Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]
മോനെ.അന്ന് നിന്നെ ഞാൻ പിഴിയും.ഓർമ്മവച്ചോ.
എന്നാന്നാ ചെയ്യ്. അല്ലാതെ ഞാൻ എന്നാ പറയാനാ.പിന്നെ വീട്ടിൽ ടീച്ചർ പലതും ചോദിക്കും.മാഷ് വിളിക്കും അതുറപ്പ്.ഒന്ന് നോക്കി നിന്നോണം.
മാഷല്ല നിന്റെ ടീച്ചറ്. അതാ ഒരു പേടി.
ചേച്ചി ഒന്നും നമ്മുക്ക് വേണ്ടി മാറത്തി ല്ല. സാഹചര്യങ്ങൾക്കനുസരിച്ച് നമ്മള് വേണം ഓരോന്നിനെയും നമ്മുടെ രീതിക്ക് മാറ്റിയെടുക്കാൻ. അതാണ് ക്രീയേറ്റീവ് പീപ്പിൾസ്.ഇനി ധൈര്യമായി വീട്ടിലേക്ക് കേറിക്കോ.
എത്തിയോ രണ്ടും.ഇന്നെന്നാരുന്നു ഓഫീസില്.ഇവള് കരഞ്ഞുന്നോ മറ്റോ
ഈ മാഷ്,ഒന്നുല്ല ടീച്ചറെ.
ശംഭു,നിന്നോട് ചോദിച്ചോ ഞാൻ
അമ്മ,ഒന്നുല്ല.മാഷിനോട് പറഞ്ഞല്ലോ കാര്യം.അത്രേയുള്ളൂ.
അതാ എനിക്കും ചോദിക്കാൻ ഉള്ളത് നിങ്ങൾക്കിടയിൽ ഇതിനുമാത്രം പ്രശ്നം എന്താന്ന്.ഞങ്ങളറിയാൻ പാടില്ലാത്ത എന്താ നിങ്ങൾക്കിടയില്.
അപ്പൊ അമ്മയുടെ ഉള്ളിൽ ഒന്നുമില്ല എന്നാണോ.അമ്മയും ചിലതൊക്കെ മറക്കുന്നു.അത് എന്തെ പറയാത്തെ.
അതല്ലല്ലൊ ഞാൻ ചോദിച്ചതിനുള്ള മറുപടി.പിന്നെ ഒന്നും കണ്ടില്ല കേട്ടില്ല എന്നു നടിക്കാൻ എന്നെ കിട്ടില്ല.
അതാ എനിക്കും പറയാനുള്ളത്. ഒന്നും കൂടുതൽ ചികയാതിരുന്നാൽ അവരവർക്ക് കൊള്ളാം.
ശംഭുവിനെ ഒന്ന് ഇരുത്തിനോക്കി സാവിത്രിയെ മറികടന്ന് അകത്തേക്ക് പോയി.ഒരു ഞെട്ടലോടെ സാവിത്രി കേട്ടുനിന്നതെയുള്ളൂ.
ഡാ അവള്,ഇതെന്താ അവളിങ്ങനെ. ആദ്യായിട്ടാ ഇങ്ങനെ എന്റെനേരെ.
ടീച്ചറ് സമാധാനിക്ക്.വഴിയുണ്ടാക്കാം. ഇപ്പൊ ദാ ഇത് കൊണ്ട് കഴിക്ക്. പതിവ് സ്ഥലത്തെ ഇന്നുണ്ടാക്കിയ സ്പെഷ്യൽ. ചക്കപ്പുഴുക്കും നല്ല വരാല് മുളകിട്ടതും.
എനിക്കെങ്ങും വേണ്ട,കൊണ്ടു പോ.
എന്നാൽ കഴിക്കണ്ട. ഞാൻ പോണു.
അതിങ്ങു തന്നേച്ചു പോടാ നാറി. അവിടുന്ന് കേറ്റിയതും പോരാഞ്ഞിട്ട്
ചോദിച്ചപ്പോൾ വല്യ ഗമ ആരുന്നല്ലോ. ഒരു ടീച്ചറാണ്,പക്ഷെ വായീന്ന് വരുന്നതു കേട്ടാൽ....
ഞാൻ അങ്ങനെ പറഞ്ഞെന്നിരിക്കും എന്നുവച്ച്.എനിക്ക് മേടിച്ചത് ഞാൻ തന്നെ കഴിച്ചോളാം.
അങ്ങനെ ഇപ്പൊ മുണുങ്ങണ്ടാ
നല്ല മീൻ കറി മണം,പുഴുക്കിന്റേം. ഇങ്ങ് താടാ ചെക്കാ.വച്ചോണ്ട് കൊതിപ്പിക്കല്ലേ.
കൊതിച്ചിപ്പാറു.ദാ കൊണ്ടുപോയി കഴിക്ക്.കൊതി വിടണ്ട.
ചമ്മന്തി ഉണ്ടോടാ.
തുറന്നു നോക്ക്.എനിക്കെങ്ങും അറിയില്ല. അവർ തന്നതും വാങ്ങി ഇങ്ങോട്ട് പോന്നു.
ഇങ്ങനെ ഒരു പൊട്ടൻ.കിട്ടിയതും വാങ്ങി പോന്നോളും.എല്ലാം ഉണ്ടോ എന്ന് നോക്കുകകൂടിയില്ല.
മ്മ്,ഇനി വാ എന്തേലും പറഞ്ഞ്. തരുന്നുണ്ട് ഞാൻ.
"പോയി നിന്റെ പാട് നോക്ക് ചെക്കാ" സാവിത്രി അല്പം കള്ളപരിഭവം നടിച്ചു അകത്തേക്ക് കയറി,അടുക്കള വാതിലിൽ നിന്ന്
💬 Comments
View all comments