Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]
ഒന്ന് തിരക്ക്.കൂടുതൽ ചോദ്യം വേണ്ട. എവിടെ വച്ചു കാണുന്നോ അവിടെ ഇട്ട് തീർത്തേക്ക്"
കൂട്ടാളികളിൽ ആരൊക്കെയോ ആ ശരീരങ്ങൾ തൂക്കിയെടുത്ത് ആ പഴയ കെട്ടിടത്തിന് പുറത്തേക്ക് നടന്നു."ഭൈരവാ നീയിവിടെ നിൽക്ക്" അയാളുടെ സ്വരമുയർന്നതും കണ്ടാൽ കാട്ടാളന്റെ പ്രകൃതിയുള്ള ഒരു ആജാനുബാഹു അയാളിലേക്ക് തിരിഞ്ഞു.ചുവന്നുകലങ്ങിയ കണ്ണുകളിൽ ക്രൂരത മാത്രം നിറഞ്ഞു നിൽക്കുന്നു.കറുത്ത് തടിച്ച ചുണ്ട്. തമ്പാക്കിന്റെ കറ അയാളുടെ പല്ലുകളിൽ കാണാം.നെറ്റിയിൽ തുന്നലിന്റെ പാടുകൾ.ഭൈരവൻ.... ചെങ്കീരി ഭൈരവൻ അയാളുടെ വാക്കുകൾക്ക് കാതുകൊടുത്തു.
നിന്നെ ഒരു കാര്യം ഏൽപ്പിക്കുമ്പോൾ എനിക്കൊരു വിശ്വാസമുണ്ട്.അത് നടന്നുകഴിഞ്ഞു എന്ന്.ഇന്നത് തെറ്റി ആദ്യമായിട്ട്.
അറിയാം.....ഇതുവരെ എറ്റതൊന്നും പാളിയിട്ടില്ല.എനിക്ക് മാനക്കേട് ആയ ഈ കേസ് ഞാൻ നേരിട്ട് ചെയ്യും.ഇനി മുന്നിൽ വന്ന് നിൽക്കുന്നത് അവന്റെ ശിരസ്സ് എന്റെ കത്തിയിൽ കൊരുത്ത് ആ കാൽച്ചുവട്ടിൽ വക്കാൻ ആവും അതുവരെ ഭൈരവൻ ഈ മുന്നിൽ വന്നുനിൽക്കില്ല.
ആത്മവിശ്വാസം കൊള്ളാം,നല്ലത്. നീ കരുതും പോലെ നിസ്സാരമല്ലത്. മാധവൻ അടങ്ങിയിരിക്കില്ല,ഇറങ്ങും. തുനിഞ്ഞിറങ്ങിയാൽ കൊയ്തു കയറുന്ന പ്രകൃതം.ഒരു നേർത്ത സംശയം പോലും അവനെ നമ്മിൽ എത്തിക്കും.അതൊഴിവാക്കണം.
മ്മ്,ഒരു നരുന്ത് പയ്യനെ തട്ടാൻ ഇത്ര?
അതെ കൊച്ചു ചെറുക്കാനാ.പക്ഷെ മുട്ടുന്നത് സൂക്ഷിച്ചു വേണമെന്ന് മാത്രം.വള്ളുവനാട്ട് രാമൻ ഗുരുക്കൾ, അദ്ദേഹത്തിന്റെ ശിഷ്യനെ കുറച്ച് കാണരുത്.
അപ്പൊ കാര്യങ്ങൾ അങ്ങനെയാണ്.
പിന്നെ ഇന്ന് കാണിച്ചതുപോലെ ആവരുത്.അത് ശത്രുവിനെ വീട്ടിൽ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാവും.ആദ്യം വന്നവർ ആരെന്ന് അന്വേഷിക്ക് ശേഷം മാധവൻ നമ്മെ തേടിയെത്താതിരിക്കാനുള്ള വഴിയും. എന്നിട്ടാവാം നിഗ്രഹം.പുറത്ത് കിട്ടും തഞ്ചത്തിന്.ഒരറ്റ വെട്ടിൽ തീരണം ഇല്ലെങ്കിൽ???????
ഞങ്ങൾ കണ്ടുമുട്ടുന്ന ദിവസം അന്ന് ഒരാളെ കാണു,അതൊരിക്കലും അവനായിരിക്കില്ല........
ഇരച്ചു കയറിയ ദേഷ്യത്തിൽ പല്ല്
💬 Comments
View all comments