0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 50 [Alby]

Author : alby Read All Parts 242

പ്രശ്നങ്ങൾ വന്നുകേറിവാ.അത് ഇപ്പൊ ദിവ്യയുടെ രൂപത്തിലാണ് എന്ന് മാത്രം."ശംഭു അവന്റെ ഭാഗം പറഞ്ഞു.

"ദിവ്യ......അവളെ ഞാൻ അവിടെ പ്രതീക്ഷിച്ചതല്ല.അവളെങ്ങനെ അവിടെ......?അവളുമായി നമുക്ക് പ്രശ്നം ഒന്നുമില്ലല്ലോ.നിന്റെ നാത്തൂൻ അല്ലെ,ഒരു മനസോടെ കഴിഞ്ഞവരല്ലേ നിങ്ങൾ?"രുദ്രക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. മുന്നോട്ട് എങ്ങനെ എന്നതിൽ അവളുടെ മനസ്സ് ശൂന്യമായിരുന്നു വീണയുടെ കയ്യിൽ അതിനുള്ള മറുപടിയുമില്ലായിരുന്നു.

"ചേച്ചി......"ശംഭു വിളിച്ചു.

"പറയെടാ ചെക്കാ."അവൾ അനുവാദം കൊടുത്തു.

"ഒരു സംശയം,ദിവ്യ ചേച്ചിയെ അക്രമിച്ചശേഷം ചിലരുടെ കയ്യിൽ ഏൽപ്പിച്ചു എന്നതല്ലേ സത്യം."

"അതെ." അവൾ പറഞ്ഞു.

അവൻ സംസാരിച്ചുതുടങ്ങിയ നേരത്താണ് കമാൽ അങ്ങോട്ട്‌ വരുന്നത്.കയ്യിൽ ചായയും പലഹാരങ്ങളുമുണ്ട്.വീണ അവരുടെ സംസാരം പുരോഗമിക്കേ എല്ലാവർക്കും ചായ വിളമ്പി.പകുതി മുതലാണ് എങ്കിലും അവരുടെ സംസാരം കേട്ട കമാലിനും തോന്നി ചില സംശയങ്ങൾ. അതയാൾ അവിടെവച്ച് പറയുകയും ചെയ്തു.

"ഇവൻ പറഞ്ഞത് പ്രകാരം ദിവ്യ ചേച്ചിയെ നേരത്തെ അറിയും. അങ്ങനെ എന്തെങ്കിലും ഓർമ്മ കിട്ടുന്നുണ്ടോ ചേച്ചിക്ക്?" കമാൽ ചോദിച്ചു.

"ഇല്ല" എന്ന് രുദ്ര മറുപടിയും കൊടുത്തു.

"എന്നാൽ ആ സാധ്യത തള്ളിക്കള യരുത്.ചേച്ചിക്കറിയില്ല എങ്കിൽ അവൾക്ക് ചേച്ചിയെ അറിയാം, നേരിട്ടോ അല്ലാതെയോ.അതിന്റെ വേര് കണ്ടെത്തണമെങ്കിൽ ജയിലിൽ അവളുടെ സഹായി ആരെന്നറിയണം.അതിലൂടെ നമുക്ക് ദിവ്യയെന്ന പ്രശ്നത്തിന് പരിഹാരം കാണാം." കമാൽ പറഞ്ഞു.

അത് എല്ലാവർക്കും സ്വീകാര്യവുമായിരുന്നു.അക്കാര്യം കമാൽ ഏറ്റെടുത്തു.ഉടൻ തന്നെ കമാൽ ശിങ്കിടിയെ വിളിച്ചു പഴയ ഒരു കുത്ത് കേസിൽ പിടി കൊടുക്കാൻ ഏൽപ്പിക്കുകയും ചെയ്തു.

കമാലിന്റെ ആ നീക്കം രുദ്രയിൽ മതിപ്പുള്ളവാക്കി.പിടി കൊടുക്കുന്നവന് റിമാൻഡ് ഉറപ്പ്. പിന്നെ കാര്യങ്ങൾ എളുപ്പമാകും എന്നവൾ കണക്ക് കൂട്ടി.

"തന്റെയീ ശിങ്കിടി ആളെങ്ങനെ?" രുദ്ര ചോദിച്ചു.

"വിശ്വസ്ഥനാണ്.ജയിലിന്റെ മുക്കും മൂലയും അവനറിയാം. അകത്തുള്ളവർക്ക് പുറത്ത് എന്ത് കാര്യത്തിനും തൊരപ്പൻ വേണമെന്നത് നിർബന്ധമാണ്. ഞങ്ങൾ ജ്യൂവനയിൽ ഹോം തൊട്ടുള്ള ബന്ധവാ.ഇതവൻ വെടിപ്പായി ചെയ്യും.അവനൊന്ന് അകത്തെത്തിക്കോട്ടേ,മിനിറ്റ് വച്ച് കാര്യം നടന്നുകിട്ടും."കമാൽ പറഞ്ഞു.

മുന്നോട്ടുള്ള കാര്യങ്ങളിൽ ഒരു ധാരണ വരുത്തിയശേഷം കമാൽ പുറത്തേക്കിറങ്ങി.

"സൂക്ഷിക്കണം"എന്ന് കമാൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.കമാലിനാണ് അവരെ ശ്രദ്ധിക്കാനുള്ള ചുമതല ഇരുമ്പ് നൽകിയത്.അപ്പപ്പോൾ തന്നെ കമാൽ സുരയെ കാര്യങ്ങൾ അറിയിക്കുന്നുണ്ട്.എന്തിനും ഇരുമ്പിന്റെ മേൽനോട്ടവുമുണ്ട്.

ഇരുമ്പ് ബെഞ്ചമിൻ എന്ന മീനിന് പിന്നാലെയാണ്.അയാളെ കളിക്കാൻ വിട്ടാൽ തുലഞ്ഞു പോകും എന്ന് നന്നായിട്ടറിയുന്ന സുര ബെഞ്ചമിനെ വിടാതെ പിന്തുടർന്നു.പക്ഷെ ഇരുമ്പിന്റെ വഴിതടയാൻ പിന്നാലെ അയാളും ഉണ്ടായിരുന്നു.'വിക്രമൻ'.അത് വിക്രമൻ വൃത്തിക്ക് ചെയ്യുകയും ചെയ്തു.

ബൈപാസിൽ നിന്ന് ഇടറോട്ടിലേക്ക് തിരിഞ്ഞതാണ് സുര.കുറച്ചുനേരമായി ഏതോ ഒരുവൻ തനിക്ക് പിന്നാലെയുണ്ട്. സൈഡ്

💬 Comments

View all comments