Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 8 [Alby]
കലങ്ങി ക്കിടക്കുന്നു.എന്താ പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം.
അതാ ഞാനും ചോദിക്കുന്നെ അതിന് ഇവളെന്തെലും പറഞ്ഞിട്ട് വേണ്ടേ.
ഇനി രണ്ടാളും ചോദിച്ചു ബുദ്ധിമുട്ടണ്ട എനിക്കൊന്നുമില്ല. പെട്ടെന്ന് എന്തോ ഓർത്തുപോയി.അതിന്റെയാ.അല്ലാതെ നിങ്ങൾ കരുതുന്നപോലെ ഒന്നും ഉണ്ടായിട്ടല്ല.അച്ഛൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതാ.
അല്ല വന്നപ്പോൾ കുഴപ്പം ഇല്ലാരുന്നല്ലോ.മാനേജരെ കണ്ടപ്പൊഴാ പ്രശ്നം.എന്താ മോളെ അറിയുവോ അയാളെ.അവന്റെ കൂട്ടുകാരൻ ആണെന്നാ പറഞ്ഞെ.
അറിയും അച്ഛാ
പിന്നെന്താ പ്രശ്നം പറയ് മോളെ.
അത് മാഷേ,വരുന്നവഴിക്ക് ഇവര്‌തമ്മിൽ ചെറിയൊരു വാക്ക് തർക്കം അതാവും.
അത്രേയുള്ളോ.ഞാൻ വെറുതെ ഓരോന്ന്.എന്നാ മക്കള് ചെല്ല്.ഈ മൂഡിൽ ഇവിടെ നിക്കണ്ട. ഒന്ന് ട്രാവൽ ചെയ്യുമ്പോ മനസൊന്നു ശാന്തമാവും.വീക്ക് എൻഡിൽ അച്ഛൻ വരുന്നുണ്ട് അവനോടൊപ്പം നമ്മുക്ക് സംസാരിക്കാം.എന്ത് പരിഭവം ഉണ്ടേലും തീർക്കാം.പോയി വാ.
വീണയുമായി കാർ കോംബൗണ്ട് കടന്നു.അല്പദൂരം കഴിഞ്ഞതും മുന്നിൽ ഡാഷ്ബോർഡിലേക്ക് തല താഴ്ത്തി പൊട്ടിക്കരഞ്ഞു അവൾ.
ചേച്ചി, വല്യേച്ചി എന്തായിത്. നടുറോടാണ്.
കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ യാതൊരു ഭാവവ്യത്യാസവും അവളിൽ ഇല്ലായിരുന്നു.അവളാ ഇരിപ്പു തുടർന്നു.കാര്യം കൈവിട്ടെന്ന് മനസ്സിലായ ശംഭു വഴിയോരത്തു നിർത്തി രണ്ടുമൂന്ന് കുപ്പി വെള്ളവും വാങ്ങി യാത്ര തുടർന്നു.പട്ടണത്തിന്റെ തിരക്കുകൾ വിട്ട് ഗ്രാമാന്തരീക്ഷത്തി ലൂടെയുള്ള യാത്ര.പ്രധാനപാതയിൽ നിന്നും വണ്ടി പെട്ടെന്ന് ഒരു മൺപാത വഴി യാത്ര തുടർന്നു.പോവേണ്ട വഴിയിൽനിന്നും പെട്ടെന്നുള്ള വ്യതിയാനം,അവളുടെ കണ്ണുകളിൽ കണ്ട ചോദ്യഭാവം അവൻ മൗനം മുറിച്ചു.
ഇപ്പൊ വീട്ടിലേക്ക് പോയാൽ ബോറാവും.ചേച്ചിയുടെ മൂഡ് ശരിയായിട്ട് പോവാം.മാഷല്ല ടീച്ചറ്. ഒരു പെണ്ണിന്റെ മാറ്റം മറ്റൊരുവൾക്ക് പെട്ടെന്ന് തിരിച്ചറിയാം.
ഇതെങ്ങോട്ടാ ഈ പോണേ,ശംഭു നീ വീട്ടലേക്ക് തിരിക്ക്.
ഒന്ന് ക്ഷമിക്കെന്റെ ചേച്ചി.മാഷ് ഏതായാലും ടീച്ചറെ വിളിച്ചു പറയും. കാര്യം മാഷിനോട് ചെറിയ നുണ പറഞ്ഞു.പക്ഷെ കാരണം അതല്ല എന്നെനിക്കറിയാം.അതാ ഇപ്പൊ വേണ്ടാന്ന് പറഞ്ഞെ.ഒന്ന് സ്വസ്ഥമായിട്ട് പോവാം.
അവർ ചെന്നെത്തിയത് ഒരു പുഴക്കരയിൽ.പുഴയുടെ വരമ്പ് കല്ലുകെട്ടിത്തിരിച്ചിട്ടുണ്ട്.വരമ്പിലൂടെ ഒരു നടപ്പാതയും കൃത്യമായി അകലം പാലിച്ചുകൊണ്ട് തണൽമരങ്ങളും.
ഇതേതാ സ്ഥലം.ഒരു പ്ലീസെന്റ് അറ്റ്മോസ്ഫിയർ.
മാഷിന്റെയാ.ദാ ആ വീട് കണ്ടോ ഇടക്ക് ചില ഗസ്റ്റ് വരാറുണ്ട്. അവർക്കായിട്ട് സെറ്റപ്പ് ചെയ്തതാ.
ഞാൻ ആദ്യമാ ഇവിടെ.
"ഏതായാലും മുഖം കഴുകി ഇത്തിരി വെള്ളം കുടിക്ക്." അവൻ
💬 Comments
View all comments