Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 8 [Alby]
പറഞ്ഞത് എന്തിനാണ് എന്നാവും.കാരണം നിന്നെ ആരെക്കാളും വിശ്വസിക്കാം. അവനാദ്യം തന്റെയുള്ളിലെ പിശാശിനെ തുറന്നുവിട്ടത് നിന്റെമേൽ ആണ്. അതല്ലേ നീ അവനിൽ നിന്നൊളിക്കുന്നതും അവനെ വെറുക്കുന്നതും.നിന്റെ കണ്ണ് പറയുന്നുണ്ട് സത്യം.പോട്ടെടാ.നീയും അനുഭവിച്ചു അവനെക്കൊണ്ട്.
പക്ഷെ അതിൽ കൂടുതൽ മാഷും ടീച്ചറും എന്നെ സ്നേഹിക്കുന്നു.
അറിയാം.അതാണ് നിന്നെ ഇവിടെ പിടിച്ചുനിർത്തിയതും.
അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല ചേച്ചി.അത് മറന്നാൽ ഞാനില്ല.
ഇപ്പൊ നിന്റെ മുഖത്തൊരു ചോദ്യമുണ്ട്.ഞാൻ എങ്ങനെ അറിഞ്ഞു എന്ന്.ഒരു കാര്യം അറിയണമെന്ന് കരുതിയാൽ അതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ചിലർ അങ്ങനെയാ.നീ പറയില്ല എന്നെനിക്ക് മനസ്സിലായി.അപ്പോൾ ഞാൻ ജാനകിചേച്ചിയെ പിടിച്ചു. പക്ഷെ ഇത്രയേ അവർക്കും അറിയൂ. അതും അമ്മ ഗോവിന്ദിനെ കെട്ടിയിട്ട് തല്ലുമ്പോൾ കിട്ടിയ വാൽക്കഷ്ണം. നിന്റെ മനസ്സിന്റെ അടിത്തട്ടിൽ ആരുമറിയാതെ എന്തൊക്കെയോ ഉണ്ട്.അത് നീ പറയില്ല എന്നുമറിയാം. പക്ഷെ ഒരുറപ്പ് വേണം എനിക്ക്. എനിക്കൊപ്പം ഉണ്ടാവുമെന്ന്.
പക്ഷെ ടീച്ചറും മാഷും. അവർക്കെതിരെ ഞാൻ നിക്കില്ല.
അവരുടെ മുഖം.അതാണ് അവനെതിരെയുള്ള എന്റെ ധൗർബല്യം.അത് മറികടക്കണം. അവനെ അവർതന്നെ വെറുക്കണം. അതിനുള്ള വഴിയാ ഞാൻ ആലോചിക്കുന്നത്.
എന്നിട്ട് ചേച്ചിക്ക് കയ്യടക്കിവാഴണം അതിന് എന്റെ പിന്തുണയും.അല്ലെ.
മോനെ കൂടുതൽ ചിന്തിച്ചു കേറല്ലേടാ സ്വത്ത് അതിലൊരിക്കലും ഞാൻ ഭ്രമിച്ചിട്ടില്ല.എനിക്കുള്ളത് എന്റെ വീട്ടുകാർ തന്നിട്ടുണ്ട്.ഒപ്പം ഞാൻ കെട്ടിപ്പൊക്കിയ സ്ഥാപനവും.അത് മതിയെനിക്ക്.പക്ഷെ മാഷിന്റെ ഒരു തരിപോലും എനിക്ക് വേണ്ട.അത് ഗായത്രിക്ക് ചേരണം.ഗോവിന്ദിനെ അതനുഭവിക്കാൻ സമ്മതിക്കില്ല ഞാൻ.അവൻ അലയണം.ഒരിറ്റ് വെള്ളം കിട്ടാതെ.അതാണെന്റെ ലക്ഷ്യം.എന്റെ മാനത്തിന്റെ വില ഞാൻ അവനിൽനിന്ന് ഈടാക്കും അവൻ അലയുന്നത് എനിക്ക് കാണണം.
ഈ വാക്ക് സത്യമെങ്കിൽ ഞാൻ ഉണ്ടാവും കൂടെ.
തീരുമാനിച്ചുറച്ച കാര്യം.മാറില്ല.
അവരിതൊക്കെ അറിയുമ്പോൾ എന്താവും പ്രതികരണം എന്ന് ചിന്തിച്ചിട്ടുണ്ടോ.
ആലോചിക്കാതില്ല.പക്ഷെ അവരെയും അനുകൂലമാക്കിയേ പറ്റു ഒരു വഴി തെളിയും.എന്റെ മനസ്സ് പറയുന്നുണ്ട്.
ചേച്ചി നേരം കുറച്ചായി പോവണ്ടേ
പോവാം കുറച്ചു കഴിയട്ടെ. ഇവിടിങ്ങനെ നിൽക്കുമ്പോൾ ഒരു ആശ്വാസം.
ഒന്ന് ചോദിക്കട്ടെ. ചേച്ചിയപ്പോൾ അവിടെ ഓഫീസിൽ നിന്നും കരഞ്ഞതിന്റെ കാരണം. "വില്യം"ആരാണയാൾ.അയാളെ എങ്ങനാ പരിചയം.
അതൊക്കെ പറയാം.ഇപ്പൊ നിന്നോട് അല്പം സംസാരിച്ചപ്പോൾ ആകെ ഒരാശ്വാസം.എനിക്കുറപ്പുണ്ട് നീയിത് ആരെയും അറിയിക്കില്ലന്ന്.സമയം വരുമ്പോൾ ഞാൻ അറിയിക്കും എല്ലാം.ഗോവിന്ദ് അവനെ
💬 Comments
View all comments