Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 46 [Alby]
എത്രകണ്ട് സ്ട്രോങ്ങ് ആയാലും കത്രീന ഒരുങ്ങിയിറങ്ങിയാൽ ഈ കേസ് പൊളിയും."
ഓരോ പ്രശ്നം തീർക്കുമ്പോഴും വാല് പോലെ അടുത്തത് മുന്നിലെത്തും എന്നത് വിക്രമനെ കുഴക്കിയിരുന്നു.
"ആകെ കല്ലുകടിയാണല്ലോ സാറെ.ആ പെണ്ണുംപിള്ള ക്രോസ്സ് വക്കുമെന്നത് കട്ടായം."
"കേസ് തീർന്നു,നമ്മൾ ജയിച്ചു
എന്ന് കരുതിയതാ.പക്ഷെ ഇപ്പൊ
അങ്ങനെ കരുതുക വയ്യ.
തനിക്കറിയില്ല കത്രീനയെ.ഒന്ന് മുട്ടി നോക്കിയിട്ടുള്ളവർക്കറിയാം അവളെ.അവളെ തടയാതെ ഒരു മുന്നോട്ട് പോക്ക് ബുദ്ധിമുട്ടാണ്.
അവളുടെ അന്വേഷണ റിപ്പോർട്ട് നമ്മുടെ കേസിനെ ബാധിക്കും"
"എങ്ങനെ സർ?"പത്രോസ് ചോദിച്ചു.
"നമ്മുടെ എവിഡൻസ് ഒക്കെ ജെനുവിനാ.പക്ഷെ മരണപ്പെട്ടവരുടെ നെഗറ്റീവ് ഇമേജ്,ഭൈരവൻ കേസിൽ രാജീവന്റെ വ്യക്തി താത്പര്യങ്ങൾ മുതലായവ പ്രശ്നമാവും.
കൂടാതെ ഭൈരവനെ അയച്ചയാളെ കസ്റ്റടിയിലെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ഭൈരവൻ കേസിൽ ഊരാൻ പറ്റിയാലും അതുമായി കണക്ട് ചെയ്തു വില്ല്യം കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കാം.പക്ഷെ അതിന്........"വിക്രമൻ പറഞ്ഞു നിർത്തി.
"അതിന് കത്രീനയുടെ അന്വേഷണറിപ്പോർട്ട് നമ്മുടെതുമായി ഒത്തുപോകണം
അല്ലെങ്കിൽ കേസ് തിരിയും.
നമ്മൾ വീണ്ടും നാറുകയും ചെയ്യും.അതല്ലേ സാറിന്റെ പ്രശ്നം.എന്റെ കാര്യവും കുഴയും ഒരു വഴി കണ്ടെത്തിയെ പറ്റൂ."
വിക്രമൻ പറഞ്ഞതിന്റെ ബാക്കി പത്രോസ് കൂട്ടിച്ചേർത്തു.
"അപ്പൊ തനിക്ക് കാര്യം മനസ്സിലായി.അതാടോ ഞാനും ആലോചിക്കുന്നത്.ഇത്ര നാൾ കേസ് തെളിയിക്കണം എന്ന ടെൻഷനെ ഉണ്ടായിരുന്നുള്ളൂ.ദാ ഇപ്പൊ ഒന്നൂടെ കൂടി,അത്രതന്നെ."
വിക്രമൻ കയ്യിലെ മദ്യം ഒറ്റയിറക്കിന് കാലിയാക്കി. തോൽക്കാൻ മനസ്സില്ലാത്ത അയാൾക്ക് എങ്ങനെയും ജയിക്കാനുള്ള ഒരു വഴി കണ്ടെത്തണം എന്ന ചിന്ത മാത്രമായിരുന്നു.അതിന് കൂടെ എന്തിനും ഏതിനും എ എസ് ഐ പത്രോസും.
******
സാഹിലക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവൾ അത്രപെട്ടെന്ന് വഴങ്ങില്ല എന്ന് രുദ്രക്കറിയാമായിരുന്നു.ഒറ്റക്കായി രുന്ന അവൾ പേടിച്ചു എന്നത് സത്യം,പക്ഷെ മാധവന്റെ പിൻ ബലത്തിൽ അവൾ തന്നെ ചെറുക്കും എന്ന് രുദ്രക്ക് തോന്നി.
മാധവന്റെ സഹായത്തോടെ കള്ളപ്പണം വെളുപ്പിക്കാനും സ്വത്തുക്കൾ നിയമപരമായി കുഞ്ഞിന്റെ പേരിലേക്ക് മാറ്റാനും
സാഹില ശ്രമിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ രുദ്രക്ക് ലഭിച്ചിരുന്നു.ഒട്ടും സമയം കളയാനില്ലാത്ത അവസ്ഥയായിരുന്നു അവൾക്ക്.
രാജീവന്റെ സാമ്പാദ്യമൊന്നും മറ്റൊരാൾക്ക് വിട്ടുകൊടുക്കുക എന്നത് രുദ്രയുടെ ചിന്തക്കും അപ്പുറമായിരുന്നു.മാധവനും സാഹിലയും ഒന്നിച്ചുനിന്നാൽ
അവ കൈവിട്ടു പോകും എന്നും അവൾക്ക് തോന്നി.
രാജീവന്റെ പേരിലുള്ളത് മുഴുവൻ
💬 Comments
View all comments