Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 46 [Alby]
ചെയ്തു.
പർദ്ദയണിഞ്ഞ ആ സ്ത്രീ സി സി ടി വിയിൽ പതിഞ്ഞിട്ടുമുണ്ട്. പക്ഷെ.........ആ മുഖം.
വിക്രമൻ ഒന്ന് ആ സന്ധ്യാ സമയം മുതൽ പിന്നിലേക്ക് വില്ല്യം പോയ വഴിയേ സഞ്ചരിച്ചു.എവിടെയൊക്കെ സി സി ടി വിയുണ്ടോ അവിടുന്നെല്ലാം ദൃശ്യങ്ങൾ ശേഖരിച്ചു.വിശദമായ പരിശോദനയിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വില്ല്യമിന്റെ കാർ ശ്രദ്ധയിൽ പെട്ടു.
അതിലേക്ക് പർദ്ദയണിഞ്ഞ പെണ്ണ് വന്നു കയറുന്നതും.
വിക്രമന്റെ പ്രതീക്ഷ തെറ്റിയില്ല. ടെക്സ്റ്റൈലിലെ വിഷ്വൽസിൽ കൃത്യമായി മുഖത്തെ ആവരണം എപ്പോഴോ മാറ്റിയ ദിവ്യയുടെയും ഒപ്പം അവളോട് എന്തോ സംസാരിക്കുന്ന ശംഭുവിന്റെയും ദൃശ്യം കൃത്യമായി പതിഞ്ഞു. ആ ഷോട്ടിന്റെ ബാക്കിയായാണ് അവൾ വില്ല്യമിന്റെ കാറിലേക്ക് കയറുന്നതും.വില്ല്യം ദിവ്യയെ പിക് ചെയ്തപ്പോൾ പതിഞ്ഞ സി സി ടി വി ദൃദ്യവും അതിലെ സമയവും മികച്ച ലീഡ് തന്നെയായിരുന്നു.
കിട്ടിയ ഓരോ തുമ്പും പൊട്ടും പൊടിയും കളയാതെ ചേർത്ത് വച്ച വിക്രമന് പത്രോസിന്റെ സഹായം കൂടിയായപ്പോൾ ലക്ഷ്യം എന്നതിന് തൊട്ടരികിലെത്തി. ഇനി പിടിച്ചകത്തിടാം എന്ന സ്ഥിതി.
അന്ന് ഉപയോഗിച്ച കാർ കിട്ടിയില്ല എന്നതും ഫേക്ക് നമ്പർ ഉപയോഗിച്ചതിനെക്കുറിച്ച് ആധികാരികതയില്ലാത്തതും ഒരു പ്രശ്നമാണ് എങ്കിലും ഡി എൻ എ മാച്ച് ചെയ്തത് മതിയായിരുന്നു വിക്രമന്.ഒന്ന് കസ്റ്റഡിയിൽ കിട്ടിയാൽ മുറപോലെ പുറത്ത് കൊണ്ടുവരാം എന്ന് പത്രോസും കരുതി.പക്ഷെ അവസാന ചുവട് വക്കുന്നതിന് മുൻപ് വിക്രമന്റെ നിസ്സംഗ ഭാവം പത്രോസിനെ ആകെ ചിന്താക്കുഴപ്പത്തിലാക്കി.
സാഹചര്യങ്ങളെ കൃത്യമായി കൂട്ടിയിണക്കിക്കൊണ്ട് തികച്ചും
വിശ്വസനീയമായ കഥ മെനഞ്ഞ
വിക്രമൻ അപ്പോഴും ചിന്തയിലാണ്ടു നിക്കുന്നത് കണ്ടാണ് പത്രോസ് കാര്യം തിരക്കിയത്.
"ഒന്നുല്ലടോ ഒരു ചെറിയ കൺഫ്യൂഷൻ"അയാൾ മറുപടി നൽകി.
"എന്ത് കൺഫ്യൂഷൻ സാറെ. പിടിച്ചകത്തിടണം.ബാക്കി മണി മണിയായി പറയിക്കാം."പത്രോസ് പറഞ്ഞു.
"വരട്ടെ പത്രോസേ......നമുക്ക് മുന്നിലൊരു തടസ്സമുണ്ടെടോ"
"എന്ത് തടസ്സം സാറെ?കൈവിട്ടു പോയ കേസ് കൈപ്പിടിയിൽ ഒതുങ്ങിയപ്പഴാ സാറിന്റെ ഒരു......"
"തടസ്സമായി നിക്കുന്നത് എസ് പി കത്രീനയാണ് പത്രോസെ.വില്ല്യം കേസ് മറ്റ് പലതുമായും കണക്ട് ആണെടോ.ഭൈരവനും രാജീവും ഇതുമായി വളരെ ജെല്ലായി കിടക്കുന്നത് തന്നെയാണ് പ്രശ്നം
അവയാണെങ്കിൽ കത്രീനയുടെ നേരിട്ടുള്ള അന്വേഷണത്തിലും.
വീണയുടെ ഉറ്റ സുഹൃത്തുമാണ് കത്രീന.നമ്മുടെ ഭാഗം
💬 Comments
View all comments