0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]

Author : alby Read All Parts 493

അന്തം വിട്ടു.അപ്പോൾ സാവിത്രി കൈക്കുള്ളിൽ മറച്ചു പിടിച്ചിരുന്ന താലി പുറത്തേക്കിട്ടതും അവന്റെ കാൽ ബ്രെക്കിൽ അമർന്നു.

അപ്പൊ നിനക്ക് അറിയാം.നീ കള്ളം പറഞ്ഞു തുടങ്ങി അല്ലേ.വീണയുടെ താലി നിന്റെ കട്ടിലിനടികിൽ.അവൾ രണ്ട് ദിവസം താലി ഇല്ലാതെ നടക്കുന്നത് ഞാൻ ശ്രദ്ധിച്ചതാ. കുടുംബ ക്ഷേത്രത്തിൽ പോയിവന്ന ശേഷം പുതിയത് കഴുത്തിൽ.പറയ് നിനക്ക് എന്തൊക്കെയൊ അറിയാം. അവളുടെ താലി എങ്ങനെ നിന്റെ മുറിയിലെത്തി?എനിക്കറിയണം.

അത്‌ ടീച്ചറെ അന്ന് ഗോവിന്ദേട്ടനെ അടിച്ചത് ചേച്ചിയുടെ താലി പൊട്ടിച്ചു എന്നത് കൊണ്ടാ.

മനസിലായില്ല.......

ഞാൻ വയ്യാണ്ടിരുന്നപ്പൊ എന്നെ അങ്ങോട്ട് കൂട്ടിയത് ചേട്ടന് ഇഷ്ട്ടം ആയില്ലാന്ന് തോന്നുന്നു.എനിക്ക്‌ ഭക്ഷണം കൊണ്ടുവന്ന ചേച്ചിയോട് എന്റെ മുന്നിൽ വച്ചാ വഴക്കിട്ടതും. അതൊടുക്കം താലി പൊട്ടിക്കുന്നത് വരെ എത്തിയപ്പഴാ ഞാൻ......

എന്നിട്ട് നീയിതെന്നോട് പറഞ്ഞോ? എടാ പറഞ്ഞോന്ന്? കാറിൽ ഇരുന്നവൾ അലറി.

അത്‌ ചേച്ചി വേണ്ടാന്ന് പറഞ്ഞിട്ടാ.

അതൊക്കെ പോട്ടെ,പൊട്ടിയ താലി ഒന്നെടുത്തു വക്കാൻ അവക്ക് തോന്നിയില്ല.എന്നൊടൊന്ന് പറയാനും.രായ്ക്ക് രാമാനം പുതിയത് പണിയിച്ചിട്ടു.എനിക്ക്‌ ഉറപ്പുണ്ട്, ഞാൻ അറിയാതെ,മാഷ് അറിയാതെ എന്തൊക്കെയോ അവിടെ നടക്കുന്നു നിനക്കും പങ്കുണ്ട് അതിൽ.അവളുടെ നിന്നോടുള്ള പെരുമാറ്റം തന്നെ എനിക്ക്‌ സംശയമുണ്ട്.ഗോവിന്ദിനെ പോലും അവൾ ഇങ്ങനെ കെയർ ചെയ്തു കണ്ടിട്ടില്ല.നിന്നോട് എന്തോ അധികാരം ഉള്ളപോലെ,അല്ലേൽ അവകാശം പോലെ ഓരോന്ന് ചെയ്യുമ്പോൾ.........

ഈ ടീച്ചർ.......പിന്നെയും തുടങ്ങി. ഞാൻ പറഞ്ഞല്ലോ കാര്യം.അല്ല ഇത് എങ്ങനെ ടീച്ചർക്ക് കിട്ടി.

ഇ താലി,റൂം വൃത്തിയാക്കിയപ്പോൾ ജാനകിക്ക് കിട്ടിയതാണ്.അവളെന്നെ ഏൽപ്പിച്ചു.ആവളായത് കൊണ്ട് രക്ഷപെട്ടു അല്ലേല് ഈ മാലയും കാണില്ല,ഓരോന്ന് പറയുവേം ചെയ്യും

അതിനിടയിൽ തന്നെ അവർ സെക്രട്ടറിയേറ്റ് പടിക്കൽ എത്തിനിന്നു."നീയെന്നെ ഇവിടെ വിട് വണ്ടി

💬 Comments

View all comments