Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 46 [Alby]
വിലപേശാമെന്ന ആത്മ വിശ്വാസം അയാളിലുണ്ടായിരുന്നു
രുദ്രയുടെ മുന്നിൽ ചന്ദ്രചൂഡൻ അകപ്പെടാൻ അധികം സമയം വേണ്ടിയിരുന്നില്ല.അയാളുടെ മുഖത്തെ പകപ്പ് കണ്ട് രുദ്ര ഒന്ന് പുച്ഛിച്ചു ചിരിച്ചു.
"മരണം ദാ എന്റെ മുന്നിലെത്തി. വീണുകിടക്കുകയാണ് ഞാൻ. എന്നാലും ജീവൻ പോകില്ല എന്ന് ഉറപ്പിച്ചിരുന്നു."ചന്ദ്രചൂഡൻ പറഞ്ഞു.
"ചന്ദ്രചൂഡാ തന്റെ സമയം കഴിഞ്ഞു.മാധവനെ തടഞ്ഞുനിർത്താൻ സാവിത്രിക്ക് കഴിഞ്ഞേക്കും. പക്ഷെ താൻ ഒരു പേര് മറന്നു.ഈ രുദ്രയുടെ പേര്."
"അതെ......ഞാൻ വിട്ടുകളഞ്ഞത്
എനിക്ക് വിനയായി.അന്ന് ആ വീട് കത്തിയെരിഞ്ഞപ്പോൾ എല്ലാം അവിടെ തീർന്നു എന്ന് കരുതിയതാ എനിക്ക് പറ്റിയ തെറ്റ് പക്ഷെ അത് ശംഭുവായും,ദാ ഇപ്പോൾ രുദ്രയായും എന്റെ മുന്നിലെത്തിനിക്കുന്നു."
"അതെ ചന്ദ്രചൂഡാ.താനന്ന് വിട്ടു കളഞ്ഞത് തന്റെ മരണത്തെയാ. തന്റെതായിട്ട് ഒന്നും ബാക്കിയില്ല ഇപ്പോൾ.ഒന്നുമില്ലാത്തവനായി നിന്നെ മുന്നിൽ കിട്ടിയിരിക്കുന്നു.
എങ്ങനെയും ജീവിക്കുമായിരുന്നു ഞങ്ങൾ.ഞങ്ങളുടെ സന്തോഷം തല്ലിക്കെടുത്തിയ നിന്നെ കണ്മുന്നിലിങ്ങനെ കിട്ടുമെന്ന സ്വപ്‌നമായിരുന്നു നരകത്തിൽ ആയിരുന്നു ജീവിതമെങ്കിലും മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ചത്
ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു
ഒരു കൈ അകലത്തിൽ മരണം കാത്ത് നീയുണ്ട്."
"ഹ ഹ......എന്റെ മരണം കൊണ്ട് മാത്രം നീ രക്ഷപെട്ടു എന്ന് കരുതരുത് രുദ്ര.നീയോ നിന്റെ ഭർത്താക്കന്മാരോ അറിയാത്ത അപകടം പുറത്തുണ്ട്."
"ഹും......ഭർത്താക്കന്മാർ.പേരിന് മാത്രം ഭർത്താക്കന്മാരായിരുന്ന രാജീവന്റെയും രഘുവിന്റെയും മരണം ഞാൻ ആഗ്രഹിച്ചത് തന്നെയാ.എന്റെ കൈകൊണ്ട്
ആയില്ല എന്ന് മാത്രം.അവരുടെ സമ്പാദ്യം എന്റെ പ്രയത്നത്തിന്റെ ഫലവും കൂടിയാ.മൂലധനം എന്റെ
പക്കൽ നിന്നായിരുന്നുതാനും.
അധികാരകേന്ദ്രങ്ങളിൽ ഒരു പിടി,അത് മാത്രമായിരുന്നു അവരെനിക്ക്.അവരെ മുൻനിർത്തി നേടിയത് കൈവിട്ടു കളയാൻ രുദ്രക്ക് മനസ്സുമില്ല.
ഇനി എല്ലാം കലങ്ങിത്തെളിയും. താൻ പറഞ്ഞ അപകടത്തെ ഞാൻ പുകച്ചു പുറത്ത് ചാടിക്കും.
സ്വസ്ഥമായ ജീവിതം ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല.പക്ഷെ ഇപ്പൊ എന്റെ മനസ്സ് നിറയെ അതാ.എന്റെ കൂടപ്പിറപ്പിനൊപ്പം ജീവിച്ചുതീർക്കണം എന്നുള്ള കൊതിയാ.അതിന് മുന്നിലുള്ള തടസ്സം ആര് തന്നെയായാലും തീർക്കും ഞാൻ...... ഈ രുദ്ര.
അതിന് തുടക്കം തന്നിൽ നിന്ന് തന്നെയാവട്ടെ."
രുദ്രയുടെ ഭാവം മാറുകയായിരുന്നു.എതിർക്കാൻ പോലും ചന്ദ്രചൂഡന് കഴിയുമായിരുന്നില്ല.ചെട്ടിയാരുടെ സംഘം അയാളെ വളഞ്ഞിരുന്നു.
അയാൾ മരണം ഉറപ്പിച്ച നിമിഷം.
അവളുടെ കയ്യിലെ തോക്ക് ശബ്‌ദിച്ചു.
ഒരു പിടച്ചിലോടെ ചന്ദ്രചൂഡൻ നിലത്തേക്ക്
💬 Comments
View all comments