Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]
വില്ല്യം നമ്മുക്ക് വിറ്റവൻ അട്ടറു പണിതരും എന്നറിഞ്ഞോ.എല്ലാം കഴിഞ്ഞല്ലേ അത് ജപ്തി കഴിഞ്ഞ വസ്തുവാന്ന് അറിഞ്ഞേ.കൂടാതെ വേറൊരു പ്രശ്നം,ബാംഗ്ലൂർ ഓഫീസിൽ എന്തോ പ്രശ്നങ്ങൾ തലപൊക്കുന്നു.നമ്മൾ പോന്നെങ്കിലും രതീഷ്,അവൻ കാര്യം കൃത്യമായി അറിയിക്കുന്നുണ്ട്.അന്ന് അവളുടെ കാൽക്കീഴിൽ നിക്കുന്ന നേരത്തും നമ്മുടെ കൂടെ നിന്നത് അവനാ.
ഇതിപ്പോ എന്താ പ്രശനം എന്ന് വല്ലതും??
അതാണ് ഞാനും ചിന്തിക്കുന്നത്. ഒത്തിരി കാണിച്ചുകൂട്ടിയതാണല്ലോ. അതിൽ ഏതാണ് പ്രശ്നമായി വരുന്നത് എന്നറിയില്ല.എന്നിരുന്നാലും കാര്യങ്ങൾ അവിടെയും കൈവിട്ടു തുടങ്ങി.
മ്മ്മ്,വരുമ്പോൾ എല്ലാം ഒന്നിച്ചാണ്. മുങ്ങാതെ നോക്കിയേ പറ്റു.എന്താ ഒരു വഴി.....
വഴി കണ്ടേ പറ്റു വില്ല്യം.അല്ലെങ്കിൽ....
അപ്പോഴേക്കും ഗോവിന്ദിന്റെ മൊബൈൽ റിങ് ചെയ്തു.സാവിത്രി ആണ്.ശംഭു വീണയെ വിളിക്കുന്ന സമയത്താണ് ഈ വിളി.ഫോൺ കട്ട് ആയ സമയം ഗോവിന്ദിൽ വല്ലാത്ത ചിരി വിടർന്നു.ഒരു ഭാവമാറ്റം അവനിൽ കണ്ട് വില്ല്യം കാര്യം തിരക്കി.
ഒരു അവസരം.......അമ്മ തിരുവനന്തപുരത്താണ്.ഒപ്പമാ മറ്റവനും....അച്ഛനെ ഒന്ന് ബ്ലോക്ക് ചെയ്യ്.പിന്നെ ഞാൻ പറയണ്ടല്ലോ.
ഇന്ന് തന്നെ വിട്ടാലോ...... അവളെ അങ്ങ് പൊക്കിയേക്കാം.തത്കാലം ഇവിടുത്തെയും അവിടുത്തെയും പ്രശനങ്ങൾ കഴിയും.
വിവരക്കേട് പറയാതെ വില്ല്യം.ഒന്ന് ഇന്ന് അച്ഛൻ അവിടെ കാണും.പിന്നെ അവളുടെ സെക്യൂരിറ്റി.എന്തെങ്കിലും ചെയ്യണം എങ്കിൽ ആലോചിച്ചു ചെയ്യണം.
നീയെന്താ ഉദ്ദേശിക്കുന്നത്.
നമ്മുടെ പ്രശ്നങ്ങൾ മുഴുവൻ തീരാൻ ഉള്ളൊരു വഴി.അതാണ് ഞാൻ ചിന്തിക്കുന്നത്.
വഴിയുണ്ട് ഗോവിന്ദ്...... അതിനാദ്യം അവൾ നമ്മുടെ കയ്യിലാവണം.നാളെ നിന്റെ അച്ഛനെ ബ്ലോക്ക് ചെയ്യുന്ന കാര്യം ഒന്ന് ആലോചിക്കട്ടെ.എന്നിട്ട് ആവാം ബാക്കി.അവിടെ ഒറ്റക്ക് കിട്ടിയാൽ പിന്നെ എളുപ്പമാണ്, അവൾ തന്നെ നമ്മുടെ കൂടെ വരും....... അതിനുള്ള വഴിയാണ് നോക്കേണ്ടത്.ബി ഹാപ്പി മാൻ നാളെ രാത്രി ഇരുട്ടി
💬 Comments
View all comments