0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 298

മൗനമായിരുന്നു
ആരും ഒന്നും ചോദിച്ചുമില്ല,ഒന്നും പറഞ്ഞുമില്ല.സമയം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
*****
ദിവസം രണ്ട് കഴിഞ്ഞു.ഇരുമ്പും കമാലും ശംഭുവിന് കാവലായി ആശുപത്രിയിലും പരിസരത്തും തന്നെയുണ്ട്.പ്രാർത്ഥനയോടെ സാവിത്രിയും ഗായത്രിയും തീവ്ര പരിചരണ വിഭാഗത്തിന് മുന്നിൽ കഴിയുന്നു.ഉള്ള് നീറുന്നത് പുറത്തുകാണിക്കാതെ മാധവനും

രുദ്ര അവരിൽ നിന്നൊക്കെ ഒരു അകലം പാലിച്ചുകൊണ്ട് നല്ല വാർത്തക്കായി കാത്തിരിക്കുന്നു.
അവളുടെ സാന്നിധ്യം മാധവനും
കുടുംബത്തിനും അസ്വസ്ഥത നൽകുന്നുണ്ട്.പക്ഷെ സമയവും സന്ദർഭവും രുദ്രക്കനുകൂലമായത് മൂലം മറുത്തുപറയാൻ കഴിയാത്ത സ്ഥിതിയിലാണ് മാധവനും കുടുംബവും.കുറഞത് ശംഭുവിനെ ആശുപത്രിയിൽ എത്തിച്ചതിന്റെയെങ്കിലും നന്ദി കാണിക്കണമെന്ന ചിന്ത.

ആശുപത്രിയിൽ രുദ്രയുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുന്ന നില വരെയെത്തിയിരുന്നു.
അവൾക്ക് ശംഭുവുള്ളിടത്ത് നിന്നെ പറ്റുമായിരുന്നുള്ളു.
അതിനായി വിശ്വസ്‌തനായ ഒരാളെ ചെറിയ അപകടത്തിൽ പെടുത്തി അതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്
ചെയ്യിക്കുകവരെയുണ്ടായി.

"കൊല്ലാൻ നടന്നവൾ അതിലെ ഒരുവന് കാവല് നിക്കുവാ."എന്ന് കത്രീനപോലും പറഞ്ഞു,അതിന് കാരണം ചോദിച്ചു.പക്ഷെ അവൾ പറയാൻ കൂട്ടാക്കിയില്ല.കത്രീന കൂടുതൽ ചോദിച്ചുമില്ല.

പക്ഷെ ഒന്ന് കത്രീനക്ക് മനസ്സിലായി, ശംഭുവിന്റെ ജീവൻ ഇപ്പോൾ രുദ്രക്ക് വിലപ്പെട്ടതാണ്.
അവനിലൂടെ അവൾക്കെന്തോ ലക്ഷ്യം നേടാനുണ്ട്.അല്ലെങ്കിൽ കൊല്ലാൻ തുനിഞ്ഞിറങ്ങിയവൾ ഒറ്റനിമിഷം കൊണ്ട് തീരുമാനം മാറ്റിയതെന്തിന്?ഗോവിന്ദ് ഇടക്ക് കയറി,അങ്ങനെയൊന്നു പ്ലാനിൽ ഇല്ലായിരുന്നതുമാണ്.അതുകൊണ്ട് നഷ്ടം ഗോവിന്ദിന് മാത്രം. സംരക്ഷിക്കാം എന്നേറ്റിരുന്ന രുദ്ര അവന്റെ അവസാന സമയത്ത് തിരിഞ്ഞുനോക്കാഞ്ഞതുപോലും
ആ ധിക്കാരത്തിന്റെ പുറത്താണ്.
പക്ഷെ അവൾ ശംഭുവിനെ........ എന്തിന്........?ഒറ്റ നിമിഷം കൊണ്ട്
രുദ്രയുടെ തീരുമാനം മാറാൻ അവിടെയെന്താണ് സംഭവിച്ചത്?
ചിലത് അറിയാനുണ്ടായിരുന്നു,
മാധവന് സമ്മാനമായി അവന്റെ തലയറുത്ത്
കൊടുക്കണമെന്നുമായിരുന്നു അവൾക്ക്.

തന്റെ വാക്കിന് അവളുടെ മുന്നിൽ പ്രസക്തിയില്ലായിരുന്നു.
കൊടുത്ത വാക്കിന്റെ ബന്ധനത്തിലായിരുന്നു താൻ. ഇപ്പോഴും അതെ.കത്രീന തന്റെ ഓഫിസിലിരുന്ന് ചിന്തിച്ചതും
രുദ്രയുടെ ആ മാറ്റത്തെക്കുറിച്ച് തന്നെയായിരുന്നു.

പതിവ് പരിശോധന കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ട മാധവനും കുടുംബത്തിനും ശംഭുവിന്റെ വാർത്തയറിയാനുള്ള തിടുക്കമായിരുന്നു.

"അപകടനില തരണം ചെയ്തു"
എന്നറിഞ്ഞ നിമിഷം അത്രനേരം അവരനുഭവിച്ച മാനസിക സംഘർഷത്തിന് അയവുവന്നത് ഡോക്ടർ ശ്രദ്ധിച്ചു.സാവിത്രിയെ അകത്തുകയറി കാണുവാൻ അനുവദിച്ചശേഷം മാധവനെയും കൂട്ടി ഡോക്ടർ തന്റെ മുറിയിലെക്കും നടന്നു.

ആ ഒരു പോക്ക് മാധവന് അല്പം ആശങ്കക്ക് വക നൽകി.അത് കണ്ടും കേട്ടും നിന്ന

💬 Comments

View all comments