0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Author : alby Read All Parts 692

പറഞ്ഞ് അമ്മയുടെ വായീന്ന് കേക്കണ്ട"പതിയെ നാമം ജപിക്കുന്ന സാവിത്രിയുടെ അടുത്ത് അല്പം മാറി ശംഭു നിൽപ്പുണ്ട്.ഒപ്പം ഗായത്രിയും വീണയും.ഇടക്കവരുടെ മുഖത്തേക്ക് നോക്കുന്നുണ്ട് സാവിത്രി നാമജപം അവസാനിപ്പിച്ചു വിളക്കിൽ തൊഴുതുകൊണ്ട് എണീക്കുമ്പോൾ അവളവരെ ഇരുത്തിയൊന്ന് നോക്കി ആ മുഖത്തെ തീക്ഷ്ണഭാവം കണ്ട് ശംഭു പതിയെ ആ കവർ നീട്ടി.

ഇത് നല്ല ഏർപ്പാടല്ല.വിളക്ക് വക്കുന്ന നേരത്തുതന്നെ വന്ന് കേറും.എവിടെ നിരങ്ങി നടക്കുന്നോ ആവോ.ആര് കേൾക്കാൻ,ആരോട് പറയാൻ.

അത്‌ ടീച്ചറെ,അല്പം വൈകി.ഇനി ഉണ്ടാവില്ല.ദാ ഇത് പിടിച്ചെ.

നിന്റെ സോപ്പ് അങ്ങ് മാറ്റിവച്ചേക്ക്. നാളെ നിനക്കുതന്നെ ഉപയോഗിക്കാം ടീ പിള്ളേരെ എന്തും പറഞ്ഞാ വിട്ടെ. എന്നിട്ട് കേറിവരുന്ന സമയം നോക്ക് അതും തൃസന്ധ്യക്ക്.

അത്‌ അമ്മെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒന്നുരണ്ടു ഫ്രണ്ട്സിനേം കണ്ടുവന്നപ്പൊ അല്പം.....

എന്നാ അവിടങ്ങു നിക്കരുതാരുന്നോ. എന്തിനാ ഇങ്ങ് പൊന്നെ.ഇതിനോട് ഒക്കെ എന്തു പറഞ്ഞിട്ട് എന്തുകാര്യം. നോക്കി നിക്കാതെ കേറിപ്പോ രണ്ടും. ശുദ്ധിയില്ലാതെ വിളക്കിന്റെ മുന്നിൽ നിക്കണ്ട,ചെല്ല്.

കേട്ടതും പെൺപടകൾ രണ്ടും അകത്തേക്ക് ഓടി."അതിങ്ങു തന്നേച്ചു പോടാ പട്ടി.നടക്കുന്നു അവൻ പെണ്ണുങ്ങളുടെ താളത്തിന് തുള്ളിക്കൊണ്ട്"ബാക്കിയുള്ള ദേഷ്യം അവനോട് തീർത്ത സാവിത്രി കളപ്പുരയിലേക്ക് നടക്കാൻതുടങ്ങിയ ശംഭുവിന്റെ കയ്യിൽനിന്നും കവറും തട്ടിപ്പറിച്ച് അകത്തേക്ക് നടന്നു.ഒരു ചിരിയോടെ അവനും.പിന്നാമ്പുറത്തു ചെല്ലുമ്പോൾ ദാ നിക്കുന്നു പെൺപടകൾ അവനെയും നോക്കി.

"അമ്മ മയത്തിലായോടാ"അവനെ കണ്ടതും വീണയുടെ ചോദ്യമെത്തി.

ചെന്നുനോക്ക്.കൊണ്ടുവന്നതും മേടിച്ച് അകത്തേക്ക് പോയിട്ടുണ്ട്. എന്താകുവോ എന്തോ.ഏതായാലും രണ്ടാളും കൊള്ളാം.ഒരു പ്രശ്നം വന്നാൽ പെട്ടുപോകും എന്നുറപ്പ്.

അത്‌ പിന്നെ നിന്റെ ടീച്ചറല്ലേ.നിന്നോട് അല്ലെ അല്പം മയപ്പെടു.അതുകൊണ്ട് അല്ലെ,വിട്ടുകള.പിന്നെ നിന്റെ കയ്യീന്ന് പലഹാരം കിട്ടിയ സ്ഥിതിക്ക് ഇനി

💬 Comments

View all comments