0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 8 [Alby]

Author : alby Read All Parts 495

എന്നെ ആരും തിരിച്ചറിഞ്ഞില്ല. ഡിസ്ചാർജ് കിട്ടിയപ്പോഴാണ് മാഷിനെ അറിയിച്ചതുപോലും.ഇടക്ക് എവിടെനിന്നോ ഗോവിന്ദ് എത്തിയിരുന്നു.നഷ്ടപ്പെട്ട ഭാര്യയെ ഇങ്ങനെയെലും കിട്ടിയ സന്തോഷം അയാൾ ഏട്ടനുമായി പങ്കിട്ടു,അല്ല അഭിനയിച്ചു.

അന്ന് മാഷിനോടൊന്നും അറിയിച്ചില്ലേ കാര്യങ്ങൾ.

ഇല്ല ഗോവിന്ദ് അറിയിച്ചില്ല.ഞാൻ അതിന്റെ മെന്റൽ ഷോക്കിൽ നിന്നും റിക്കവർ ആവുന്നതേയുള്ളൂ അപ്പോൾ.ആരോ കാർ തട്ടി വഴിയിലിട്ടു എന്ന് മാഷിനെ വിശ്വസിപ്പിച്ചു ഗോവിന്ദ്.ഏട്ടൻ അത്‌ തിരുത്തിയുമില്ല.അപ്പോൾ ഏട്ടൻ മനസ്സിൽ എന്തെങ്കിലും കണ്ടുകാണും എനിക്കുണ്ടായ വാർത്തയറിഞ്ഞ നിമിഷം വീണതാ എന്റെ അമ്മ.ഏട്ടൻ അറിയിച്ചിരുന്നു അവിടെ.ഇവിടെ അറിയിച്ചില്ല എന്നുമാത്രം.പിന്നീട് ഏട്ടൻ എന്നെ വീട്ടിലേക്ക് കൂട്ടി.മനസ്സ് വീണ്ടെടുക്കാൻ കുറച്ചുസമയം പിടിച്ചു.നാട്ടിൽ വന്നപ്പോഴുള്ള വിശേഷം നിനക്കറിയാല്ലോ.എന്നെ കൂട്ടാൻ മാഷിനും ടീച്ചർക്കുമൊപ്പം നീയും.പക്ഷെ അയാൾ മാത്രം ഇല്ല.

പിന്നെന്തിന് അയാളോടൊപ്പം വീണ്ടും

അങ്ങനെ അയാളെ വിട്ടുപോയാൽ ഞാൻ തോറ്റുപോവും.ഇപ്പൊ ഞാൻ സത്യം വിളിച്ചുപറഞ്ഞാലോ എന്നൊരു പേടിയുണ്ട് അയാൾക്ക്. അതാ എന്റെ ട്രംപ് കാർഡ്.എനിക്ക് എന്റെ മാനം പോയി.അയാൾ അത്‌ പറഞ്ഞാൽ കിള്ളിമംഗലമാവും ആ തറവാട്ടുമഹിമ അത്‌ തകരും.പിന്നീട് ഞങ്ങൾ ബാംഗ്ലൂർ പോയി.ഒരു നഷ്ടത്തിൽ നടന്നിരുന്ന ഒരു ഐ ടി സ്ഥാപനം ഏറ്റെടുത്തു. അതും എന്റെ പേരിൽ.രണ്ടിടത്തും സമ്മതം.എന്റെ ഏട്ടന്റെ കെയർ ഓഫിൽ കുറച്ച് കസ്റ്റമേഴ്സ് വന്നു അങ്ങനായിരുന്നു തുടക്കം.ഇപ്പൊ ബാധ്യത തീർന്നു,അവിടെ ടോപ് ഫൈവ് പൊസിഷൻ കീപ് ചെയ്യുന്നു. അതിനുവേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടു ഒരുതരം വാശിയായിരുന്നു.അയാൾ കാൺകെ ഉയരങ്ങൾ എത്തിപ്പിടിക്കാ ൻ.അത്‌ നടന്നു.അന്നുമുതൽ രണ്ട് മുറിയിലാ കിടപ്പ്.ഇവിടെത്തുമ്പോൾ ചെറിയൊരു വ്യത്യാസം ഞാൻ ദിവാനിലും അയാൾ കട്ടിലിലും.ഒരു മുറി ആണെന്ന വ്യത്യാസം മാത്രം

യഥാർത്ഥ കാര്യങ്ങൾ ആരോടും പറഞ്ഞില്ലേ ഇതുവരെ

ഇതിനിടയിൽ ഞാൻ ഏട്ടനോട് മനസ്സ് തുറന്നിരുന്നു. ഏട്ടൻ അച്ഛനോടും.

എല്ലാം അറിഞ്ഞിട്ടും അവർ എന്തിന്

ഒരു സുപ്രഭാതത്തിൽ എല്ലാം ഇട്ടെറിഞ്ഞു പോന്നാൽ അത്‌ എന്റെ ഭാവിയെ ആവും ബാധിക്കുക. കൂടാതെ എന്നെ നരകിപ്പിച്ച ഗോവിന്ദിനെ അങ്ങനെ വിട്ടാൽ പറ്റുവോ.ഇപ്പൊ അവരാ എന്റെ ഏറ്റവും വലിയ ശക്തി.

ചേച്ചി അവിടെ അയാളെക്കൂടാതെ രണ്ടുപേർ കൂടിയുണ്ട്.ചിന്തിചോ അത്‌.

ആ സ്നേഹമുള്ള മാതാപിതാക്കളാ എന്റെ തടസ്സം.അല്ലെങ്കിൽ എന്നെ കണക്ക് തീർത്തേനെ ഞാൻ. നീ ചിന്തിക്കുന്നുണ്ടാവും ചേച്ചി ഇതൊക്കെ നിന്നോട്

💬 Comments

View all comments