Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]
ഭയന്നു. വല്ലാത്ത തീക്ഷ്ണതയോടെ ഒരു വെറിപിടിച്ചുള്ള നിൽപ്പ്.
ചേച്ചി..........
ആ വിളിയിൽ വീണ ഒന്നയഞ്ഞു.
"നീയീ വെള്ളം അങ്ങ് കൊടുത്തിട്ട് വാ ഞാൻ ഇതൊക്കെ ഒന്ന് എടുത്ത് വെക്കട്ടെ."ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് വീണ പറഞ്ഞു.
എടുത്തു ചാടരുത് ചേച്ചി,അച്ഛൻ വരട്ടെ.അവന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാം.
മ്മ്മ്മ്.....നിന്റെ പേടിയെനിക്ക് മനസിലാവും.പക്ഷെ അവനെ ഞാൻ വിടില്ല.ഇന്നലെ ഞാനും നീയും അനുഭവിച്ചതിന് അവൻ കണക്ക് പറയേണ്ടിവരും.അത് ചോദിക്കുന്നത് വീണയാവും.ചെല്ല് ഗായത്രി,വെള്ളം പുറത്ത് കൊടുത്തിട്ട് വാ.എന്നിട്ട് അമ്മയെയും ഒന്ന് നോക്കിയേക്ക്.
വീണയുടെ സ്വഭാവം അറിയുന്ന ഗായത്രി പിന്നെയൊന്നും മിണ്ടാൻ നിന്നില്ല.വെള്ളവും എടുത്തുകൊണ്ട് അവൾ പുറത്തേക്ക് നടന്നു.ഗായത്രി പോയതും വീണ തയ്യാറായ ഭക്ഷണം പാത്രങ്ങളിലേക്ക് പകർത്താൻ തുടങ്ങി.ഊണ് മേശയിലേക്ക് അവ എത്തിക്കാനായി തിരിഞ്ഞതും വാതിൽപ്പടിയിൽ ചാരി തന്നെ നോക്കിനിൽക്കുന്ന സാവിത്രിയെ അവൾ കണ്ടു.അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.എന്ത് ചെയ്യണം എന്ന് വീണ പകച്ചുനിന്നു.എന്ത് പറയണമെന്നുള്ള ആശയക്കുഴപ്പം രണ്ടുപേരുടെയും മുഖത്തുണ്ട്. അതിനിടയിലേക്കാണ് "ചേച്ചി അമ്മ മുറിയിൽ ഇല്ലല്ലോ"എന്നും പറഞ്ഞുകൊണ്ട് ഗായത്രി വന്ന് കയറുന്നതും. ***** ആശുപത്രിയിൽ എത്തിച്ച ഭൈരവന്റെ വിവരങ്ങളറിയാൻ സുര തന്നെ നേരിട്ടിറങ്ങി. തൂപ്പുകാരന്റെ വേഷത്തിൽ അകത്തുകയറിപ്പറ്റിയ അയാൾ വിവരങ്ങൾക്കായി പരതിക്കൊണ്ടിരുന്നു.അത്യാഹിത വിഭാഗത്തിന് സമീപം തൂക്കുന്നതായി ഭാവിച്ചുകൊണ്ട് അയാൾ കാത് കൂർപ്പിച്ചു.അവിടെയുള്ള ജീവനക്കാരുടെ സംസാരത്തിൽ നിന്നും ഭൈരവന്റെ നില ഗുരുതരം എന്നും തീവ്രപരിചരണ വിഭാഗത്തിൽ ആണെന്നും മനസിലാക്കിയ സുര സാവധാനം ഐ സി യു ഭാഗത്തേക്ക് നടന്നു.ശ്രദ്ധയോടെ ആർക്കും സംശയം കൊടുക്കാതെ അങ്ങോട്ട് നടക്കുമ്പോൾ പെട്ടെന്നാണ് ഒരാൾ സുരയുടെ ദേഹത്തു വന്നിടിച്ചത്. അപ്രതീക്ഷിതമായുള്ള ഇടിയിൽ സുരയൊന്ന് പിന്നോട്ട് വേച്ചു.കയ്യിൽ നിന്നും ചൂല് താഴെ വീണിരുന്നു.
"ക്ഷമിക്കണം......കണ്ടില്ല......പെട്ടെന്ന്
💬 Comments
View all comments