0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 288

ഗായത്രി അറിഞ്ഞില്ല.ഒന്നും ചോദിക്കേണ്ട എന്ന് മാധവൻ പറഞ്ഞിരുന്നു.
കാര്യങ്ങൾ പതിവ് പോലെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
*****
തന്നെ കാണാനെത്തിയവരെ കണ്ട് ചിത്ര പകച്ചുപോയി.
"കത്രീന"

പ്രതീക്ഷിക്കാത്ത അഥിതിയായി കത്രീനയെത്തിയപ്പോൾ ചിത്രയുടെ ഹൃദയതാളം വേഗത കൈവരിച്ചു.അവളുടെ മുഖത്തെ പേടി കത്രീനയും വായിച്ചെടുത്തു.

"നമുക്കകത്തിരുന്ന് സംസാരിച്ചാലോ?"വാതിൽ തനിക്ക് മുന്നിൽ തുറക്കപ്പെട്ടതും കത്രീന ചോദിച്ചു.ഒപ്പം മിന്നലിന്റെ വെളിച്ചത്തിൽ ചിത്രയെയും മറികടന്ന് ഉള്ളിലേക്ക് കയറി.

കത്രീനയുടെ വരവിന് ശുഭ പ്രതീക്ഷ നൽകാനെന്നപോലെ ഹാളിൽ ബൾബുകൾ തെളിഞ്ഞു.

"എന്താ.......എന്തായിവിടെ?"ചിത്ര
ചോദിച്ചു.അവളുടെയുള്ളിൽ ഒരു പേടി തട്ടിയിരുന്നു എന്നതാണ് വാസ്തവം.

"നിന്നെയെനിക്കാവശ്യമുണ്ട് ചിത്ര
.കൂടെ നിന്നാൽ നിന്നെ ഞാൻ സേഫ് ആക്കാം"കത്രീന പറഞ്ഞു.

"ഞാനെന്തിന് കൂടെ നിൽക്കണം,
ഒന്ന് നാറിയെന്നുള്ളത് ശരിയാ. അതിൽ കൂടുതലൊന്നും എനിക്ക് സംഭവിച്ചിട്ടുമില്ല.അതുകൊണ്ട്
യാതൊരു പേടിയുമില്ല,നിങ്ങളുടെ സഹായങ്ങൾ വേണമെന്നുമില്ല."
ചിത്ര പറഞ്ഞു.

"അത് നിന്റെ തോന്നലാണ് ചിത്ര.
അല്ലെങ്കിൽ അതിരുകടന്ന ആത്മ വിശ്വാസം."

"അതെന്റെ കോൺഫിഡൻസ് തന്നെയാണ് എസ് പി മാഡം.ഒരു വീഡിയോ ലീക്ക് ആയെന്ന് കരുതി എന്നെ എന്ത് ചെയ്യാൻ കഴിയും.നത്തിങ് കാൻ ബി ഡൺ"

"ഹ......ഹ........ഹ......."കത്രീന ഒന്ന് നന്നായിത്തന്നെ ചിരിച്ചു.

"അങ്ങനെ ചിരിച്ചുതള്ളണ്ട മേഡം
എന്നെ ഒന്നും ചെയ്യാൻ
നിങ്ങൾക്ക് കഴിയില്ല.നാറിയത് ഞാനങ്ങ് സഹിക്കും."ചിത്ര പറഞ്ഞു.

"പിന്നെന്തിനാണ് ചിത്രാ എന്നെ കണ്ട നീ പകച്ചത്.നിന്റെയുള്ളിലെ പേടി ഞാൻ തിരിച്ചറിഞ്ഞതാ. നിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ഞാൻ കേട്ടതാ.എത്രയൊക്കെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും നിന്റെ പേടി മറക്കാൻ നിന്റെ കണ്ണുകൾക്ക് കഴിയുന്നില്ല."
കത്രീന പറഞ്ഞു.

"അസമയത്തുള്ള നിങ്ങളുടെ വരവിൽ ഞാനൊന്ന് പതറി എന്നത് സമ്മതിക്കുന്നു.അല്ലാതെ എന്തുണ്ട് എസ് പി മേഡത്തിന്റെ കയ്യിൽ."ചിത്ര ചോദിച്ചു.

"അതീ നാട് മുഴുവൻ കണ്ടതല്ലേ ചിത്ര."

"അതെന്റെ സ്വകാര്യതയാണ് മേഡം.അത് പ്രചരിപ്പിച്ചതാരെന്ന് മേഡത്തിനറിയാം.അതിനവരെ കാണേണ്ടതിന് പകരം ഇവിടെ എന്നെ തേടിവന്നതെന്തിന്?ഒരു പരാതി ഞാൻ നൽകിയിട്ടും അത് മുന്നോട്ട് നീക്കാൻ നിങ്ങൾ താത്പര്യം കാണിനിക്കുന്നില്ല."

"അത് ചന്ദ്രചൂഡന്റെയും കൂടി സ്വകാര്യതയായിരുന്നു.അവ പകർത്തിയതും,പണത്തിന് വിറ്റതും നീയാണ് ചിത്ര.അത് വീണയുടെ കയ്യിൽ കിട്ടിയപ്പോൾ അവളുടെ നിലനിൽപ്പിനായി ഉപയോഗിച്ചു എന്ന് മാത്രം."

"കിട്ടിയതല്ലല്ലോ മേഡം കടന്നു കയറിയതല്ലേ."

"അത് തെളിയിക്കാൻ നീ കുറച്ചു
പാടുപെടും.അവളുടെ ടെക് ബ്രില്ല്യൻസിന്

💬 Comments

View all comments