Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 52 [Alby]
വീണക്ക് അവനെ തടയാനും സാധിച്ചില്ല.അവന്റെ പോക്ക് നോക്കി അവൾ നിന്നു,
പ്രാർത്ഥനയോടെ.
*************
ശംഭുവിനെയും കാത്ത് നിക്കുകയാണ് ഇരുമ്പൻ സുര.
കൂടെ കമാലും ഉണ്ട്.ചെട്ടിയാർ വഴി സുരയും കാര്യങ്ങൾ അറിഞ്ഞിരുന്നു.
ഏറാടിപ്പാലത്തിന് മുകളിൽ സുര
ശംഭുവിനായി കാത്ത് നിന്നു.ഒന്ന് കൂടി പോകും മുന്നേ ചെട്ടിയാരെ
കണ്ട് ശംഭു എത്തിയപ്പോൾ സ്വല്പം വൈകി.എന്നാലും കൃത്യമായി കാര്യങ്ങളെല്ലാം ഇരുമ്പിനെ പറഞ്ഞേൽപ്പിച്ചു,വീണയുടെ കാവൽ ഉൾപ്പെടെ എല്ലാം......
" വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്,എന്നാലും ശ്രദ്ധിക്കണം"അവന്റെ തോളിൽ കൈവച്ചുകൊണ്ട് കമാൽ അത്ര മാത്രം പറഞ്ഞു.
************
താറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറുമ്പോൾ തിരിഞ്ഞു സുരയെ ഒന്ന് നോക്കിയിട്ട് അവൻ പറഞ്ഞു.
"സത്യം തേടി,എന്റെ രുദ്രയെ തേടി ഇറങ്ങുകയാണ് ഞാൻ.ഇതിന് ഒരവസാനം കണ്ടേ പറ്റൂ.അവൾ തിരക്കിയാൽ കുഞ്ഞിനെ ഏറ്റു വാങ്ങാൻ ഞാൻ ഉണ്ടാകുമെന്ന് മാത്രം പറയുക,സംരക്ഷിക്കുക."
അവർ നോക്കിനിൽക്കെ താർ മുന്നോട്ട് കുതിച്ചുകഴിഞ്ഞിരുന്നു.
***********
എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ശംഭു.ശംഭുവിനെ ഇഷ്ട്ടപ്പെടുന്ന
വീണയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.
ഈ കഥ ഞാൻ മനസ്സിൽ കണ്ട രീതിയിൽ എഴുതിത്തീർക്കാനാണ്
ആത്മാർത്ഥമായ ശ്രമം.അത് അങ്ങനെതന്നെ പര്യവസാനിക്കും
ശംഭുവിലുള്ള എന്റെ ടച്ച് വിട്ടുനിക്കുകയാണിപ്പോൾ.കഥ ആദ്യം മുതൽ വായിച്ചുവേണം എനിക്കിത് പൂർത്തിയാക്കുവാൻ. സൊ ഇത് ഇവിടെ നിർത്തി ബാക്കിയുള്ളവ സീസൺ 2 എന്ന രീതിയിൽ ഇതുവരെയുള്ള കുറവുകൾ നികത്തി എഴുതി തീർക്കണം എന്നാണ് ആഗ്രഹം.
ഡിസംബർ ആദ്യവാരം മുതൽ ശംഭു വീണ്ടും നിങ്ങളിലേക്ക് എത്തും.
*****************
സ്നേഹപൂർവ്വം
ആൽബി.
💬 Comments
View all comments