ്വാസം...... അതാണ് മറുത്തൊരു ചോദ്യം ചോദിക്കാൻ വിനോദിനെ പ്രേരിപ്പിക്കാത്തതും.അവസാനം വിളിച്ചപ്പോഴും വീണ പറഞ്ഞത് അവസാന കളിക്ക് സമയമായി, ഒരുങ്ങിയിരിക്കൂ എന്നാണ് എന്നതും വിനോദ് ഓർത്തെടുത്തു.
പക്ഷെ മറുവശത്ത് വിക്രമനാണ്.
തോൽക്കാൻ മനസ്സില്ലാത്ത ജന്മം.
അത് വിനോദും കൂട്ടരും സരളമായി കണ്ടു.ഒരു പക്ഷെ വിക്രമൻ എന്ന മനുഷ്യന്റെ ജനിതക ഘടന മനസ്സിലാക്കിയ ആരും അയാളെ പുച്ഛിച്ചു തള്ളില്ല എന്ന സത്യം വിനോദ് കാര്യമാക്കിയില്ല എന്നതും വസ്ഥവം.
*****
ചിത്ര പുറത്തിറങ്ങാൻ പോലും കഴിയാതെ വീട്ടിൽ തന്നെയാണ്.
ജോലിയും പോയി ആകെ നാറുകയും ചെയ്തു.ഇനിയെന്ത് എന്ന ചോദ്യവുമായി നിക്കുന്ന അവളെ തേടി അവരെത്തി.കൂരാ കൂരിരുട്ട്.കാലം തെറ്റിയുള്ള മഴ.
മേഘം ഗാർജിക്കുകയാണ്.
മിന്നൽ ആ രാത്രിക്ക് വെളിച്ചം
💬 Comments
View all comments