0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 260

പ്രകാരം കത്രീനയുടെ ബുദ്ധിയിൽ വിരിഞ്ഞവയും.
എന്തിന് ഇൻഫോർമർ പോലും കത്രീനയുടെ വക
സംഭാവനയായിരുന്നു.പക്ഷെ അപ്പോഴും ശംഭുവിന്റെ ജീവൻ അവർക്ക് വിലപ്പെട്ടതായിരുന്നു.

പിന്നീടാണ് പുറം ലോകം കാര്യങ്ങളറിയുന്നത്.നാട്ടുകാരെ ബോധിപ്പിക്കാൻ ഗോവിന്ദനെ മാധവൻ തറവാട്ടിൽ തന്നെയടക്കി.ചടങ്ങ് കഴിഞ്ഞതും സുരയെ പെണ്മക്കൾക്ക് കാവൽ നിർത്തി ശംഭുവിനടുത്തേക്ക് പായുകയായിരുന്നു മാധവൻ ഒപ്പം സാവിത്രിയും.

കമാൽ അപ്പോഴും ഹോസ്പിറ്റലിൽ തന്നെയുണ്ട്.
മാധവൻ അവിടേക്കെത്തുമ്പോൾ ആകെ അസ്വസ്ഥനായി കമാൽ
ഇന്റെന്സിവ് കെയർ യൂണിറ്റിന് മുന്നിലുണ്ടായിരുന്നു.

"മാഷെ........ അല്പമൊന്ന് വൈകി"
കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ കമാൽ മാധവന്റെ തോളിലേക്ക് ചാഞ്ഞു.
ഏൽപ്പിച്ചത് ആദ്യമായി നടക്കാതെ പോയതിന്റെയും താൻ പരാജയപ്പെട്ടു എന്നതിന്റെ വിഷമത്തിലുമായിരുന്നു കമാൽ.

"മ്മ്മ്..........ആരെയും പഴിക്കാൻ ഇപ്പോൾ സമയമില്ല.പക്ഷെ പിഴവ് സംഭവിച്ചു.അത് ആർക്കായാലും അകത്തുകിടക്കുന്നത് എന്റെ ചെക്കനാ.ഇത്രയും നാൾ എനിക്ക് കൂട്ടായി നിന്നവൻ.അവനുണ്ടേൽ ഒരു ധൈര്യമായിരുന്നു.അവനാ ഇന്ന് പ്രാണൻ കൈവിട്ടുപോവും എന്ന് പറഞ്ഞുകൊണ്ട്......അവൻ ഇല്ലേല് എനിക്ക് തോൽവിയാ. അതറിയാം ചിലർക്ക്.അതാ ഞാൻ......പക്ഷെ കഴിഞ്ഞില്ല.
എന്നെ തോൽപ്പിച്ചുകൊണ്ട് അവൻ മരണത്തോട് മല്ലിടുന്നു."

"അവൻ തിരിച്ചുവരും മാഷെ. ഇല്ലേല് കമാൽ മാഷിന്റെ മുന്നിൽ സ്വയം തീരും.അതെന്റെയുറപ്പ്."
സങ്കടം സഹിക്കവയ്യാതെ കമാൽ പറഞ്ഞു.

"അവനെ എനിക്ക് വേണം. എങ്ങനെ എന്റെ മുന്നിൽ നിന്നും പോയോ,അങ്ങനെ."

"അവനങ്ങനെ നമ്മളെ വിട്ടു പോവാൻ കഴിയില്ല മാഷെ.ഭാഗ്യം നമ്മോടൊപ്പമാവും.ഡോക്ടറും അങ്ങനെയാ പറഞ്ഞത്.
എന്നാലും ഇരുപത്തിനാല് മണിക്കൂർ കഴിയണമെന്ന്.ഇപ്പോ പ്രാർത്ഥിക്കുക.അവൻ വരും മാഷെ."കമാൽ പറഞ്ഞു.

"ഞാൻ ഡോക്ടറെ കണ്ടിരുന്നു.
ആന്തരീകാവയവങ്ങൾക്ക് മുറിവുണ്ട്.ഉള്ളിൽ രക്തസ്രാവവും.അത് നിന്നാലേ അവൻ തിരിച്ചുവരൂ."മാധവൻ പറഞ്ഞു.

"വരും മാഷെ..... അങ്ങനെ തോറ്റു പിന്മാറുന്നവനല്ല നമ്മുടെ ശംഭു.
മരണത്തിന്റെ നാഥാനാണവൻ. അവന് മുന്നിൽ മരണം പോലും തോറ്റ് പിന്മാറും."കമാൽ പറഞ്ഞു

"അതിനാണ് ഞാനും സാവിത്രിയും കാത്തിരിക്കുന്നത്."
മാധവൻ ബാക്കി പൂർത്തികരിച്ചു

"ദാ........അവളാണ്....... രുദ്ര....."
സാഹചര്യം കൂടുതൽ ദുഃഖമയം ആകുന്നത് കണ്ട കമാൽ അതിനൊരു ശാന്തത വരുത്താൻ എന്നവണ്ണം കൊറിഡോറിൽ ഒരു വശം ചേർന്ന് ഫോണിലെന്തോ
നോക്കിയിരിക്കുകയായിരുന്ന
ആളെ ചൂണ്ടിക്കാട്ടി പറഞ്ഞു.
മാധവൻ തളർന്നുപോവരുതെന്ന ഉദ്ദേശവും കമാലിനുണ്ട്.

"എതിരാളിയാണ്.ഇപ്പോൾ ചെറിയൊരു കടപ്പാടുമുണ്ട്" മാധവൻ പറഞ്ഞു.കമാൽ എന്ത്‌ എന്ന് മനസ്സിലാവാതെ നോക്കി.

"അത് പിന്നെ കമാലെ..... രുദ്രക്ക് ശംഭുവിനെ വേണം.അതാണ്

💬 Comments

View all comments