0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 263

എനിക്കുറപ്പിക്കണം."അതും പറഞ്ഞൊരു വഷളൻ നോട്ടം അയാൾ നോക്കുകയും ചെയ്തു.

"സാറെ പത്രോസേ....താൻ പട്ടിണി ആണെന്നൊക്കെ എനിക്കറിയാം.
കെട്ടിയോൾക്ക് തന്റെ വിശപ്പ് തീർക്കാൻ കഴിയാത്തതും.എന്ന് കരുതി അങ്ങനെ വേണമെന്നല്ല.
പുറത്ത് നിന്നുള്ള ഭക്ഷണത്തിന് എന്താ കുറവ്.പക്ഷെ അതിനുള്ള സ്ഥലം തത്കാലം വേറെ നോക്ക്.
എനിക്കതിനുള്ള സാഹചര്യവും അല്ല,അതിന് തനിക്ക് യാതൊരു യോഗ്യതയുമില്ല."അയാളുടെ നോട്ടം മനസിലാക്കിയ വീണ പറഞ്ഞു.

പത്രോസ് ഒന്ന് ചമ്മി എന്നത് സത്യം.അയാൾക്കവളിൽ ഒരു നോട്ടവുമുണ്ടായിരുന്നു.പക്ഷെ ഒന്ന് ചൂണ്ടയിട്ടു നോക്കിയപ്പോൾ മുഖത്തടി കിട്ടിയതുപോലെയും ആയി.പയ്യെ തിന്നാൽ പനയും തിന്നാം എന്നതിൽ വിശ്വസിച്ച് മുന്നോട്ട് നീങ്ങുന്ന പത്രോസ്
വേഗം തന്നെ ഹൈവേയിൽ നിന്ന് ഉള്ളിലേക്കുള്ള വഴിയേ തങ്ങളുടെ റൂട്ട് മാറ്റിപ്പിടിച്ചു.പിന്നാലെ ചെട്ടിയാരും.

അവരുടെ പോക്ക് ഓരോ സെക്കന്റിലും അറിഞ്ഞുകൊണ്ടിരുന്ന സുരക്ക് എന്തോ സംശയങ്ങൾ തോന്നിത്തുടങ്ങി.

ഒടുവിൽ ആ മീറ്റിങ് പ്ലേസിൽ എത്തിച്ചേരുമ്പോൾ അവരെയും കാത്ത് ആ വ്യക്തി അവിടെ ഉണ്ടായിരുന്നു.
*****
ആകെ തല പുകഞ്ഞു നിൽക്കുകയാണ് ചന്ദ്രചൂഡൻ.
തന്റെ കൺസന്റ് റൂട്ട് മാറിയിരിക്കുന്നു.അതിന്റെ കാരണം വ്യക്‌തവുമല്ല.വീട്ടിലും പോവാൻ കഴിയാത്തയവസ്ഥ.
കാലങ്ങളായി നടക്കുന്ന തന്റെ ഇടപാടിൽ സംഭവിച്ച പിഴവിന്റെ
കാരണമറിയാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു അയാൾ.

വീണ കളിക്കുകയാണ്.അവളുടെ തീരുമാനം നടപ്പിലാക്കാൻ ചെട്ടിയാരും എന്തിനും പിൻബലം നൽകിക്കൊണ്ട് എംപയർ ഗ്രൂപ്പും.
അത് മനസിലാക്കിയ അയാൾ ദേഷ്യം കൊണ്ട് പല്ല് കടിച്ചു.എന്ത്‌ സംഭവിച്ചാലും അവളുടെ മുന്നിൽ പരാജയപ്പെടാനോ മുന്നിൽ ചെന്ന് യാചിക്കാനോ അയാളെ മനസ്സ് അനുവദിച്ചില്ല.എന്ത്‌ ചെയ്യും എന്ന് അയാൾ ചിന്തിച്ചുകൊണ്ടിരുന്നു. എന്തും ചെയ്യും എന്നയവസ്‌ഥ. പക്ഷെ ചെട്ടിയാരുടെ കൃത്യമായ ഇടപെടലുകൾ ചന്ദ്രചൂഡന്റെ നീക്കങ്ങളുടെ മുനയൊടിച്ചു.

ചന്ദ്രചൂഡന് തന്റെ ഇടപാടുകളിൽ നിന്നും മാറിനിൽക്കുക എളുപ്പമായിരുന്നില്ല.
അത്രയെളുപ്പം സാധ്യമാകുന്ന ഒന്നല്ലായിരുന്നു അത്.പക്ഷെ ഏറ്റ തോൽവി അയാളെ പിന്നിലേക്ക് വലിച്ചു.പ്രത്യാഘാതങ്ങൾ അയാളെ തേടിയെത്തും എന്ന സ്ഥിതി.

കൺസന്റ് കൈമോശം വന്ന ശേഷം അത് തിരിച്ചെടുക്കാൻ
നടത്തിയ ശ്രമത്തിൽ പോലും പരാജയമായിരുന്നു ഫലം.ഒടുക്കം ആ മാർഗവും പരാജയപ്പെട്ടപ്പോൾ അയാളാകെ അസ്വസ്ഥനായി.എങ്ങനെയും തടി കഴിച്ചിലാക്കാനുള്ള
തത്രപ്പാടിലാണയാൾ.

ചന്ദ്രചൂഡന്റെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് പണം അയച്ചവരുടെയും അത് കിട്ടേണ്ടവരുടെയും വിളികൾ വന്നുകൊണ്ടിരുന്നു.ഉന്നതമായ കണ്ണികളുടെ വക വേറെ.മേജർ കാരിയർ താണെന്നഹങ്കരിച്ച ചന്ദ്രചൂഡന് ഓർക്കാപ്പുറത്തേറ്റ

💬 Comments

View all comments