Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby]
മുഖഭാവം ഞാൻ വായിച്ചതാ.വല്ലാത്തൊരു സന്തോഷം ആ മുഖത്തുണ്ട്.
ഞാൻ എല്ലാം പറഞ്ഞത് അല്ല.
പക്ഷെ ഓരോന്ന് ഓർക്കുമ്പോൾ മനസ്സ് പിടക്കുവാ....
എങ്ങനാ പെണ്ണെ പോവാതിരിക്കുക?
പോണം,അമ്മയെ തനിച്ചാക്കരുത് ഒരിക്കലും.
രണ്ട് വള്ളത്തിൽ കാല് കുത്തല്ലേ മോളെ.സങ്കടം പറഞ്ഞോണ്ടിരുന്ന ആള് ഇപ്പൊ പറയുന്നത് കേട്ടില്ലേ....
ശംഭുസേ.......സങ്കടം ഉണ്ടെനിക്ക്. അമ്മയെ ഒറ്റക്ക് വിടാനും വയ്യ.എന്ത് നടക്കും എന്നുമെനിക്ക് അറിയാം. എന്റെ ശംഭുസിനും അവന്റെ ടീച്ചർക്കും സന്തോഷം കിട്ടുവെങ്കിൽ ഞാൻ സഹിച്ചോളാം.
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. വാക്കുകൾക്കായി പരതി.അവന്റെ മറുപടി കിട്ടാതെയവൾ നോക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി തന്നെ ദയനീയമായി നോക്കുന്ന ശംഭു.........
ശംഭുസേ......എന്താ പറ്റിയെ......ഞാൻ പറഞ്ഞില്ലേ,നിക്ക് സങ്കടം ഇല്ല്യാ.ദേ ഇങ്ങോട്ട് നോക്കിയേ.... സത്യായിട്ടും ഇല്ല.എന്റെ കെട്ടിയോനെ രണ്ട് ദിവസം കാണാതെ,ഈ ചൂടുപറ്റി ഉറങ്ങാതെ കഴിയണോല്ലോന്ന് ഓർത്തപ്പോൾ ഞാനെന്തൊക്കെയോ ആ മൂഡിൽ..... എന്ന് വച്ച് പഴയ കൃഷ്ണന്റെ സ്വഭാവം പൊടി തട്ടിയെടുത്താൽ കൊല്ലും ഞാൻ.....അവൾ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി.
പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാ......ഈ പെണ്ണുങ്ങളുടെ ഉള്ളിലിരുപ്പ് എന്തെന്നറിയാൻ അല്പം കഷ്ടം തന്നെയാ.എപ്പഴാ സ്നേഹിച്ചു കൊല്ലുന്നെന്നും എപ്പഴാ ജോളി ആവുന്നതെന്നും ഭഗവാന് പോലും തിട്ടമില്ല.....
"പോടാ അലവലാതി കെട്ട്യോനെ..... അവന്റെയൊരു........"അവളുടെ പല്ലുകൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി."ഇനി കുരുത്തക്കേട് പറയുമ്പോൾ ഈ കടി ഓർക്കണം എന്റെ ചെക്കൻ.....
ഇതെങ്ങാനും ടീച്ചർ കണ്ടിട്ട് ചോദിച്ചാ
കെട്ട്യോള് സ്നേഹിച്ചതാന്ന് പറയ്. അപ്പൊഴും ചിന്ത അതാണ്,ടീച്ചറുടെ ചൂട് പറ്റാഞ്ഞിട്ട് ഇരിപ്പുറക്കുന്നില്ല.
അവന്റെ കുനിഞ്ഞ മുഖം കൈകൾ കൊണ്ട് കോരിയെടുത്തു.അവൾ അവന്റെ കണ്ണിൽ തന്നെ നോക്കി. "ഞാൻ പറഞ്ഞില്ലേ,അമ്മയുടെ സന്തോഷം അത് കളയരുത്.എനിക്ക് അറിയാം,നിന്നെ അറിഞ്ഞതിൽ പിന്നെയാ അമ്മ
💬 Comments
View all comments