Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
കണ്ണുകൾ നിറഞ്ഞിരുന്നു."ഒന്ന് വിളിച്ചാ കിട്ടുവോ.അല്ലേൽ ഒന്ന് വിളിച്ച് പറയുക"
ഒന്നുല്ലമ്മ.ഇന്നലെ രാത്രി ഈ കോലത്തിലാ വന്നുകേറിയെ. ചോദിച്ചു,എവിടെയൊ ഒന്ന് വീണതാ. ഇങ്ങ് പോന്നു രാത്രി,അവന്റെ ടീച്ചറെ കാണാൻ,കിടന്നില്ല ആശുപത്രിയിൽ ചാടിപൊന്നെന്നാ തോന്നുന്നേ.
"നിന്നോട് ചോദിച്ചോ ഞാൻ".അവൾ ശംഭുവിനെ ബെഡിലേക്ക് ഇരുത്തി. "നോക്ക് മാഷെ എന്താ പറ്റിയെ ഇവന് കണ്ടില്ലേ അവന്റെ കോലം"
എടീ അതല്ലേ മോള് പറഞ്ഞത്,വീണു എന്ന്.ബാക്കി ഞാൻ ചോദിച്ചോളാം. വേറൊന്നും പറ്റീല്ലല്ലൊ.
ന്നാലും മാഷെ ഇത് കണ്ടില്ലേ.കാല് നീരൊക്കെ വച്ച്,ഇവനെ ഇങ്ങനെ കാണാനാണോ മാഷെ നമ്മള്.
ഒന്നുല്ലടോ,ഇത്രല്ലെ പറ്റിയുള്ളൂ.ദേവി കാത്തു,എന്ന് വിചാരിക്ക്.ഇതൊക്കെ ഇപ്പൊ ശരിയാവും.
ഇവൻ എന്ത് വിചാരിച്ചാ ഒരു ദിവസം പോലും അഡ്മിറ്റ് ആവാതെ ഇങ്ങ് പൊന്നെ.ഒന്ന് എവിടുന്നേലും വിളിച്ചാ നമ്മളങ് ചെല്ലില്ലെ.എന്നിട്ട് ഈ അവസ്ഥയില് കേറി വന്നേക്കുന്നു അവൻ.
അത് ടീച്ചറെ ഞാൻ.കോശിസിലാ കാണിച്ചേ.മ്മടെ കോശി ഡോക്ടർ അപ്പൊ ഉണ്ടാരുന്നു.പറഞ്ഞു ഒന്നും ഇല്ലാന്ന്.എക്സ് റേ ഒക്കെ എടുത്തു കുഴപ്പം ഒന്നൂല്ല.അതാ മരുന്നും വാങ്ങി അപ്പത്തന്നെ പോന്നത്.
അവനും അങ്ങനാ അമ്മെ,അവന്റെ ടീച്ചറെ കാണാതെ പറ്റില്ലാന്ന്.
മാഷെ സ്കൂളിൽ ഒന്ന് വിളിച്ച് പറയ്. ഇവനിനി ഒന്ന് ശരിയാവാതെ ഞാൻ അങ്ങോട്ടില്ല.ചെന്നാലും കഴിയില്ല. അത്യാവശ്യം വല്ലോം ഒപ്പിടാൻ ഉണ്ടേല് ഇങ്ങോട്ട് കൊടുത്തുവിടാൻ പറയ്.
ഏതായാലും സമാധാനമായി.ആള് ഇങ്ങെത്തിയല്ലൊ.നോക്കിയൊക്കെ ഓടിക്കണ്ടേടാ.
അത് മാഷെ,അത് പിന്നെ....
ഒന്നും പറയണ്ട.നിന്റെ ചിലനേരത്തെ പോക്ക്,എനിക്കറിയരുതൊ.
ഒന്ന് നിർത്തു മാഷെ.അവനിങ്ങു വന്നില്ലേ.ഇനി നോക്കി ഓടിച്ചോളും. സാവിത്രി അവന്റെ മുടിയിൽ തലോടി
ഓന്തിന്റെ നിറം മാറി മോളെ.കണ്ടോ നീയ്.
കണ്ടു ചേച്ചി.എന്ത് പുകില് ആരുന്നു.
എടീ മക്കളെ കൂടുതൽ ആളാവല്ലേ. ഇവൻ ഇവിടുത്തെയാ.കണ്ടില്ലേൽ
💬 Comments
View all comments