Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]
നിക്കുമ്പോൾ തന്നെ വേണോ?
പുല്ലേ കോപ്പിലെ വർത്താനം പറയല്ല്, ഇപ്പൊ പട്ടിയുടെ വിലയാ ഓഫീസിൽ. ഒറ്റ ദിവസം കൊണ്ട് എല്ലാം മറിഞ്ഞു. ഇതിപ്പോ നീയും കൂടി അറിഞ്ഞാണോ
വില്ല്യം...കാര്യം ഞാൻ ചെറ്റയാ.നീയും മറിച്ചല്ല.രണ്ട് ചെറ്റകൾ കൂടിയാൽ അതെ ഉണ്ടാകു.എന്നിട്ടും നമ്മൾ ഒരു ധാരണയുടെ പുറത്ത് ഇത്രവരെയും എത്തി.ഇതുവരെ അതിലൊരു പിശക് വന്നിട്ടുമില്ല.ഇപ്പൊ ഇതെന്നാ പറ്റി ഇത്ര റേസ് ആവാൻ....
അപ്പൊ നിനക്കൊന്നും അറിയില്ല....
എനിക്കെന്തറിയാം,ഇന്നലെ നിന്നെ ഇങ്ങോട്ട് കണ്ടതുമില്ല.
നാറി....നീ ഉരുണ്ടുകളിക്കല്ലേ.ഇന്നലെ നീയും കൂടി അറിഞ്ഞോണ്ടല്ലേ....
തെളിച്ചു പറയ് വില്ല്യം..... ആളെ വടി ആക്കല്ലേ.....
നിന്റെ അച്ഛൻ...... ഇന്നലെയെന്നെ പൊക്കി.നല്ല ഭേഷാ ഒന്ന് തരുകയും ചെയ്തു.ശിങ്കിടികളുടെ തരിപ്പും തീർത്തു.പുറത്ത് മുറിവില്ലന്നേയുള്ളൂ അകം മുഴുവൻ ചതഞ്ഞു കിടക്കുവാ പിന്നെയിന്നു ഓഫീസിൽ എത്തിയപ്പം ഞാൻ വെറും കീ കൊടുത്താൽ കൈ കൊട്ടുന്ന കുരങ്ങന്റെ റോളിലേക്ക് തഴയപ്പെട്ടു.ഒപ്പിടാൻ വേണ്ടി മാത്രം ഒരാൾ.മാനേജർ എന്ന പേര് മാത്രം ബാക്കി.ഇതൊന്നും നിനക്ക് അറിയില്ല എന്ന് മാത്രം പറയരുത്.
ഇല്ല...... സത്യം.ഓഫീസിൽ നടന്നത് ഞാൻ അറിഞ്ഞിട്ടില്ല.എല്ലാം അച്ഛൻ നേരിട്ടാണ്.ഇന്നലെ വിളിച്ചിരുന്നു. എന്റെയും അവസ്ഥ ഇതുതന്നെയാ. പേരിനൊരു എം ഡി.അച്ഛൻ നേരിട്ട് ഉണ്ടാക്കിക്കോളാം എന്ന്.
അവർ ഓരോന്നുകൂടി അകത്താക്കി. കുപ്പി ഒഴിഞ്ഞുകൊണ്ടെയിരുന്നു.
ചുരുക്കത്തിൽ നിന്റെ അച്ഛന് സംശയം തോന്നിയിരിക്കുന്നു.അന്ന് അവനെ..... വീണയുടെ മറ്റവൻ ഇല്ലേ എന്താ അവന്റെ പേര്......
ശംഭു......
അതു തന്നെ.അവനെ ഇടിച്ചിട്ടത് ഞാൻ ആണെന്ന് പുള്ളിയറിഞ്ഞു. പുള്ളിക്കുറപ്പുണ്ട്.... എന്തോ പക്ഷെ ഒന്നും രണ്ടും തിരിച്ചു പറഞ്ഞപ്പോൾ വിട്ടു.പിന്നെ നമ്മുടെ കോൺട്രാക്ട് ഉള്ളതുകൊണ്ട് ഓഫീസിന് പുറത്ത് ആയിട്ടില്ല.
അപ്പൊ അതിലും സംശയമുണ്ട്, അല്ല ഉറപ്പുണ്ട്.അല്ലേൽ നിന്നെ
💬 Comments
View all comments