0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]

Author : alby Read All Parts 436

ഒളികണ്ണാലെ അവൻ ഇറങ്ങുന്നതും നോക്കി നിന്നു. കണ്ണിൽ നിന്ന് മറഞ്ഞതും ഓടി പിന്നാമ്പുറത്തെ വാതിലിന് മറവിൽ അവൻ പോവുന്നതും നോക്കി ആ പാഴ്സൽ കവർ ചുരുട്ടിപിടിച്ച്..... ആ കണ്ണുകളിലെ പ്രണയഭാവം,അവൾ നാണത്താൽ മുഖം കുനിച്ചു. ##########

"എന്നാലും ചേച്ചി നല്ല പണിയാ കാട്ടിയത്.ടീച്ചറോടിന്നലെ അങ്ങനെ പറയണ്ടായിരുന്നു."കുളക്കടവിൽ വീണയുമായി കത്തിവക്കുവാണ് ശംഭു.ഒപ്പം ഒളിച്ചു കയറ്റിയ ഒരു ഫുൾ റോയൽ ചലഞ്ചും,അതും ഒന്നാം തിയതി പട്ടാളം വർക്കിചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയത്.

കൊള്ളാം,ഇന്നലെ വലിയ വായിൽ ഉപദേശിച്ച നീ തന്നെ ഇത് പറയണം. എന്താ പറഞ്ഞത്,സാഹചര്യങ്ങളെ നമ്മുടെ രീതിക്ക് മാറ്റിയെടുക്കണം എന്നല്ലേ.ഞാനതിനെ ശ്രമിച്ചുള്ളൂ.

എടുത്തടിച്ച പോലെ ഓരോന്ന് ചോദിച്ചിട്ട്,എന്ത് വിഷമം ആയീന്നാ. സ്കൂളിൽ പോകുന്ന വഴിക്കും പറഞ്ഞു.നിങ്ങളെ ഓർത്ത് വിഷമം ഉണ്ട് ആ മനസ്സിന്.

പിന്നെ ഞാൻ എന്ത് പറയണമാരുന്നു. ആ അമ്മയുടെ മകൻ ഭാര്യയെ കുറച്ചു നായ്ക്കൾക്ക് കടിച്ചുകീറാൻ ഇട്ടുകൊടുത്തെന്നോ.എന്റെ ശത്രു, എനിക്ക് പക അവനോട് മാത്രം. അവന്റെ തെറ്റിന് അവനോട്. അല്ലാതെ സ്നേഹിക്കാൻ അറിയുന്ന, അതിന് മാത്രം കഴിയുന്ന ബാക്കി ഉള്ളവരോടല്ല.

എന്നായാലും ഇതൊക്കെ ഒരിക്കൽ അറിയും.എല്ലാക്കാലവും ഒന്നും മൂടി വക്കാൻ ആവില്ല.അന്ന് എങ്ങനെ അവരെ......

അറിയില്ല എങ്ങനെയെന്ന്. പക്ഷെ ഒന്നുണ്ട്. എല്ലാരും അറിയുന്ന സമയം അവൻ ഉണ്ടാവില്ല.അത്‌ ഞാൻ ഉറപ്പു വരുത്തും.

അവളുടെ കണ്ണുകളിൽ പകയുടെ കനലുകൾ എരിയുന്നത് അവൻ കണ്ടു.ആ തീക്ഷ്ണത മുന്നിലുള്ള എന്തിനെയും ദഹിപ്പിക്കും എന്നുതോ ന്നി.തെളിഞ്ഞ വെള്ളത്തിൽ അവളുടെ മുഖം വലിഞ്ഞു മുറുകുന്ന തവൻ കണ്ടു.അവൾ കയ്യിലിരുന്ന മദ്യം ഒറ്റ വാലിക്ക് കുടിച്ചിറക്കി.ഉടനെ ഡ്രൈ ആയി ഒരു ലാർജ് കൂടി.

ചേച്ചി അല്പം മയത്തിൽ അടിക്ക്.ഇത് ടീച്ചറ് അറിഞ്ഞാൽ അന്നത്തെ ആരിക്കില്ല സ്ഥിതി.വെട്ടിക്കൊല്ലും. ഇടഞ്ഞാൽ ഭദ്രകാളിയെക്കാൾ കഷ്ടമാണ് സാധനം.

അറിയാം.ഭദ്രകാളിയെ മെരുക്കാൻ ഈ ശിവനെ പറ്റു.നീ ഒരെണ്ണം കൂടി ഒഴിക്ക്.

ഇതെന്നാ വാട്ടർ ടാങ്ക് ആണോ.മ്മടെ റപ്പായി ചേട്ടനെ കടത്തിവെട്ടും.എന്ന് തുടങ്ങി ഈ ശീലം.

ഇടക്ക് ഉണ്ട്.വല്ലാണ്ട് പിരിമുറുക്കം അനുഭവിക്കുന്ന സമയം.അന്ന് ആ ദിവസത്തിന് ശേഷം തുടങ്ങിയതാ. ഇപ്പൊ കൺട്രോൾഡ് ആണ്.

ചേച്ചി ഈ "വില്യംസ് "അത്‌ പറഞ്ഞില്ല ചേച്ചിക്ക് എങ്ങനെ സാധിച്ചു,അതിന്

💬 Comments

View all comments