Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]
ശ്രമിക്കുന്നതിനിടയിൽ തന്നെ ബിസിനസുപരമായി ഒതുക്കാൻ നടക്കുന്ന ശ്രമങ്ങൾ അയാൾ ശ്രദ്ധിച്ചിരുന്നില്ല.പ്രത്യക്ഷത്തിൽ മാധവൻ എന്ന ശത്രു മാത്രമായിരുന്നു.അതിന് തന്റെ കുടുംബവും കൂടെയുണ്ടായിരുന്നു
എന്നയാൾ ഓർത്തു.
തന്റെ ആയുധങ്ങൾ മാധവനും കൂട്ടരും ചേർന്ന് നിക്ഷ്പ്രഭമാക്കുമ്പോൾ ദിശമാറി സഞ്ചരിച്ചിരുന്ന വിനോദ് വീണയുടെ നിർദേശപ്രകാരം തന്റെ ബിസിനസ് വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.
തന്റെ സാമ്രാജ്യം ഓരോന്നായി തകരുമ്പോൾ നേട്ടം എംപയർ ഗ്രൂപ്പിനായിരുന്നു.ഒരിക്കലും തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അവർ തന്നെ വിഴുങ്ങുകയായിരുന്നു എന്നയാൾ മനസ്സിലാക്കി.അതിന് വഴിയൊരുക്കിക്കൊടുത്തത് താൻ തന്നെയാണെന്നത് അയാളെ വലച്ചു.തനിക്ക് മാത്രമായി ഉണ്ടായിരുന്നത് കൈവിട്ടുപോയി, ഇനി കുടുംബസ്വത്തിലാവും എംപയർ ഗ്രൂപ്പിന്റെ ലക്ഷ്യം എന്ന് ചന്ദ്രചൂഡന് ഉറപ്പായിരുന്നു.
മാധവന്റെ കുടുംബത്തെ ഒതുക്കാൻ ശ്രമിക്കുന്നതിനിടെ വിട്ടുകളഞ്ഞ പ്രധാന കണ്ണി...... എംപയർ ഗ്രൂപ്പ് എന്ന വടവൃക്ഷം,
തന്റെ അനുജന്റെ കിടപ്പിന് പിന്നിലുള്ളവരുടെ നീക്കങ്ങൾക്ക് തടയിടാനോ,അതെന്തെന്നറിയാൻ ശ്രമിക്കുകയോ ചെയ്യഞ്ഞ തന്റെ വീഴ്ചയെ അയാൾ പഴിച്ചു.
ഒന്നിച്ചു തന്റെ രണ്ടു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആയുധമായിരുന്നു ഭൈരവൻ. പക്ഷെ അപ്രതീക്ഷിതമായി അത് പാളിയപ്പോൾ കൂടുതൽ ശ്രദ്ധ മാധവനിലായി.
തന്റെ മുഖം തിരിച്ചറിയപ്പെടരുത് എന്ന ചന്ദ്രചൂഡന്റെ ആഗ്രഹം പോലും അസ്ഥാനത്തായി.കിട്ടിയ ഗ്യാപ്പിൽ വിനോദ് കയറിക്കളിച്ചതോടെ ചന്ദ്രചൂഡന് അടിപതറി.കൃത്യമായി പറഞ്ഞാൽ ഭൈരവന്റെ മരണം മുതൽ ചന്ദ്രചൂഡൻ
വീണുതുടങ്ങി.അമിതമായ ആത്മവിശ്വാസവും അയാളുടെ വീഴ്ച്ചക്ക് കാരണമായി.
പക്ഷെ അയാളറിഞ്ഞിരുന്നില്ല, വീണയെ തന്റെ പാതിയാക്കിയത് മുതൽ,അവളുടെ ജീവിതത്തിന്റെ നാൾവഴികളിലൂടെ ശംഭു നടന്നു തുടങ്ങിയത്.അതിനിടയിൽ അവന്റെ ശ്രദ്ധയിൽ പെട്ട ഒന്ന്, അതാണ് ചന്ദ്രചൂഡന്റെ ഓഫിസ്
സ്റ്റാഫിൽ ഒരാളെ തന്റെകൂടെ കൂട്ടാൻ ശംഭുവിനായത്.
കൃത്യമായ ഓരോ വിവരങ്ങൾക്കും തക്കതായ പ്രതിഫലം കൊടുത്ത് ശംഭു ചന്ദ്രചൂഡന്റെ വിവരങ്ങൾ ചോർത്തിയെടുത്തു.വിനോദ് അതിന്റെ അടിസ്ഥാനത്തിൽ കളിച്ചപ്പോൾ ചന്ദ്രചൂഡൻ വീണു എന്ന് പറയുന്നതാവും ശരി.
തനിക്കായി ഉണ്ടാക്കിയതെല്ലാം നഷ്ട്ടപ്പെടലിന്റെ വക്കിലെത്തിയിരിക്കുന്നു.ഇനി തറവാടിന്റെ നെടും തൂണിളക്കുക എന്നതാവും അവരുടെ ലക്ഷ്യം.
തനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന് ചന്ദ്രചൂഡന് തോന്നി.
ഒറ്റ വെട്ടിന് തീർക്കാതെ അനുഭവിപ്പിക്കുകയാണവർ. ജീവനെടുക്കാത്തത് സ്വയം ആവട്ടെ എന്ന് കരുതിയത് കൊണ്ടോ,സാവിത്രി ഇടയിൽ നിക്കുന്നത് കൊണ്ടോ ആണെന്ന് അയാൾക്ക് തോന്നിത്തുടങ്ങി.
അതെ.......സാവിത്രിയുടെ സാന്നിധ്യം കൊണ്ടാണ് അവർ തന്റെ ജീവനിൽ തൊടാത്തത്. അല്ലെങ്കിൽ ഈ ഫാക്ടറി കണ്ടെത്താനോ ഇതിനും മുൻപേ
💬 Comments
View all comments