0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]

Author : alby Read All Parts 434

കുട്ടിയും ഉണ്ട്.

ചേച്ചി വാ ഇവിടിരിക്കാം,പ്രശ്നം ഉണ്ടോ?

ആരാടാ അത്‌,നിന്നെ എങ്ങനെ അറിയാം.

നമ്മുടെ ഹോട്ടൽ റിസെപ്ഷനിലെ സ്റ്റാഫ്‌ ആണ്. എന്നെ വിളിച്ചത് സുനന്ദ, കൂടെ പുതിയ കുട്ടിയാ.പേര് അറിയില്ല.

മ്മ് വാ, ഏതായാലും അവരെ നിരാശപ്പെടുത്തണ്ട.

അല്ല സുനന്ദേച്ചീ നിങ്ങളിത് എങ്ങോട്ട് ഇറങ്ങിയതാ.

ചുമ്മാ അല്പം പർച്ചേസ്.അപ്പൊ ഭക്ഷണം ഇവിടെയാക്കി.ആരാ കൂടെ. ഏതായാലും ആള് സൂപ്പർ.എങ്ങനെ ഒപ്പിച്ചു നീ..... (വീണ റഷ് റൂമിൽ പോയ നേരം സുനന്ദയുടെ വക കത്തി അവന് നേരെയെത്തി, അവന്റെ സമയം മോശമായതോ എന്തോ വീണ ഇതു കേട്ടാണ് അങ്ങോട്ടേക്ക് വരുന്നത്)

പൊന്ന് മോളെ,അവിടത്തെ കുട്ടിയാ അത്‌.ചേട്ടന്റെ വൈഫ്‌. ഒള്ള പണി കളയണോ.

എന്താ രണ്ടാളും കൂടെ,എന്താ ഒരു അടക്കം പറച്ചിൽ.....

ഒന്നുല്ല മാഡം,ഞങ്ങള് വെറുതെ സുനന്ദ അവനെനോക്കി കണ്ണുരുട്ടി, കാലിൽ ഒരു ചവിട്ട് കൊടുത്തു.ഒരു ഭാവവ്യത്യാസം വരാതെ അവനും....

നാടൻ ഊണിനൊപ്പം ചക്കപ്പുഴുക്കും, ചമ്മന്തിയും ഒപ്പം വരാല് മുളകിട്ട കറിയും കൂടാതെ എരിശ്ശേരി, തോരൻ തുടങ്ങി ചക്കകൊണ്ടുള്ള പായസം വരെ.നല്ലൊരു ഊണും കഴിച്ചവർ ഇറങ്ങി.സുനന്ദ അവളുടെ സ്കൂട്ടിയിലും.

ചേച്ചി പറ, ഫുഡ്‌ എങ്ങനെ?

കിടുക്കി മോനെ.ആ ചക്കക്കുരു മാങ്ങ ഇട്ട് വച്ച കറി, ചുമ്മാ പൊളിച്ചു എന്ന് പറഞ്ഞാ മതി.

സംശയിച്ചു കേറിയ ആളാ.ഇപ്പൊ ദേ പുഴുക്കും മീൻകറിയും പാഴ്‌സൽ എടുത്തിരിക്കുന്നു.

അപ്പൊ നീയോ...... കൊതിയൻ

ഇത് ടീച്ചർക്കാ. ഇവിടെ കേറിയാൽ പതിവുള്ളതാ.ഇല്ലേൽ കിഴുക്ക്കിട്ടും

നിനക്കെന്നാ ആ സുനന്ദയുമായി.

എന്ത്, നമ്മുടെ സ്റ്റാഫ്‌ അല്ലെ

അല്ലാതെ ഒന്നുല്ലേ,അവള് പറഞ്ഞത് ഞാൻ കേട്ടു.അപ്പൊ ഒന്നും പറഞ്ഞില്ല എന്നേയുള്ളു.

അവർ ആളറിയാതെ...

മ്മ്,നിനക്കിട്ടുള്ള ചവിട്ട് എനിക്കാ കൊണ്ടത്.വൈകിട്ട് തിരുമ്മിത്തന്നോ ണം.അത്‌ കഴിഞ്ഞും എന്തായിരുന്നു കണ്ണ് കൊണ്ടുള്ള കട്ടായം.പാവം എന്റെ കാലിലാ ഞൊണ്ടുന്നതെന്ന് അറിഞ്ഞില്ല.അതാ ചോദിച്ചത് എന്താ അവളുമായി എന്ന്?

ഒന്നുല്ല ചേച്ചി....

ഉണ്ടേലും നീ പറയില്ല.എനിക്കറിയാം. കണ്ടുപിടിച്ചോളാം ഞാൻ.അന്ന് കള്ള് കുടിച്ച് പിടിച്ച ദിവസം നീ ഇവളുടെ കൂടെ അല്ലാരുന്നൊ.ആളെ ഇന്നാ കാണുന്നതെങ്കിലും കേട്ടിട്ടുണ്ട് ഞാൻ ബന്ധം പിരിഞ്ഞു നിൽക്കുന്നതക്കെ. പക്ഷെ ഇന്നത്തെ അവളുടെ പ്രകടനം ഒന്നുകൊണ്ട് ഉറപ്പിക്കാൻ വയ്യല്ലൊ. നിന്നെ കയ്യിൽ കിട്ടും

💬 Comments

View all comments