Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]
അല്ലെങ്കിൽ വഴിയിൽ കിടന്ന് തീരട്ടെ എന്ന് കരുതാമായിരുന്നു. ഒരു നിമിഷം തോന്നിയ മനസ്സലിവ് അതാണ് അവനിപ്പോൾ അല്പം ജീവനോടെയെങ്കിലുമുള്ളത്.
അത് എപ്പോഴും പ്രതീക്ഷിക്കരുത്. പ്രതേകിച്ചും തന്റെ കാര്യത്തിൽ."
മൂർച്ചയുള്ള വാക്കുകൾ കൊണ്ട് തന്നെ രുദ്ര മറുപടി നൽകി.
അവരുടെ തർക്കം മുറുകിയ നേരം വെയ്റ്റിങ് ഏരിയയിലുള്ള മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ട് രുദ്ര അവിടെനിന്നും സ്വയം
പിൻമാറിയപ്പോൾ ഒഴിഞ്ഞയൊരു കോണിലെ കസേരയിലൊന്നിൽ തളർന്നിരിക്കുകയായിരുന്നു സാവിത്രി.
*****
സുര കാവലിനുണ്ട് എങ്കിലും ഗായത്രിയാകെ പകച്ചിരിപ്പാണ്. വീണയുടെ ഭാവമാറ്റം അവളെ വല്ലാതെ ഉലച്ചുകളഞ്ഞു.
അതുമല്ല ഒന്നും മിണ്ടാതെ,സുര എതിർത്തിട്ടും കൂട്ടാക്കാതെ വീണ ചെട്ടിയാർക്കൊപ്പം പോയത് അവളെ ഭയപ്പെടുത്തിക്കളഞ്ഞു.
പതിവില്ലാത്തതാണ് പലതും നടക്കുന്നത് എന്നവളോർത്തു.
ഗായത്രിയോട് എങ്ങോട്ടെന്ന് പോലും പറയാതെ ചെട്ടിയാരെ വിളിച്ചുവരുത്തി അയാളുടെ വണ്ടിയിലേക്ക് കയറുമ്പോൾ സുര എതിർത്തുനോക്കിയതാണ്.
പക്ഷെ വീണ കൂട്ടാക്കിയില്ല. ഒരാളെ കൂടെ വിടാനും സമ്മതം നൽകിയില്ല.ഗായത്രിയെ ശ്രദ്ധിക്കുക എന്ന് മാത്രമാണ് വീണ പറഞ്ഞത്.
ഇരുട്ടാണ്,ഒരു ജീവൻ ഉള്ളിലുണ്ട്,
പ്രതീക്ഷിക്കാതെയുള്ള ചില സംഭവവികാസങ്ങൾ,എങ്ങോട്ട് എന്നറിയില്ല,കൂടെയുള്ളയാളെ വിശ്വസിക്കാമോ എന്നുമറിയില്ല. വീണയുടെ പോക്ക് കണ്ട സുരക്ക് ഒന്നും ചെയ്യാനുമായില്ല.ഗായത്രി പരിഭ്രാന്തയായി.നടന്ന കാര്യങ്ങൾ മാധവനെ വിളിച്ചറിയിക്കാൻ അധികം വൈകിയതുമില്ല.ഒരു കാര്യം മാത്രം അവർക്ക് ആശ്വാസം നൽകി,സുരയൊ മറ്റാരെങ്കിലുമോ തനിക്ക് കൂട്ട് വരണ്ട എന്നവൾ പറഞ്ഞെങ്കിലും വകതിരിവോടെയുള്ള ഇരുമ്പിന്റെ പെരുമാറ്റം മാധവന്റെ അഭിനന്ദനത്തിന് അയാളെ പ്രാപ്തനാക്കി.
തനിക്ക് കാവലായി സുരയുടെ ആൾക്കാരുണ്ടെന്നറിയാതെ, താൻ ഇപ്പോഴും അവരുടെ സർക്കിളിലാണെന്നുള്ളത് ചിന്തിക്കാതെയുമുള്ള വീണയുടെ ആ യാത്ര ചെന്നുനിന്നത് പത്രോസിന്റെ മുന്നിലും.
"നിങ്ങൾ വരില്ലെന്ന് ഞാൻ കരുതി "വീണ കാറിൽ നിന്നിറങ്ങുന്നത് കണ്ട് അവൾക്കരികിലേക്ക് വന്ന പത്രോസ് പറഞ്ഞു.ഹൈവെയിൽ അവർക്കായി കാത്തുനിൽക്കുകയായിരുന്നു അയാൾ.
"വന്നല്ലേ പറ്റൂ.ആവശ്യം എന്റേത് കൂടിയല്ലെ."വീണ പറഞ്ഞു.എന്നിട്ട്
പരിസരം ഒന്ന് ശ്രദ്ധിച്ചശേഷം പത്രോസിനൊപ്പം അയാളുടെ വണ്ടിയിലേക്ക് കയറി.
ഹൈവെയിൽ സ്വന്തം കാറിൽ ചെട്ടിയാർ അവരെ പിന്തുടർന്നു.
വീണ പുറപ്പെട്ടതിന് ശേഷം ഏതാനും മിനിറ്റിനുള്ളിൽ അവർ സുരയുടെ കൺവെട്ടത്തുതന്നെ ആയി.അവരുടെ ഓരോ നീക്കവും അപ്പോഴപ്പോൾ സുരയെ കൂട്ടാളികൾ അറിയുന്നുമുണ്ട്.
"അപ്പൊ എങ്ങനാ പത്രോസ് സാറെ ബാക്കി കാര്യങ്ങൾ?"വണ്ടി ഓടുന്നതിനിടയിൽ വീണ ചോദിച്ചു.
"എന്റെ ഡിമാൻഡ് ഞാൻ പറഞ്ഞു.എന്റെ നിലനിൽപ്പ്,അത്
💬 Comments
View all comments