Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]
തന്നെ തീർക്കാനോ അവർക്ക് കഴിയാഞ്ഞിട്ടല്ല എന്ന ഒരു ഉൾവിളി അയാളിലുണ്ടായി.
ഇപ്പൊഴാണെങ്കിൽ പണവുമില്ല പഴയ ആൾബലവുമില്ല.സ്വയം മരണത്തെ എത്തിപ്പിടിക്കും എന്നാവും അവരുടെ മനസ്സിൽ, പക്ഷെ തോറ്റുകൊടുക്കാൻ അയാൾ ഒരുക്കമായിരുന്നില്ല.
അതിന് മുൻപ് സാവിത്രി എന്ന മാർഗത്തിലൂടെ ഒന്ന് ശ്രമിച്ചുനോക്കാൻ അയാൾ തീരുമാനിച്ചു,തന്റെ അവസാന വഴിയാണിത് എന്നറിഞ്ഞുകൊണ്ട് തന്നെ.
::::::::::::::::::::::
വാതിലിൽ വല്ലാതെ കൊട്ടുന്നത് കേട്ടാണ് ശംഭു ഉണർന്നത്.
അവന്റെ മാറിൽ തല ചായ്ച്ച് ഉറക്കത്തിലായിരുന്നു വീണ.നല്ല ഉറക്കം നഷ്ട്ടപ്പെട്ടപ്പോൾ അവൾക്ക് നീരസം തോന്നി.
ദിവസം കുറച്ചായിരുന്നു അവൾ ഒന്നുറങ്ങിയിട്ട് തന്നെ.ശംഭുവിന്റെ മാറിൽ ചായാതെ ഉറങ്ങാൻ സാധിക്കില്ല അവൾക്ക്. പക്ഷെ ആ നീരസമൊന്നും പുറത്തുകാണിക്കാതെ അവൾ സാവധാനം വാതിൽക്കലേക്ക് നടന്നു.അപ്പോഴും വാതിലിൽ മുട്ട് കേൾക്കുന്നുണ്ട്.ശംഭു വെറുതെ ഒന്ന് സമയം നോക്കി.ഒൻപതര
കഴിഞ്ഞിരിക്കുന്നു.ചുമ്മാ ഒന്ന് കിടന്നത് മാത്രം ഓർമ്മയുണ്ടവന്.
"മാഷ്........മാഷ് ഇതുവരെ എത്തിയിട്ടില്ല,വിളിച്ചിട്ട് കിട്ടുന്നുമില്ല."തന്റെ മുന്നിൽ വാതിൽ തുറക്കപ്പെട്ടതും വല്ലാതെ
പരിഭ്രമിച്ചു കൊണ്ടാണ് സാവിത്രിയത് പറഞ്ഞത്.
::::::::::::::::::::
തുടരും
ആൽബി
💬 Comments
View all comments