0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 49 [Alby]

Author : alby Read All Parts 150

അവരെ ഞെട്ടിച്ചുകളഞ്ഞു.

"എന്താ മാഷെ ഇപ്പൊ ഇങ്ങനെ?"

"ഇപ്പൊ ഇങ്ങനെയാണ് ഇരുമ്പേ. ഇനി അവൻ വേണ്ടെന്ന് പറഞ്ഞാ വേണ്ട.ആദ്യം അവൻ,ശേഷം അവൻ പൊറുപ്പിക്കുന്നവൾ. പക്ഷെ അവളെ ഞാൻ കൊല്ലില്ല, വച്ചനുഭവിക്കും,അനുഭവിപ്പിക്കുവേം ചെയ്യും.അവള് മാത്രം മതി എനിക്ക് ഇനിയും മെച്ചപ്പെടാൻ. കൈവിട്ടുപോയതൊക്കെ തിരിച്ചു പിടിക്കാൻ.എന്താ അവൾക്ക് വരുന്ന ഡിമാൻഡ്.അതാ....... ഇപ്പോഴും ജീവിക്കാൻ വിട്ടേക്കുന്നത്.പക്ഷെ ശംഭു ഇനി വേണ്ട,ഇനിയും അവൻ നമ്മുടെ മാർഗത്തിന് തടസ്സമായി വേണ്ട." മാധവൻ തീർത്തുപറഞ്ഞു.

"ബുദ്ധിമുട്ടാണ് മാഷെ, അവനും അവന്റെ പെണ്ണിനും എതിരെ എനിക്ക് ബുദ്ധിമുട്ടാണ്.ഒന്നിച്ചു തോളിൽ കയ്യിട്ടു നടന്നവരാ മാഷെ ഞങ്ങൾ."

"സുരെ........നീയും?"മാധവൻ ചോദിച്ചു.ഇരുമ്പ് കേറി തിരിയും എന്നൊരു ഭയം മാധവന് തോന്നിത്തുടങ്ങിയിരുന്നു.

"സുര ഗുണ്ടയാ,ഒരു പക്കാ ക്രിമിനൽ.പക്ഷെ അതിലും ഒരു മാന്യത ഞാൻ സൂക്ഷിക്കുന്നുണ്ട്. അത് തെറ്റിച്ചത് നിങ്ങളും. അതുകൊണ്ട് നമുക്ക് തമ്മിൽ ഒരിടപാട് ഇനി വേണ്ട,അത് ശരിയാവില്ല."അറുത്തുമുറിച്ചു തന്നെ സുര പറഞ്ഞു.

"കൊല്ലാതെ വിടുവാ ഇപ്പോൾ. മാഷെ എന്ന് മാത്രേ വിളിച്ചു ശീലവുമുള്ളൂ.ഒരുപാട് നാൾ തോളിൽ കയ്യിട്ടു നടന്നതല്ലേ,ഒരു നിമിഷം കൊണ്ട് അതൊന്നും മനസ്സിൽ നിന്ന് പോകുന്നില്ല മാഷെ.ഇപ്പോൾ എനിക്കും ഒരു കുടുംബമുണ്ട്,എന്നെ കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്.

ജീവിക്കാനുള്ള കൊതി കൂടി വരുവാ. അതിനിടയിൽ ഇനിയും ഒരു പ്രശനമായി മാഷ് വരരുത്. വന്നാൽ........."

ഇരുമ്പ് കയ്യിലെ കൊടുവാൾ ദൂരേക്ക് വലിച്ചെറിഞ്ഞു.അത് ചെന്ന് തറച്ചുനിന്നത് മാധവന്റെ പുതിയ ഡ്രൈവർ മജീദിന്റെ നെഞ്ചിലും.

മാധവനുള്ള താക്കീതുകൂടിയായിരുന്നു അത്. ******** തന്റെ പ്രതീക്ഷകളൊക്കെ തെറ്റുന്നു എന്ന തോന്നലായിരുന്നു വീട്ടിലേക്ക് കയറുമ്പോഴും മാധവന്റെ മനസ്സിൽ.സാവിത്രി ഇതുവരെ കാണാത്ത ഭാവമായിരുന്നു അയാൾക്ക്.ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ നിക്കാതെ അയാൾ തന്റെ മുറിയിലേക്ക് കയറി.ഒന്ന് ഫ്രഷ് ആയശേഷം ഒരു കുപ്പിയും എടുത്ത് അതിനോട് കൂട്ട് കൂടാൻ തുടങ്ങി.സാവിത്രിക്കത് പതിവ് തെറ്റിയുള്ള കാഴ്ച്ചയും.

"എന്റെ കണക്കുകൂട്ടലൊക്കെ തെറ്റി സാവിത്രി.കൂടെയുണ്ടാവും എന്ന് കരുതിയവരൊക്കെ ഓരോ വഴിക്ക് പിരിഞ്ഞു.അവസാനം മാധവൻ ഒറ്റക്ക്.ചെല്ലും ചിലവും കൊടുത്ത് വളർത്തിയത് മിച്ചം." ഒരു വിഷമത്തോടെ മാധവൻ പറഞ്ഞു.

സാവിത്രി അയാളെ ആശ്വസിപ്പിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം നിന്ന് അവൾ ധൈര്യം പകർന്നുകൊടുക്കുകയായിരുന്നു മാധവന്.ആരുമില്ലെങ്കിലും താൻ കൂടെയുണ്ട് എന്നവൾ പറയാതെ പറയുകയായിരുന്നു.അവൾ പകർന്നുകൊടുത്ത

💬 Comments

View all comments