0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 50 [Alby]

Author : alby Read All Parts 244

കൊടുത്തിട്ടും കയറി പോകാത്തയാ സ്കോർപിയോ ആദ്യം ഗൗനിച്ചില്ലെങ്കിലും അത് വിടാതെ പിന്തുടരുന്നത് ശ്രദ്ധിച്ച ഇരുമ്പിന് അപകടം മണത്തു. "പേടിച്ചോടുന്നതിനെക്കാൾ നല്ലത് അതിന് വരുന്നവനെ പഞ്ഞിക്കിട്ട് വിടുക"എന്ന പോളിസിയുമായി ജീവിച്ചുപോകുന്ന സുരയുടെ ലിസ്റ്റിൽ പല പ്രമുഖരുമുണ്ട്.ആ പട്ടികയിലേക്ക് ഇടം പിടിക്കുമോ അതൊ സുരയെ തന്റെ വഴിക്ക് കിട്ടുമോ എന്നറിയാതെയാണ് വിക്രമൻ സുരയുടെ പിന്നാലെ ഈ കിടന്ന് പറയുന്നത്.

എന്തായാലും ഇടറോഡിലൂടെ നല്ലൊരു ദൂരം മുന്നോട്ട് പോയ സുര മുന്നിൽ കണ്ട ടി ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു. അയാൾ പോകുന്നത് കാണുന്ന ദൂരത്തിൽ പിന്നാലെ വിക്രമനും. കുറച്ചു സമയത്തിന് ശേഷം ഒട്ടും തന്നെ ആൾപ്പാർപ്പില്ലാതെ ഒറ്റപ്പെട്ട പ്രാദേശത്തുകൂടെയായി ഇരുമ്പിന്റെ യാത്ര.അതൊരു റിസർവ്ഡ് ഏരിയയായിരുന്നു. കുറച്ചു കാലത്തിന് മുൻപ് മാത്രം പ്രഖ്യാപിക്കപ്പെട്ടത്.പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകളും, ചതുപ്പ് നിലങ്ങളും ഏറെയുള്ള പ്രദേശം ഒറ്റപ്പെട്ട ഇടമായതിനാൽ സാമൂഹിക ദ്രോഹികളുടെ വിഹാര കേന്ദ്രമായിരുന്നു അവിടം കുറച്ചുകാലം മുന്നേയാണ് സർക്കാർ മുൻകൈ എടുത്ത് അവിടം വെടിപ്പാക്കിയെടുത്തതും ടുറിസം ഡെവലപ്പ്മെന്റിന്റെ പേരു പറഞ്ഞ് അതൊരു റിസർവ്ഡ് പ്രാദേശമായി പ്രഖ്യാപിച്ചതും. അവിടെയൊരു കൃത്യമ വനം നിർമിച്ച് വന്യജീവിസംരക്ഷണകേന്ദ്രം തുടങ്ങുകയാണ് ലക്ഷ്യം.ഒപ്പം കണ്ടൽ കാടുകളെ മുൻനിർത്തി അക്വാ ടുറിസവും വിഭാവനം ചെയ്യുന്നുണ്ട്.അങ്ങനെയൊരു പദ്ധതിക്ക് പ്രകൃതിപരമായും സാമൂഹികപരമായും ഇണങ്ങുന്ന മറ്റൊരു പ്രദേശം കണ്ടെത്തുന്നത് തന്നെ ചിന്തകൾക്കപ്പുറമാണ്.

കണ്ടൽ കാടുകൾക്ക് ചുറ്റിലും ഇടയിലൂടെയുമായി ഒരു പുഴയുണ്ട്.അതിൽ ചെറിയ ദ്വീപുകളും.അതിൽ വിസ്തൃതി എറിയ ഒന്നിലേക്ക് ഒരു പാലവുമുണ്ട്,'എറാടിപ്പാലം'. പണ്ട് ബ്രിട്ടീഷുകാർ പണിതതാണ് പക്ഷെ പാലത്തിന് "എറാടി" എന്ന് എങ്ങനെ പേര് വന്നു എന്നത് അവ്യക്തം.ആ ദ്വീപിലുള്ള പഴയ ബംഗ്ലാവ് കാലങ്ങൾക്ക് മുന്നേ നിലം പതിച്ചിരുന്നു.സർക്കാർ ഏറ്റെടുക്കുന്നതിന് മുന്നേ പലരും ഒളിവിൽ താമസിച്ചിരുന്നയിടം.

ഏറാടിപ്പാലത്തിന് ഒത്ത നടുവിൽ തന്റെ ബുള്ളറ്റ് കുറുകെ നിർത്തി, ഡബിൾ സ്റ്റാൻഡിൽ ഇട്ടശേഷം ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് തന്നെ പിന്തുടരുന്നവനെയും കാത്ത് സുരയവിടെ നിന്നു.ഏറെ വൈകാതെ തന്നെ ഇരുമ്പ് പ്രതീക്ഷിച്ചുനിന്നായാൽ കണ്ണിന് കാണാവുന്ന ദൂരത്തിൽ വണ്ടി ബ്രെക്കിട്ട് നിർത്തി.

********

പിറ്റേന്ന് തന്നെ രുദ്രയെ ഡിസ്ചാർജ് ചെയ്തു.വീട്ടിലെത്തി എങ്കിലും രുദ്രക്കപ്പോഴും ഒരു സ്വസ്ഥതയുണ്ടായിരുന്നില്ല. 'സാഹില'അവളുടെ ഏറ്റവും വലിയ തലവേദനയായിക്കഴിഞ്ഞിരുന്നു.

സലിം മരണപ്പെട്ടതും രുദ്ര തന്റെ കയ്യിൽ നിന്ന് വഴുതിപ്പോയതും കൂടിയായപ്പോൾ ജയിലിലാണ് എങ്കിലും ദിവ്യയുടെയും ഉറക്കം നഷ്ട്ടപ്പെട്ടു.സാഹിലയെ ഖബറിൽ മണ്ണിട്ട ഉടനെ തന്നെ ദിവ്യയുടെ നിർദേശപ്രകാരം അവിടെനിന്ന് മാറ്റിയിരുന്നു.

തന്നിലേക്കെത്താനുള്ള വഴികൾ ഓരോന്നായി അടക്കുകയാണ് ദിവ്യ.രുദ്രയാവട്ടെ അതിലേക്ക് കയറാൻ ഒരു പഴുതന്വേഷിക്കുന്നു.ജയിലിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാം

💬 Comments

View all comments