0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 300

എന്നവൾ ധരിച്ചു. പക്ഷെ റപ്പായിയെ അറിയുന്ന മാധവന് കാര്യം പിടികിട്ടി.അയാൾ ഉള്ളിൽ ചെറുതായിട്ടൊന്ന് ചിരിച്ചു

പിന്നെയും പത്തു ദിവസം വേണ്ടിവന്നു ശംഭു ഹോസ്പിറ്റൽ വിട്ട് വീട്ടിലെത്താൻ.അതുവരെ വീണ ഒഴികെയുള്ള,അവനെ ഇഷ്ട്ടപ്പെടുന്ന എല്ലാവരും തന്നെ അവനെ വന്നുകണ്ടു.ധൈര്യം കൊടുത്തു.വീണയും ശംഭുവും തമ്മിലുള്ള ഉടക്കറിയാത്ത ചെട്ടിയാരും,തന്റെ ഫ്രീ ടൈമിൽ കത്രീനയും ഇടക്ക് ഒന്നുരണ്ടു വട്ടം ദിവ്യയും അവനരികിലെത്തി.
വിശേഷങ്ങൾ തിരക്കി.പക്ഷെ വീണ മാത്രം.........വീണയുടെ മാറ്റം സാവിത്രി ശ്രദ്ധിച്ചുതുടങ്ങിയതും അങ്ങനെയായിരുന്നു.പക്ഷെ ഗർഭിണിയെന്ന പരിഗണനയിൽ സാവിത്രി അതത്ര കാര്യമാക്കിയതുമില്ല.

പക്ഷെ ശംഭു വീട്ടിലെത്തിയിട്ടും അവനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ നടക്കുന്ന വീണയെ സാവിത്രി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു.
*****
ശംഭു വീട്ടിലെത്തി.അവനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ വീണ തന്റെ കാര്യങ്ങളിൽ മുഴുകി നടക്കുന്നു.ശംഭുവിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന അവളുടെ ദിശ തന്നെ മാറിയിരിക്കുന്നു.
മിക്കവാറും ഫോണിലും ലാപ്പിലും തന്നെയാണവൾ.പണ്ടുള്ളപോലെ മിണ്ടാട്ടമൊന്നുമില്ല.അവളുടെ മാറ്റങ്ങൾ സാവിത്രിയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.ഒന്ന് പറയുക പോലും ചെയ്യാതെയുള്ള പോക്കും വരവും.വയറ്റിലൊരു ജീവനുണ്ടെന്ന് പോലും അവൾ മറന്നിരിക്കുന്നു എന്ന് തോന്നും.

സാവിത്രി ഗായത്രിയോട് കാര്യം തിരക്കി.നാത്തൂൻ എന്നതിലുപരി വലിയ സുഹൃത്തുക്കളായിരുന്നു ഇരുവരും.പക്ഷെ ഗായത്രിക്ക് പോലും അതിന് കൃത്യമായി ഒരുത്തരം നൽകാൻ കഴിഞ്ഞില്ല.
ഒന്ന് മാത്രമവൾ പറഞ്ഞു."ശംഭു കത്രീനയെ കണ്ടുവന്ന രാത്രി മുതലാണ് വീണയിലെ മാറ്റം കണ്ടുതുടങ്ങിയതെന്ന്."കൂടാതെ അവൾ ഒരു കാര്യം കൂടി പറഞ്ഞു
"ഇപ്പോൾ എല്ലാവരോടുമുള്ള അവളുടെ മനോഭാവം തന്നെ മാറിയിരിക്കുന്നു എന്ന്."പക്ഷെ അതിന് കാരണമെന്തെന്ന് വിശദീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.അതവൾക്ക് അറിയില്ലായിരുന്നു താനും.

ഒടുവിൽ സാവിത്രി നേരിട്ട് തന്നെ തിരക്കാമെന്ന് കരുതി.പിറ്റേന്ന് രാവിലെ അത്യാവശ്യമായി കൊച്ചി വരെ പോയതാണ് മാധവൻ.
"താനൊന്ന് സംസാരിക്ക്.പിള്ളേർ തമ്മിൽ പിണങ്ങിയതാണെങ്കിൽ അത്പരിഹരിക്ക്.
ബാക്കിയൊക്കെ ഞാൻ വൈകിട്ട് വന്നിട്ടാവാം."സാവിത്രി കാര്യമവതരിപ്പിച്ചപ്പോൾ മാധവൻ പറഞ്ഞതാണത്.

സാവിത്രി കാത്തിരുന്നു.പതിവ് ചുറ്റലും കഴിഞ്ഞു വീണ വന്നു കയറിയപ്പോൾ സന്ധ്യയായി.

"നീയൊന്ന് നിന്നെ.എനിക്കൊന്ന് സംസാരിക്കണം."സാവിത്രിയെ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് നടന്ന വീണയെ അവൾ വിളിച്ചുനിർത്തി.വീണ നിന്നതെയുള്ളൂ.ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.

"എന്താ നിന്റെ പ്രശ്നം.എവിടാണ് നിന്റെയീ കറക്കം.ഇവിടെ ഒരാൾ ഒരു സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാ. ഒരു ജീവനുള്ളിലുണ്ടെന്ന് പോലും ഓർക്കാതെ എങ്ങോട്ടാ നിന്റെയി

💬 Comments

View all comments