0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 288

കൃത്യമായി നടന്നിരിക്കും.തന്റെ നിലനിൽപ്പിന് ദോഷമായി ആരും കുറുകെ വരില്ല."

പത്രോസിന് വേണ്ട ഉറപ്പ്‌ ലഭിച്ചതും അയാൾ അവരോട് പിരിഞ്ഞു.പക്ഷെ അയാളുടെ കുരുട്ടുബുദ്ധിയിൽ ചിലത് കൂടി വിരിഞ്ഞുതുടങ്ങിയിരുന്നു.

"കുറുക്കനാണയാൾ,ഒരു ജാതി നോട്ടവും.സൂക്ഷിക്കണം "വീണ പറഞ്ഞു.

"അറിയാം......തത്കാലം കൂടെ നിക്കട്ടെ."വിനോദ് പറഞ്ഞു.

"പക്ഷെ നമ്മുടെ പ്രശ്നങ്ങൾ ഇനിയും ബാക്കിയാണ് വിനോദ്"
ചെട്ടിയർ പറഞ്ഞു.

"വിക്രമൻ....... അയാളെ
അങ്ങനെയങ്ങു തള്ളിക്കളയാൻ കഴിയില്ല ചെട്ടിയാരെ.ഏത്ര കണ്ട് തെളിവ് നശിപ്പിച്ചാലും അയാൾ തിരഞ്ഞുപിടിക്കും.കുറുക്കന്റെ ബുദ്ധിയും കടുവയുടെ ഊരുമാണ്
വിക്രമിന്.പതുങ്ങിയിരിക്കുന്നത് കുതിച്ചു ചാടാനും.

അവന് മുന്നിൽ കീഴ്പ്പെടാനല്ല ഞാൻ കളിക്കുന്നത്.എന്റെ കുട്ടിയെ സേഫ് ആക്കുവാൻ വേണ്ടിയാ.അവളുടെ സന്തോഷം എന്നും കണ്ടുകൊണ്ടിരിക്കാനാ.
അവൾക്ക് ആരുടെ മുന്നിലും തല
കുനിഞ്ഞു നിക്കേണ്ടിവരരുത്. അതിനായിട്ടാ."വിനോദ് പറഞ്ഞു.

"ഏങ്കിൽ അതെനിക്ക് വിട്.വില്ല്യം കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റൊരാളിൽ എത്തിക്കാൻ ഞാൻ വിചാരിച്ചാൽ കഴിയും.ഞാൻ വരക്കുന്ന വഴിയിലൂടെയാവും ഇനി അയാളുടെ യാത്ര."
ചെട്ടിയാർ പറഞ്ഞു.

"മ്മ്മ്.....അത് നിങ്ങൾക്ക് വിടുന്നു ചെട്ടിയാരെ.ഏത്രകാലം നിങ്ങൾ ലോയലായി നിക്കുന്നുവോ,അന്ന് വരെയും എംപയർ ഗ്രൂപ്പ്‌ തനിക്ക് ബാക്ക് അപ്പ് ഉണ്ടാവും."
ചെട്ടിയാർക്കത് മതിയായിരുന്നു.
തന്റെ വളർച്ചക്ക് വളക്കൂറുള്ള മണ്ണാണ് എംപയർ ഗ്രൂപ്പ്‌ എന്ന്
അയാൾ മനസ്സിലാക്കിയിരുന്നു.

"പക്ഷെ ശംഭു........അവൻ.......?"
എന്തോ ഓർത്തെന്ന പോലെ ചെട്ടിയാർ ചോദിച്ചു.

"ശംഭു........."അതുകേട്ട് വീണ ഒന്ന് ചിരിച്ചു.

ഒരു വല്ലാത്ത ചിരി.വിനോദിലും
ഒരു ഭവമാറ്റം ചെട്ടിയാർ കണ്ടു.
മറുപടി പറഞ്ഞുതുടങ്ങിയത് പക്ഷെ വീണയും.

"ചെട്ടിയാരെ..........ശംഭുവാണ് നമ്മൾ ക്ലോസ്സ് ആവാനുള്ള കാരണം.അവനെനിക്ക് ഏത്ര വിലപ്പെട്ടതാണെന്ന് മറ്റാരെക്കാൾ നിങ്ങൾക്കറിയാം.പക്ഷെ ഇപ്പൊ എനിക്കവനെ നിഷേധിച്ചേ പറ്റു.
അവനിൽ നിന്ന് അകന്നു നിന്നെ പറ്റൂ.ഒരുപാട് ചോദ്യങ്ങളുയരും, വെറുക്കപ്പെടും.പക്ഷെ എനിക്ക് വേറെ വഴിയില്ല.കാരണം ഇപ്പോൾ ചോദിക്കരുത്."

"തന്റെ സാമിപ്യം വേണ്ട സമയമാ അവന്.എന്നിട്ടും എന്തിന്.....?ഇത്ര ക്രൂരത അവനോട് വേണോ?"

"ഇതെല്ലാം വരുത്തിവച്ചത് ശംഭു തന്നെയാ.അതുകൊണ്ട് അവൻ അനുഭവിച്ചേ പറ്റൂ.വിധി അവനെ തുണക്കുമെങ്കിൽ മാത്രം എല്ലാം അവനാഗ്രഹിക്കുന്നതുപോലെ സംഭവിക്കും."വീണ പറഞ്ഞു.

കൂടുതൽ പറയാൻ ചെട്ടിയാരും മിനക്കെട്ടില്ല.അവരുടെ സ്വകാര്യ കാര്യങ്ങൾ അവർ തീരുമാനിക്കട്ടെ എന്ന് കരുതി അത് വിട്ടു.

ആ രാത്രി വെളുക്കുവോളം അവർ അവിടെയുണ്ടായിരുന്നു.
അവരെ നിരീക്ഷിച്ചുകൊണ്ട് മറ്റ് ചിലരും.വീണ എപ്പോൾ തിരികെ
എത്തിയെന്ന് പോലും

💬 Comments

View all comments