Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 46 [Alby]
തന്റേതാണെന്നുള്ള ചിന്ത,
സാഹിലയെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്,ആകെ ഭ്രാന്തെടുത്തു നിക്കുകയായിരുന്നു രുദ്ര.
സാഹിലയെ നാശത്തിന്റെ വക്കിലെത്തിക്കുക എന്നത് വ്യക്തിപരമായ വാശികൂടിയായിരുന്നു അവൾക്ക്. സാഹില രാജീവന്റെ വെപ്പാട്ടി മാത്രമായിരുന്നു എന്നാണ് അവളുടെ വാദം.രാജീവന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ പോലും അംഗീകരിക്കാൻ അവൾ തയ്യാറല്ലായിരുന്നു.
തന്റെയവകാശം തട്ടിയെടുക്കാൻ വന്ന ഒരുവൾ മാത്രമായിരുന്നു രുദ്രക്ക് സാഹില.അവളുടെ ന്യായം രുദ്രക്ക്
അന്യായമായിരുന്നു.
തന്നെ വെറും കീപ്പായി വച്ചനുഭവിച്ച രാജീവനെ കുടുക്കി
അയാളുടെ ജീവിതത്തിലേക്ക് കടന്നത് തന്റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു എന്ന വാദം
സാഹിലയെ എതിർക്കുന്നത് തന്റെ നിലനിൽപ്പിനുവേണ്ടിയാണ് എന്ന മറുവാദം കൊണ്ട് രുദ്ര പൊളിക്കുകയും ചെയ്തു.
കൂടാതെ രുദ്ര തന്റെ ആദ്യത്തെ ഇരയെ വേട്ടയാടുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു.അത് വഴി സാഹിലക്ക് അവസാനത്തെ മുന്നറിയിപ്പ് നൽകുന്നതിനൊപ്പം അവളെ ഒറ്റപ്പെടുത്തുക എന്നത് കൂടി അതിന് പിറകിലുണ്ട്.
മാധവന്റെ പിൻബലമില്ലെങ്കിൽ അവൾ തന്റെ കാൽച്ചുവട്ടിലെത്തുമെന്നും രുദ്ര കണക്ക് കൂട്ടി.
അവൾ കാത്തിരുന്ന സമയമെത്തി.പ്രതീക്ഷിച്ചിരുന്ന കാൾ വന്നതും അവൾ തന്റെ കാറും എടുത്തിറങ്ങി.സാഹിലക്ക് ഒരു വാണിങ് കൊടുത്തിറങ്ങിയ രുദ്ര നേരെ എത്തിയത് തന്റെ വീട്ടിലേക്കായിരുന്നു.താൻ കാത്തിരുന്ന വിവരം കിട്ടിയതും ലക്ഷ്യത്തിലെത്താനുള്ള തിടുക്കമായിരുന്നു അവൾക്ക്.
മുന്നോട്ടുള്ള വഴിയിൽ പറഞ്ഞു വച്ചത് പോലെ അയാളുമുണ്ടായിരുന്നു.അവൾ അയാൾക്കരികിൽ വണ്ടിനിർത്തി
കുറച്ചുമുന്നിലായി പാർക്ക് ലൈറ്റ് തെളിഞ്ഞ് കിടക്കുന്ന ജാഗ്വറിനെ മറികടന്ന് അവർ മുന്നോട്ട് നീങ്ങി. പിന്നാലെ ഒരു ജീപ്പ് അവരെ അനുഗമിച്ചു.
"ഇൻഫർമേഷൻ കറക്റ്റ് അല്ലെ ചെട്ടിയാരെ?"അവൾ ചോദിച്ചു.
"ശംഭുവിനെ വിശ്വസിക്കാം.അത് നേരിട്ടനുഭവമുള്ളവനാണ് ഞാൻ. എന്റെ നിലനിൽപ്പിന് കാരണവും അവൻ തന്നെ."ചെട്ടിയാർ പറഞ്ഞു.
അവർ ചെന്നെത്തിയത് പഴയ, പൊളിഞ്ഞുവീഴാറായ ഒരു ഫാക്ടറിക്കെട്ടിടത്തിലായിരുന്നു.
അവിടെ മാധവനെ എങ്ങനെ തടയും എന്ന ചിന്തയിലായിരുന്നു ചന്ദ്രചൂഡനപ്പോഴും.അപരിചിതർ ആരോ വന്നതറിഞ്ഞ അയാൾ അലർട്ട് ആയി.കൂട്ടാളികളിൽ ഒരാൾ ആരെന്ന് നോക്കാൻ പുറത്തേക്ക് പോയത് മാത്രമവർ കണ്ടു,പിന്നാലെ ഒരു വെടിയൊച്ചയും.
കാര്യം പണിയാണെന്ന് ബോധ്യം വന്നതും അവശേഷിച്ചവൻ പിന്നിലേക്ക് വലിഞ്ഞു.അവന് പിന്നാലെ ചന്ദ്രചൂഡനും.പക്ഷെ ആ കെട്ടിടം ചെട്ടിയാരുടെ ആളുകൾ വളഞ്ഞുകഴിഞ്ഞത് അവർ അറിഞ്ഞിരുന്നില്ല.ആ ഒരു പോക്കിൽ കൂടെയുള്ള അവസാന ആളും തന്റെ മുന്നിൽ വെടിയേറ്റ് വീഴുന്നത് കണ്ട ചന്ദ്രചൂഡന് തന്റെ സമയമടുത്തു എന്ന് തോന്നി.പക്ഷെ കാലനോട് പോലും
💬 Comments
View all comments