0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 299

രുദ്രക്കും വലിയ ആശ്വാസമായിരുന്നു ആ വാർത്ത.മാധവനും ഡോക്ടറും നടന്നകലുന്നതും കണ്ടുകൊണ്ട് രുദ്ര ആർക്കോ മെസ്സേജ് നൽകുകയായിരുന്നു.

"ഡോക്ടറെ പ്രത്യേകിച്ച്
എന്തെങ്കിലും.......?"കൺസൽട്ടിങ്
റൂമിൽ ഡോക്ടർക്ക് മുന്നിൽ ഇരുന്നുകൊണ്ട് മാധവൻ ചോദിച്ചു.

"പേടിക്കാനൊന്നുമില്ലെടോ.അങ്ങ് തീർന്നുപോയി എന്ന് കരുതിയതാ
,ആയുസുണ്ടവന്."അത് കേട്ട് മാധവനും ആസ്വാസമായി.

"സ്പ്ലീനിനായിരുന്നു ഇഞ്ചുറി.
അത് സർജറിയിലൂടെ നീക്കം ചെയ്തിട്ടുണ്ട്.ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞു മുറിയിലേക്ക് മാറ്റാം."ഡോക്ടർ പറഞ്ഞു.

"അതുകൊണ്ടെന്തെങ്കിലും കുഴപ്പം?"മാധവൻ തന്റെ ആശങ്ക മറച്ചുവച്ചില്ല.

"ഇല്ലെടോ മാധവാ......ഇപ്പോൾ ഉള്ള അവസ്ഥ നേരെ ആയാൽ നോർമൽ ലൈഫ് തന്നെ അവന് മുന്നോട്ട് കൊണ്ടുപോകാം.കുറച്ചു കാലം നല്ല വിശ്രമം വേണം.മുറിവ് ഒക്കെ ആഴത്തിലുള്ളതാണ്,അവ
ഉണങ്ങാൻ സമയമെടുക്കും.അത് വരെ ശ്രദ്ധിച്ചേ പറ്റൂ.ഇൻഫക്ഷൻ
ആകാതെയിരിക്കുക,വീണ്ടും ബ്ലീഡ് ചെയ്യാനുള്ള സാധ്യത കുറക്കുക.അതാണിനി വേണ്ടത്"
ഡോക്ടർ പറഞ്ഞു.

പിന്നെയും അല്പസമയം അവർ സംസാരിച്ചിരുന്നു.ഡോക്ടറുമായി സംസാരിച്ച ശേഷം പുറത്തേക്ക് നടക്കുമ്പോൾ നല്ല സമാധാനം മാധവന് തോന്നി.അവിടെ ഐ സി യുവിന് മുന്നിൽ അയാളെയും കാത്ത് റപ്പായി നിപ്പുണ്ടായിരുന്നു.
സാവിത്രി അപ്പോഴും ശംഭുവിന്റെ അടുക്കലാണ്.ഗായത്രി അമ്മ വരുന്നതും കാത്തിരിപ്പുണ്ട്.

മാധവൻ വന്നതും ഡോക്ടറെന്ത് പറഞ്ഞു എന്നറിയാനായിരുന്നു
ഗായത്രിക്ക് തിടുക്കം.അവിടെ ചുറ്റിപ്പറ്റി നിന്നിരുന്ന രുദ്രയും തന്റെ ചെവി കൂർപ്പിച്ചു.മാധവൻ പറഞ്ഞു തീർന്നതും ഗായത്രിക്കും ഒരാശ്വാസമായി.

"മാഷെ........"റപ്പായി പതിയെ അയാളെ വിളിച്ചു.

"എനിക്കറിയാം.അവൻ തന്നോട് മനസ്സ് തുറന്നിട്ടുണ്ട്.അറിയണം എനിക്കതെല്ലാം.ഇപ്പോൾ അതിന് പറ്റിയ സമയവുമല്ല."മാധവൻ പറഞ്ഞു.

"മ്മ്മ്മ്.......അവളെന്താ ഇവിടെ...?
ആ രുദ്ര."മാധവൻ പറഞ്ഞതു കേട്ട് ഒന്ന് മൂളിക്കൊണ്ട് റപ്പായി ചോദിച്ചു.

"അവളാ ഇവിടെയെത്തിച്ചത്.
കാര്യങ്ങൾ നേരിട്ടറിയാൻ ഇവിടെ ചുറ്റിത്തിരിയുന്നുമുണ്ട്."മാധവൻ പറഞ്ഞു.

"പക്ഷെ കൊല്ലാൻ വന്നവൾ തന്നെ ഇവിടെയെത്തിച്ചതിൽ എന്തോ ഒരു പന്തികേട് തോന്നുന്നില്ലെ മാഷെ?"റപ്പായി ചോദിച്ചു.

"അവൾക്ക് അവനെക്കൊണ്ട്
എന്തോ നേടാനുണ്ട്.താൻ പറഞ്ഞതുപോലെ കൊല്ലാൻ വന്നവൾ പിന്തിരിയണമെങ്കിൽ
അതിനിടയിൽ എന്തോ ഒന്ന് സംഭവിച്ചിട്ടുമുണ്ട്.അതാണവൾ തീരുമാനം മാറ്റിയതും.അത് എന്താണെന്നറിയണം.ഞാൻ നോക്കിക്കോളാം."

"ശ്രദ്ധിക്കണം മാഷെ.....അവളുടെ സാന്നിധ്യവും."റപ്പായി പറഞ്ഞു.

"കണ്മുന്നിലുള്ളതുകൊണ്ട് കരുതിത്തന്നെയാ റപ്പായി.ഇരുമ്പ് ഇവിടെയൊക്കെത്തന്നെയുണ്ട്.
അവളെന്തോ തീരുമാനിച്ചിട്ടുണ്ട്. അതിനി മാറില്ല എന്ന് അവളുടെ കണ്ണുകൾ എന്നോട് പറയുന്നു."
മാധവൻ തന്റെ ആശങ്കയുടെ ഭാണ്ഡമഴിച്ചു.

റപ്പായി ഒന്നും മിണ്ടിയില്ല.
മാധവന്റെ തോളിലൊന്ന് തട്ടിയിട്ട് പുറത്തേക്ക് നടന്നു.രുദ്രയതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.റപ്പായി പോകുന്നു

💬 Comments

View all comments