0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 52 [Alby]

Author : alby Read All Parts 170

ശംഭുവിന്റെ ഒളിയമ്പുകൾ 52

Shambuvinte Oliyambukal Part 52 | Author : Alby | Previous Parts



വീണയുടെ മടിയിൽ തലവച്ചു കിടക്കുകയാണ് ശംഭു.അവന്റെ തലയിൽ തലോടിക്കൊണ്ട് അവൾ ഭിത്തിയിൽ ചാരിയിരിക്കുന്നു.

"അവളാരാണെന്നറിയണം, അതല്ലേ എന്റെ ശംഭുസിന്റെ പ്രശ്നം.ഇങ്ങനെ സെന്റിയാവല്ലെ,
വഴിയുണ്ടാക്കാന്നെ."വീണയവന്റെ ശിരസ്സിൽ തലോടിക്കൊണ്ട് പറഞ്ഞു.

"ഒരു പിടിയും കിട്ടുന്നില്ല പെണ്ണെ. ആരോട് തിരക്കും,എവിടെച്ചെന്ന് അന്വേഷിക്കും?"

"രുദ്ര ബാംഗ്ലൂർ ബേസ് ആണെന്ന് അല്ലെ പറഞ്ഞത്.ഞാൻ എന്റെ ബാംഗ്ലൂർ കണക്ഷൻ വച്ചൊന്ന് ശ്രമിക്കാം.ശംഭൂസ് ഒരു കാര്യം ചെയ്യണം,നാട്ടിൽ അച്ഛനും അമ്മയും താമസിച്ചിരുന്ന പ്രാദേശത്ത് ഒക്കെ ഒന്ന് തിരക്കണം.എവിടുന്നേലും ഒരു ക്ലൂ കിട്ടാതിരിക്കില്ല."വീണ പറഞ്ഞു.

"ചേച്ചി അത് പറഞ്ഞപ്പോൾ എന്തോ പോലെ.അല്ലെങ്കിൽ കാത്തിരുന്ന് കിട്ടിയ അനിയന്റെ ഒപ്പം അവൾ നിൽക്കാത്തതെന്തെ? എന്ന് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം ഇല്ലായിരുന്നു പെണ്ണെ"

"കണ്ടെത്തണം ശംഭുസെ.നമ്മുടെ കുഞ്ഞ് വരുന്നതിന് മുന്നേ എല്ലാ പ്രശ്നങ്ങളും തീരണം.അതിനി ആരെ കൊന്നിട്ടായാലും ശരി."
അവളുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയുള്ളതായി ശംഭുവിന് തോന്നി.

"അതിന് മറഞ്ഞിരിക്കുന്ന സത്യം പുറത്തുവരണം.കണ്മുന്നിൽ ഉള്ള ആരുമല്ല,ശത്രു കൂടെത്തന്നെയാ, ആ ശത്രുവിനെ പുകച്ച് പുറത്തു
ചാടിക്കണം."ശംഭു പറഞ്ഞു.

ഈ സംഭാഷണങ്ങൾക്കിടയിലും ശംഭുവിന്റെ ചുണ്ടുകൾ അവളുടെ നിറവയറിൽ മുത്തം നൽകുന്നു. അവൾ ചിരിയോടെ അതൊക്കെ ആസ്വദിക്കുന്നുമുണ്ട്.

ചെട്ടിയാരുടെ ഫോൺ കാൾ ആണ് അവരുടെ സ്വകാര്യതയെ മുറിച്ചത്."അത്യാവശ്യമായി ഒന്ന് കാണണം, ഗോഡൗണിൽ ഉണ്ട്."
അത് മാത്രം പറഞ്ഞയാൾ ഫോൺ വച്ചു.

"കാര്യമായിട്ട് എന്തോ ഉണ്ടല്ലോ."
വീണയത് പറഞ്ഞപ്പോൾ അവൻ
ഒന്ന് മൂളുക മാത്രം ചെയ്തു.
വേഗം തന്നെ അവൻ തയ്യാറായി പുറത്തെക്കിറങ്ങി.

ശംഭു പുറപ്പെട്ടപ്പോൾ വീണ ഉമ്മറത്തുവരെ വന്ന് അവനെ യാത്രയാക്കി. അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവിടെ നിന്നു. "എല്ലാം എന്റെ കുഞ്ഞാപ്പിക്ക് വേണ്ടിയാട്ടോ."
അവൾ വയറിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
********
ചെട്ടിയാരുടെ ഗോഡൗൺ....

കാണണം എന്ന് പറഞ്ഞത് കൊണ്ട് ശംഭു വേഗം തന്നെ അവിടെയെത്തി.എന്തെങ്കിലും ഒരു കാര്യമില്ലാതെ ചെട്ടിയാർ കാണണം എന്ന് പറയില്ല, അതും ഉടനെ തന്നെ.

ശംഭുവും ചെട്ടിയാരും അയാളുടെ പ്രൈവറ്റ് റൂമിലാണ്.കാര്യം തിരക്കി എങ്കിലും ചെട്ടിയാർ കുറച്ചധികം സമയം മൗനം തുടർന്നു.ശേഷം കുറച്ചു ഫോട്ടോസ് അവന് മുന്നിലേക്ക് നിരത്തിയിട്ടു.

അത് കണ്ട ശംഭു പകച്ചുപോയി. ഇത്രനാൾ കരുതിയതെല്ലാം തെറ്റി എന്ന് തോന്നി,ആരെ വിശ്വസിക്കും എന്ന് അവന് പോലും അറിയാത്ത അവസ്ഥ. ദിവ്യയുടെ വാക്കുകൾ അവന്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നു.

ആ ഫോട്ടോസിലെ മിന്നും താരം

💬 Comments

View all comments