0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 261

അവൾ തന്നെയവനെ അഡ്മിറ്റ് ചെയ്തതും,തുടരുന്നതും.പക്ഷെ കഥയൊന്നും അവർ പറഞ്ഞത് പോലെയല്ലെന്ന് നമുക്കറിയാം.
പക്ഷെ അവനെ എത്തിക്കാൻ കാണിച്ച മനസ്സ് എന്തുകൊണ്ട് തന്നെയായാലും അതിന് മാത്രം കടപ്പെട്ടിരിക്കുന്നു."മാധവൻ പറഞ്ഞു.

മാധവന്റെ ശത്രുക്കൾ ശംഭുവിനൊപ്പം തറവാട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോവിന്ദിനെ ആക്രമിച്ചു.അതിൽ ഗോവിന്ദൻ കൊല്ലപ്പെട്ടു,അതുവഴി വരികയായിരുന്ന രുദ്ര പരുക്കേറ്റ
ശംഭുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു എന്നാണ് കത്രീന വരുത്തിത്തീർത്തത്.

മാധവന്റെ നിർദേശപ്രകാരം ശംഭുവിന് പിന്നാലെ തന്നെയായിരുന്നു കമാൽ.പക്ഷെ റപ്പായിയുടെ വീട്ടിലേക്കുള്ള വഴിയിൽ അയാളുടെ യാത്ര തടസ്സപ്പെട്ടു.

പെട്രോൾ ലീക്ക് വന്ന ബുള്ളറ്റ്
ഒരുവിധം വർക്ക് ഷോപ്പിലെത്തിച്ച്
മെക്കാനിക്കിനെ വിളിച്ചുണർത്തി ശരിയാക്കിയ ശേഷം കമാൽ സ്ഥലത്തെത്തിയപ്പോൾ കാണുന്നത് ശംഭുവിനെയും ഗോവിന്ദിനെയും വണ്ടിയിലേക്ക് കയറ്റുന്ന കത്രീനയെയും രുദ്രയെയുമാണ്.അപ്പോൾ മുതൽ കമാൽ അവർക്ക് പിന്നാലെയുണ്ട്
ഇപ്പോൾ ഹോസ്പിറ്റലിലും.
മാധവനെ കാര്യങ്ങൾ ധരിപ്പിച്ചത് കമാലാണ്.പക്ഷെ മറ്റുള്ളവരെ എങ്ങനെ അറിയിക്കും എന്ന് കരുതിനിന്ന മാധവനെ കടത്തിവെട്ടിക്കൊണ്ട് വാർത്ത വീണയുടെ ചെവിയിലെത്തിയത് കത്രീനയിലൂടെയും.

"സൂക്ഷിക്കണമവളെ.എന്തോ കരുതിത്തന്നെയാണവൾ.ഒരു പാളിച്ചയവളുടെ ഭാഗത്തു നിന്നും വന്നിട്ടുണ്ട്.അല്ലെങ്കിൽ ശംഭുവിനെ രുദ്ര രക്ഷിക്കാൻ ശ്രമിക്കില്ല.ശംഭുവിനെക്കൊണ്ട് അവൾക്കെന്തോ നേടാനുണ്ട്. അതാണ് കണ്ടെത്തേണ്ടതും തടയേണ്ടതും."കമാൽ പറഞ്ഞു

"നീ ചെല്ല് കമാലെ.റപ്പായിയെ കാണ്.അവിടെയെന്ത്‌ നടന്നു എന്ന് പറയാൻ അയാൾക്ക് കഴിയും.പിന്നെ ആ എസ് പിയെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം."
മാധവൻ നിർദ്ദേശിച്ചു.അടുത്ത ഉത്തരവാദിത്വം ലഭിച്ചതും കമാൽ അവിടെനിന്നുമിറങ്ങി.ഇപ്പോഴും മാധവൻ വിശ്വസിച്ചോരോന്നും ഏൽപ്പിക്കുന്നു എന്നത് കമാലിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

"നിനക്കിവിടെ എന്ത്‌ കാര്യം."
കമാൽ പോയതും മാധവൻ രുദ്രയുടെ അരികിലെത്തിയിട്ട് ചോദിച്ചു.

"വഴിയിൽ കിടന്ന ശംഭുവിനെ ഇവിടെയെത്തിച്ചത് ഞാനാണ്. അതിന്റെ അവകാശത്തിലാണ് നിക്കുന്നതും "

"ഇനിയത്തിന്റെ ആവശ്യമില്ല."
മാധവൻ പറഞ്ഞു.

"ഞാൻ ഹോസ്പിറ്റലിൽ തുടരുന്നത് നിങ്ങൾക്ക് തടയാൻ കഴിയില്ല.കാരണം ഇതൊരു പൊതു സ്ഥലമാണ്.ആർക്കും
ഇവിടെ തുടരാം."രുദ്ര പറഞ്ഞു.

"അവനെയെങ്കിലും ഇവിടെ എത്തിച്ചു.നന്ദിയുണ്ടതിന്.അത് പക്ഷെ ഒന്നും കാണാതെയാവില്ല എന്നെനിക്കറിയാം.പക്ഷെ ഇപ്പൊ അവന്റെ ബന്ധുക്കളിവിടെയുണ്ട്"

"ആ പറഞ്ഞവരിൽ ഞാനും പെടും മിസ്റ്റർ മാധവൻ."രുദ്രയും വിട്ടുകൊടുത്തില്ല.പക്ഷെ അത് മാധവൻ ശ്രദ്ധിച്ചില്ല,അല്ലെങ്കിൽ അതിന്റെയർത്ഥം പെട്ടെന്ന് കത്തിയില്ല മാധവന്.

"നീ ജയിച്ചുനിക്കുകയാണ്.അവൻ ഒഴുക്കിയ ചോരക്ക് കണക്ക് പറയേണ്ടിയും വരും."മാധവൻ ശബ്ദം താഴ്ത്തി കടുപ്പിച്ചാണ് പറഞ്ഞത്.

"എന്റെ കണക്കൊന്നു പിഴച്ചു. അതുകൊണ്ട് മാത്രമാണ് ഇവിടെ.

💬 Comments

View all comments