0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Author : alby Read All Parts 694

ആ ദിവസത്തിനു ശേഷം അവളുടെ പെരുമാറ്റം.പുച്ഛത്തോടെ അല്ലാതെ നോക്കിയിട്ടില്ല,സംസാരിച്ചിട്ടില്ല അവൾ.ആണും പെണ്ണും കെട്ടവൻ. ഭാര്യയെ വിറ്റ ശിഖണ്ഡി തുടങ്ങിയ വിളികൾ.പ്രതികരിക്കാത്തത്,പൊൻ മുട്ടയുടെ മുകളിൽ അടയിരിക്കുന്ന താറാവ്, അതാണവൾ.ബാംഗ്ലൂരിൽ ഐ ടി ഫേം ഏറ്റെടുത്തതുപോലും അവളുടെ അധികാരത്തിൽ. അവളുടെ നിയന്ത്രണത്തിൽ.ഞാൻ വെറും പേരിനൊരു എം ഡി. പോരാഞ്ഞിട്ട് അവളുടെ ഏട്ടന്റെ വക സെക്യൂരിറ്റി ടീം.അവളുപോലും അറിയാതെ.നീ കരുതുന്നതുപോലെ അല്ല.ഇവിടെപ്പോലും അവളുടെ നിഴലുപോലെ ഉണ്ട് അവൾക്ക് ചുറ്റും. വെറുതെ കേറി തൊടാൻ പറ്റില്ല അവളെ.

ഇത്രക്ക് ഹൈപ്പ് കിട്ടാൻ അവൾ...

അതെ.അവളുടെ അച്ഛനും ഏട്ടനും. നീ കരുതുന്നതുപോലെയല്ല.എന്റെ അച്ഛനുണ്ടാക്കിയത്തിന്റെ പത്തിരട്ടി ഉണ്ട് അവളുടെ പേരിൽ അവിടെ. കൂടാതെ അവളുടെ സ്ഥാപനവും. അതൊക്കെ എന്റെ പേരിൽ കിട്ടണം. ഇവിടെ കരുത്തല്ല,കരുതലോടെ നീങ്ങുകയാണ് വേണ്ടത്.ബുദ്ധി കൊണ്ടുവേണം കളിക്കാൻ.

ഇത്രയൊക്കെ സംഭവിച്ചിട്ടും ആരെയും അറിയിക്കാതെ നിന്റെ ഒപ്പം കഴിയുന്നു.എന്റെ മനസ്സിനെ കുഴക്കുന്ന ചോദ്യമാണത്.

അത്‌ എന്റെ മനസ്സിലും ഇല്ലാതില്ല. അവൾ എന്തോ കണക്കുകൂട്ടുന്നു. ലക്ഷ്യം ഞാൻ ആവും,ആവണം.ബട്ട്‌ അതിനുമുന്നേ നമ്മൾ ലക്ഷ്യം നേടണം.

എന്താ നിന്റെ പ്ലാൻ....

ഒരു പ്ലാൻ മനസ്സിലുണ്ട്.കൃത്യമായി വർക്ക്‌ ഔട്ട്‌ ആയാൽ,ആവണം. അതിന് നീ ഒപ്പം വേണം.നിന്നെ കണ്ട നിമിഷം മുതലാ എനിക്കൊരു മാറ്റം വന്നത്.അവളുടെയൊപ്പം നിന്ന് നീ തന്ന കോൺടാക്ടുകൾ വച്ച് അല്ലെ എനിക്കും കുറച്ചു പുത്തൻ കിട്ടിയത്.

നിൽക്കും.അവസാനം വരെയും. എനിക്ക് എന്തു പ്രയോജനം.നിനക്ക് എത്ര, എനിക്കെത്ര.

കിട്ടുന്നത്തിന്റെ 30% നിനക്ക്.ഒപ്പം നീ കൊതിച്ച എന്റെ ഭാര്യ അവളെ നിന്റെ കൊതിതീരുവോളം നീ അനുഭവിച്ചോ. കൊല്ലില്ല ഞാനവളെ.ഒരു കീപ്പായിട്ട് കൊണ്ടുനടന്നോ.ഞാൻ ഇടപെടില്ല. ഒരിക്കൽ നീ പറഞ്ഞതുപോലെ വേണേൽ

💬 Comments

View all comments