0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 8 [Alby]

Author : alby Read All Parts 488

മെക്കിട്ട് കേറുന്നോ.

അപ്പോളേക്കും ഗോവിന്ദും വീണയും പുറത്തിറങ്ങിയിരുന്നു."ശംഭു എന്താടാ,എന്താ പ്രശ്നം"

ഒന്നുല്ല ചേച്ചി, ഈ ചേട്ടൻ ആളറിയാതെ ഓരോന്ന്.നിങ്ങള് ചെല്ല് ഞാൻ നോക്കിക്കോളാം.

ഇനിയും ഉണ്ടോ ഈ പേടകത്തിൽ ആളുകൾ.അല്ല എതാ ഈ സാധനം.

ചേട്ടാ,കൈയെടുക്ക്. ആളും തരോം അറിഞ്ഞു പെരുമാറാൻ പഠിക്ക്.

നീയാരാടാ നായെ എന്നെ പഠിപ്പിക്കാൻ.അവന്റെ മറ്റേടത്തെ ഇടപാടും കൊണ്ട് വന്നേക്കുന്നു.

ഈ ചേട്ടൻ ഒരുനടക്ക് പോവില്ല. അവൻ അയാളുടെ കൈ തട്ടിമാറ്റി പിറകിലേക്ക് വളച്ചൊടിച്ചു.കയ്യിലെ പിടുത്തം മുറുകിയപ്പോൾ അയാൾ നിലവിളിച്ചു.ഇതുകണ്ട മറ്റുചില സെക്യൂരിറ്റി ജീവനക്കാർ ഓടിക്കൂടി. ഒപ്പം സെക്യൂരിറ്റി ഹെഡ് പത്മനാഭൻ ചേട്ടനും.

എന്താ,എന്താ ഇവിടൊരു ബഹളം.

ആശാനെ ദാ ഈ കഴുവേറി ചെക്ക് ഇൻ ചെയ്യാതെ ഓടിച്ചു കേറ്റിയതും പോരാ പാർക്ക്‌ ചെയ്തേക്കുന്നത് കണ്ടില്ലേ.അത്‌ ചോദിക്കാൻ ചെന്ന എന്നെ കയ്യേറ്റം ചെയ്യുന്നു.

അപ്പോഴാണ് പത്മനാഭൻ ആളെ ശ്രദ്ധിച്ചത്."ശംഭു"എടാ കുഞ്ഞേ ഇത് നീയാരുന്നോ.എല്ലാരും ചെന്ന് ജോലി നോക്ക്. ഇത് ഞാൻ നോക്കിക്കോളാം

പപ്പേട്ടാ ഏതാ ഇയാള്.ആദ്യം ആളെ മനസ്സിലാക്കി പെരുമാറാൻ പറയ്. വരുന്നവരോട് മാന്യമായും.

പുതിയ ആളായത് കൊണ്ടാ,ഒന്ന് ആത്മാർത്ഥ കാണിക്കാൻ നോക്കിയതാ.നീയിനി ചെന്ന് നിന്റെ മാഷിനോട് പറഞ്ഞാൽ ചിലപ്പോൾ ചീട്ട് കീറും.പ്രാരാബ്ദം ഉള്ളോനാ. അല്ല ആരാ കൂടെ വന്നത്.ആരോ കേറിപ്പോകുന്നത് കണ്ടല്ലോ.

അത്‌ മാഷിന്റെ മോനും മരുമോളും.

സന്തോഷേ,നന്നായൊന്ന് ദൈവത്തെ വിളിച്ചോ.അവര് വന്ന ദിവസം തന്നെ പുലിവാല് പിടിച്ചല്ലോ നീയ്.

പോട്ടെ ചേട്ടാ,എന്തേലും ഉണ്ടേല് ഞാൻ മാഷിനോട് പറഞ്ഞോളാം. ഞാനൊന്ന് തല കാണിച്ചേച്ചും വരാം.

ശംഭു അകത്തെക്ക് കയറി.മാഷ് ഗോവിന്ദിനെ പരിചയപ്പെടുത്തുന്ന തിരക്കിൽ ആണ്. ഒപ്പം വീണയും. അതിനിടയിൽ എപ്പോഴോ തല കാണിച്ചവൻ കാന്റീനിൽ എത്തി.ഒരു ചായയും കുടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ മാനേജർ ക്യാബിനുള്ളിൽനിന്നും കണ്ണുകൾ ഈറനണിയിച്ചു പുറത്തേക്ക് വേഗത്തിൽ നടക്കുകയാണ് വീണ. എന്തുപറ്റിയെന്നറിയാതെ മാധവൻ പിറകെയും.ഗോവിന്ദൻ അപ്പോഴും ഉള്ളിൽ തിരക്കിട്ട് സംസാരത്തിൽ ആണ്.അവരുടെ പെരുമാറ്റത്തിലെ ശരീരഭാഷ അവന്റെ ഭൂതകാലം അവന്റെ മുന്നിലെത്തിച്ചു.ആ നടുക്കം വിട്ടുമാറിയ അവൻ പുറത്തെ ചുവരിൽ പതിച്ചിരുന്ന ബോർഡിലേക്ക് നോക്കി."വില്യംസ്" അവന്റെ ചുവടുകൾക്ക് ആക്കം കൂടി പുറത്തെത്തുമ്പോൾ മാഷും വീണയും പുറത്തുണ്ട്.അവൻ കാറിനടുത്തേക്ക് നടന്നു.

ചേച്ചി എന്താ പറ്റിയെ,കണ്ണ്

💬 Comments

View all comments