Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]
ടോർച്ചിന്റെ വെളിച്ചത്തിൽ ഹാളിലെത്തുമ്പോൾ കൂട്ടാളികൾ ഗായത്രിയെ കടിച്ചുകീറാനുള്ള തയ്യാറെടുപ്പിലായിരുന്നു.ടോർച്ചുകൾ കത്തിച്ചുവച്ച് അതിന്റെ വെളിച്ചത്തിൽ ഇരയെ കീഴ്പ്പെടുത്താൻ വെമ്പൽ കൊള്ളുന്ന മൃഗങ്ങൾ.
ഗായത്രി നിലത്ത് വീണുകിടക്കുന്നു. വേദനയിലും അവൾ രക്ഷപെടാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ തലയിടിച്ചത് കൊണ്ട് തന്റെ ശരീരം തളരുന്നത് പോലെ തോന്നി അവൾക്ക്.വീണ അവിടെയെത്തുമ്പോൾ ഒരുവൻ അവളിലേക്ക് നടന്നടുക്കുകയാണ്. മറ്റുള്ളവർ അത് കണ്ടു കയ്യടിക്കുന്നു. ഒന്നും ചിന്തിക്കാതെ വീണ അവിടേക്ക് ഓടിയടുത്തു.അവളുടെ കയ്യിലിരുന്ന മഴു അവന്റെ മുതുകിൽ ആഴ്ന്നിറങ്ങി.വലിച്ചൂരിയ ശേഷം വീണ്ടും വെട്ടാൻ ഓങ്ങിയപ്പോൾ അവൻ കൈകൾ തൊഴുതുകൊണ്ട് നിരങ്ങിമാറി.സംഹാരരുദ്രയുടെ ഭാവം ആയിരുന്നു അവൾക്കപ്പോൾ.
"എടുത്തോണ്ട് പൊയ്ക്കോ ഇവനെ. ഇനിയും നിന്നാൽ വെട്ടി വീഴ്ത്തും ഞാൻ"അവളുടെ അലർച്ചയിൽ മുന്നിലേക്ക് വന്നവർ സ്വിച്ചിട്ടപോലെ നിന്നു.ജീവനിൽ കൊതി ഗുണ്ടക്കും ഉണ്ടാകുമല്ലോ.അവളുടെ മട്ടും ഭാവവും കണ്ട് കാര്യം പന്തിയല്ല എന്ന തോന്നലും ആകാം വെട്ടുകൊണ്ട് വീണവനെയും കൊണ്ടവർ വന്നവഴി പോയതും പെട്ടെന്നായിരുന്നു. അപ്പോഴും അടിയുടെ ആഘാതത്തിൽ ചോരയൊലിപ്പിച്ചു നിലവറക്കുള്ളിൽ കിടക്കുകയാണ് ഭൈരവൻ.
വീണ ഗായത്രിയെ പിടിച്ചെണീപ്പിച്ചു. അവളെ താങ്ങി സോഫയിലേക്ക് ഇരുത്തി.തലയിടിച്ചതിനാല് ചെറിയ അസ്വസ്ഥതയുണ്ട് ഗായത്രിക്ക്. അപ്പൊഴാണ് ഗോവിന്ദൻ അവിടെ എത്തുന്നതും,വില്ല്യമിനോട് സംസാരിക്കുന്നതും വീണ ഒരവ്യക്തതയൊടെ കേൾക്കുന്നത്.
ഗുണ്ടകൾ തിരിച്ചു വരുന്നുവെന്ന് കരുതിയ അവൾ ഗായത്രിയെയും പിടിച്ചുകൊണ്ട് പൂജാമുറിയിൽ കയറി ഒളിക്കുകയായിരുന്നു.തളർച്ച വക വക്കാതെ ഗായത്രിയും വേച്ചു വേച്ച് അവൾക്കൊപ്പമെത്തി.അപ്പോഴും കയ്യിൽ മഴു മുറുക്കിപ്പിടിച്ചിരുന്നു അവൾ.ആരെതിരെ വന്നാലും വെട്ടി വീഴ്ത്തും എന്ന നിശ്ചയത്തോടെ. പക്ഷെ പടിക്കൽ വരെ വന്നശേഷം കാര്യം സേഫ് അല്ലെന്ന് തോന്നി വില്ല്യം തിരിച്ചുപോയത് അവർ അറിഞ്ഞില്ല.അടച്ചിട്ട പൂജാമുറിയിൽ ദേവിവിഗ്രഹത്തിനടുത്തായി അവർ പമ്മിയിരുന്നു. ****** അവർ വീടെത്തുമ്പോൾ മണിയൊന്ന് കഴിഞ്ഞിരുന്നു.ഗേറ്റ്
💬 Comments
View all comments